Keralam

‘ഇതെല്ലാം ദൈവ നിയോഗം’; പരീക്ഷണങ്ങളെ തള്ളാനാവില്ലെന്ന് ബിഷപ്പ് ഫ്രാങ്കോ പറഞ്ഞതായി സഭാ വക്താവ്  

ബിഷപ്പ് ഫ്രാങ്കോ
ബിഷപ്പ് ഫ്രാങ്കോ

ഇപ്പോള്‍ നടക്കുന്നതെല്ലാം ദൈവനിയോഗമാണെന്ന് കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. ദൈവത്തിന്റെ പരീക്ഷണങ്ങളെ തള്ളാനാവില്ല. സത്യം തെളിയും. നിരപരാധിത്വം തെളിയിച്ച് പുറത്തുവരുമെന്നും ബിഷപ്പ് പറഞ്ഞതായി സീറോ മലബാര്‍ വക്താവ് ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ പറഞ്ഞു. പാലാ രൂപത സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കനൊപ്പം ജയിലില്‍ ഫ്രാങ്കോയെ സന്ദര്‍ശിച്ച ശേഷമായിരുന്നു മാത്യു ചന്ദ്രന്‍കുന്നേലിന്റെ പ്രതികരണം.

മുണ്ടും ജൂബയുമായിരുന്നു വേഷം. ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ല. മുഖത്ത് പ്രസന്നഭാവമായിരുന്നു. തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് അപേക്ഷിച്ചു.  
ഫാ മാത്യു ചന്ദ്രന്‍കുന്നേല്‍  

സഹായമെത്രാന്‍ സഭാവക്താവ് ഫ്രാങ്കോയുടെ അനുയായി ഫാ. ഇ ജെ അജിന്‍ എന്നിവര്‍ ഉച്ചയ്ക്ക് 12.30നാണ് ജയിലിലെത്തിയത്. സൂപ്രണ്ടിന്റെ മുറിയില്‍ വെച്ച് ഇവര്‍ 15 മിനിറ്റോളം സംസാരിച്ചു. ഇതിനിടെ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ജയില്‍ സന്ദര്‍ശനം നടത്തിയെന്ന് തെറ്റായ വാര്‍ത്തകള്‍ വന്നിരുന്നു.

വെളളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ ചെയ്തത്. ശനിയാഴ്ച പാലാ കോടതിയില്‍ ഹാജരാക്കിയ ബിഷപ്പിനെ രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കിയ ബിഷപ്പിനെ പാലാ സബ് ജയിലിലേക്ക് റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018