Keralam

മന്ത്രി ഇ.പി ജയരാജന്റെ വാദങ്ങള്‍ തെറ്റ്; അപേക്ഷിച്ച് ഉടനടി ബ്രൂവറിക്കായി കിന്‍ഫ്ര ഭൂമി നല്‍കി, ആവശ്യമെങ്കില്‍ മറ്റ് ജില്ലകളിലും നല്‍കാമെന്ന് ഉത്തരവ്   

ബ്രൂവറിക്ക് കിന്‍ഫ്ര ഭൂമി നല്‍കിയില്ലെന്ന വ്യവസായ മന്ത്രി ഇ.പി ജയരാജന്റെ വാദം തെറ്റെന്ന് വ്യക്തമാകുന്നു. അപേക്ഷ നല്‍കി രണ്ട് ദിവസത്തിനുളളില്‍. പവര്‍ ഇന്‍ഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡിന് കിന്‍ഫ്ര ഭൂമി അനുവദിച്ചെന്ന റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്. ന്യൂസ് 18 ചാനലാണ് ഇക്കാര്യം പുറത്തുവിട്ടത്.

പവര്‍ ഇന്‍ഫ്രാടെക് സിഎംഡി അലക്‌സ് മാളിയേക്കലാണ് കിന്‍ഫ്രയ്ക്ക് അപേക്ഷ നല്‍കിയത്. തിരുവനന്തപുരത്താണ് ഭൂമിക്കായി അപേക്ഷ നല്‍കിയത്. അനുവദിച്ചത് കളമശേരി കിന്‍ഫ്ര ഹൈ ടെക് പാര്‍ക്കിലും.

2017 മാര്‍ച്ച് 27 നാണ് പവര്‍ ഇന്‍ഫ്രാടെക് അപേക്ഷ നല്‍കിയത്. മാര്‍ച്ച് 29ന് അനുമതി നല്‍കി. ആവശ്യമെങ്കില്‍ മറ്റ് ജില്ലകളിലും ഭൂമി ലഭ്യമാണെന്നും കിന്‍ഫ്ര ഉത്തരവില്‍ വ്യക്തമാക്കുന്നു. 48 മണിക്കൂറിനുളളിലാണ് അപേക്ഷയില്‍ തീരുമാനം ഉണ്ടായത്.

വെള്ളവും വൈദ്യുതിയും അടക്കം ബ്രൂവറിക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുമെന്നും ഉത്തരവില്‍ പറയുന്നു. എക്‌സൈസ് വകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പ് എന്നിവയുടെ അനുമതി വാങ്ങണമെന്നും നിര്‍ദേശമുണ്ട്.

വ്യവസായിക വളര്‍ച്ചയിലൂടെ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയാണ് കിന്‍ഫ്രയുടെ ലക്ഷ്യം. അതിലൂടെ സംസ്ഥാനത്തിന് അധിക വരുമാനവും. അതിനാല്‍ ബ്രൂവറി ആരംഭിക്കാന്‍ കാലതാമസം ഉണ്ടാവരുതെന്നും കിന്‍ഫ്ര ഉത്തരവില്‍ വ്യക്തമാക്കുന്നു.

ഭൂമി അനുവദിച്ചിട്ടില്ലെന്നാണ് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ ഇന്നലെ വ്യക്തമാക്കിയത്. ബ്രൂവറിക്കായി 10 ഏക്കര്‍ അനുവദിക്കാന്‍ തയാറാണെന്നാണ് ഉത്തരവില്‍ പറഞ്ഞത്. കിന്‍ഫ്ര സ്ഥലം നല്‍കിയിട്ടില്ല. ഉണ്ടെങ്കില്‍ കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കൊടുക്കാത്ത ഭൂമിയുടെ പേരിലാണ് ഈ വിവാദം നടക്കുന്നതെന്നാണ് വ്യവസായ മന്ത്രിയുടെ വാദം. സര്‍ക്കാര്‍ രേഖകള്‍ പ്രകാരം ഭൂമി നല്‍കിയിട്ടില്ലെന്നാണ് വ്യവസായ മന്ത്രി പറയുന്നത്. കിന്‍ഫ്രാ പാര്‍ക്കില്‍ 10 ഏക്കര്‍ ബ്രൂവറിക്ക് അനുവദിച്ചു എന്ന തരത്തില്‍ സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയിരുന്നു. എക്സൈസ് വകുപ്പിന്റെ ഈ ഉത്തരവാണ് വ്യവസായ മന്ത്രി തള്ളിയത്.

ബ്രൂവറി അനുവദിച്ചത് പുനഃപരിശോധിക്കേണ്ട കാര്യമില്ല. എല്ലാ കാര്യവും എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യേണ്ടതില്ല. കിന്‍ഫ്രക്ക് ഭൂമി അനുവദിക്കാന്‍ അധികാരമുണ്ട്. പവര്‍ ഇന്‍ഫ്രാടെക് എന്ന കമ്പനിക്ക് എറണാകുളത്ത് കിന്‍ഫ്രാ പാര്‍ക്കില്‍ 10 ഏക്കര്‍ നല്‍കിയെന്നായിരുന്നു ഉത്തരവില്‍ പറഞ്ഞത്. എന്നാല്‍ കിന്‍ഫ്രാ പാര്‍ക്കില്‍ ഇങ്ങനെയൊരു 10 ഏക്കര്‍ അനുവദിച്ചിട്ടില്ലെന്നും ജയരാജന്‍ പറഞ്ഞിരുന്നു.

എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണനും ജയരാജന് പിന്നാലെ ഉത്തരവിനെ തളളിപ്പറഞ്ഞെത്തിയിരുന്നു. വ്യവസായ മന്ത്രി അങ്ങനെ ഒരു ഉത്തരവില്ലെന്നും ഇല്ലാത്ത ഭൂമിയുടെ പേരിലാണ് വിവാദമെന്നും പറഞ്ഞതോടെയാണ് ഉത്തരവ് തെറ്റാണെന്ന വാദവുമായി എക്സൈസ് മന്ത്രിയെത്തിയത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018