Keralam

ബിഷപ്പ് ഫ്രാങ്കോ നിരപരാധി, കേസില്‍ ഗൂഢാലോചനയെന്ന് മിഷണറീസ് ഓഫ് ജീസസ്; അന്വേഷണ സംഘത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി 

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീയുടെ പരാതി ഗൂഢാലോചനയുടെ ഭാഗമാണെന്ന് മിഷണറീസ് ഓഫ് ജീസസ്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നിരപരാധിയാണെന്നും അന്വേഷണത്തിന്റെ പേരില്‍ പീഡിപ്പിക്കുന്നുവെന്നും മിഷനറീസ് ഓഫ് ജീസസ് സന്യാസിനി സഭ ആരോപിച്ചു.

മിഷണറീസ് ഓഫ് ജീസസ് സന്യാസിനികള്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ട് അന്വേഷണസംഘത്തിനെതിരെ പരാതി നല്‍കി.

ഡല്‍ഹിയിലെത്തിയ മിഷണറീസ് ഓഫ് ജീസസ് പ്രതിനിധികള്‍ കേരള ഹൗസിലെത്തിയാണ് മുഖ്യമന്ത്രിയെ കണ്ടത്.കേസ് അന്വേഷണത്തില്‍ യോജിപ്പില്ലെന്നും മിഷണറീസ് ഓഫ് ജീസസ് സഭ വ്യക്തമാക്കി. അന്വേഷണത്തിന്റെ പേരില്‍ പീഡിപ്പിക്കുന്നുവെന്നും സന്യാസിനികള്‍ മുഖ്യമന്ത്രിയോട് പറഞ്ഞു.

അന്വേഷണത്തില്‍ പക്ഷപാതം ഉണ്ടെന്ന ഗുരുതര ആരോപണമാണ് ബിഷപ്പിനെ പിന്തുണച്ചെത്തിയ സന്യാസിനി സഭ ഉയര്‍ത്തിയിരിക്കുന്നത്. അന്വേഷണസംഘം പക്ഷപാതരമായി പെരുമാറുന്നുവെന്നാണ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലെ ആരോപണം. മുഖ്യമന്ത്രി പിണറായി വിജയന്‍ നടപടി എടുക്കുമെന്നാണ് പ്രതീക്ഷയെന്ന് കന്യാസ്ത്രീകള്‍ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു.

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇപ്പോള്‍ നടക്കുന്നതെല്ലാം ദൈവനിയോഗമാണെന്ന് തന്നെ കാണാനെത്തിയ സഭാവക്താവിനോട് പറഞ്ഞിരുന്നു.

ദൈവത്തിന്റെ പരീക്ഷണങ്ങളെ തള്ളാനാവില്ല. സത്യം തെളിയും. നിരപരാധിത്വം തെളിയിച്ച് പുറത്തുവരുമെന്നും ബിഷപ്പ് പറഞ്ഞതായി സീറോ മലബാര്‍ വക്താവ് ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ പറഞ്ഞു. പാലാ രൂപത സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കനൊപ്പം ജയിലില്‍ ഫ്രാങ്കോയെ സന്ദര്‍ശിച്ച ശേഷമായിരുന്നു മാത്യു ചന്ദ്രന്‍കുന്നേലിന്റെ പ്രതികരണം.

വെളളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ ചെയ്തത്. ശനിയാഴ്ച പാലാ കോടതിയില്‍ ഹാജരാക്കിയ ബിഷപ്പിനെ രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കിയ ബിഷപ്പിനെ പാലാ സബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018