Keralam

വിശ്വാസികളായ സ്ത്രീകള്‍ ശബരിമലയില്‍ പോകില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്; ‘വൈരുദ്ധ്യാത്മക ഭൗതിക വാദം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ല’; റിവ്യൂ ഹര്‍ജി പരിഗണനയില്‍ 

വിശ്വാസികളായ സ്ത്രീകള്‍ ശബരിമലയില്‍ എത്തുമെന്ന് കരുതുന്നില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം പത്മകുമാര്‍. ആചാരം അറിയുന്നവര്‍ ശബരിമലയിലെത്തില്ല. തന്റെ വീട്ടില്‍ നിന്ന് ആരു ശബരിമലയിലേക്ക് പോകാന്‍ ഉദ്ദേശിക്കുന്നില്ല, ക്ഷേത്രത്തില്‍ വൈരുദ്ധ്യാത്മക ഭൗതിക വാദം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പത്മകുമാര്‍ പറഞ്ഞു.

ശബരിമല സ്ത്രീ പ്രവേശന വിധിയില്‍ സുപ്രീം കോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കുന്ന കാര്യം ബുധനാഴ്ച ചേരുന്ന ഉന്നതതല യോഗത്തില്‍ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലയ്ക്കലില്‍ 100 ഏക്കര്‍ ഭൂമി കൂടി നല്‍കുന്ന കാര്യത്തില്‍ മുഖ്യമന്ത്രി അനുകൂല തീരുമാനമറിയിച്ചിട്ടുണ്ട്.

ചരിത്രം തിരുത്തിയെഴുതിയാണ്‌ ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനമാകാമെന്ന് സുപ്രീംകോടതിയുടെ വിധി. അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ ഭൂരിപക്ഷ വിധി സ്ത്രീ പ്രവേശനത്തിന് അനുകൂലമാണ്. നാല് പേരുടെ വിധിയോട് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര വിയോജിച്ചു.

സ്ത്രീകളോട് കാണിക്കുന്ന വിവേചനം അംഗീകരിക്കാനാവില്ലെന്നും അയ്യപ്പഭക്തന്മാര്‍ പ്രത്യേക വിഭാഗമല്ലെന്നും വ്യക്തമാക്കി ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിക്കണമെന്നാണ്‌ വിധി.

വിശ്വാസത്തില്‍ തുല്യതയാണ് വേണ്ടതെന്നും ശാരീരിക അവസ്ഥയുടെ പേരില്‍ വിവേചനം പാടില്ല, വിവേചനത്തെ ഭരണഘടന അംഗീകരിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിധിയില്‍ വ്യക്തമാക്കുന്നു. സ്ത്രീകളെ ദൈവമായി കണക്കാക്കിയ രാജ്യമാണ് ഇന്ത്യയെന്നും മതത്തിലെ പുരുഷാധിപത്യം വിശ്വാസത്തിന്റെ പേരില്‍ അടിച്ചേല്‍പ്പിക്കരുതെന്നും ദീപക് മിശ്ര പറയുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018