Keralam

ബ്ലേഡ് രാജയ്ക്ക് ഉടനടി ജാമ്യം: പൊലീസ് ഉന്നതര്‍ ഇടപെട്ട് ദുര്‍ബലവകുപ്പുകള്‍ ചുമത്തിയെന്ന് ആരോപണം; ‘എസ്‌ഐയെ ആക്രമിച്ചകേസ് ചൂണ്ടിക്കാണിച്ചില്ല’  

മഹാരാജന്‍ 
മഹാരാജന്‍ 

തമിഴ്‌നാട്ടിലെത്തി കേരളപൊലീസ് സാഹസികമായി പിടികൂടിയ കൊള്ളപ്പലിശക്കാരനും ഗുണ്ടാനേതാവുമായ മഹാരാജന് പെട്ടെന്ന് ജാമ്യം ലഭിച്ചതിന് പിന്നില്‍ ഉന്നത ഉദ്യോഗസ്ഥരാണെന്ന് ആരോപണം. പണം കടം നല്‍കി വട്ടിപ്പലിശ വാങ്ങുകയും അറസ്റ്റ് ചെയ്യാന്‍ എത്തിയ എസ്‌ഐയേയും സംഘത്തേയും ആക്രമിക്കുകയും ചെയ്ത മഹാരാജന് തോപ്പുംപടി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ദുര്‍ബലമായ വകുപ്പുകള്‍ മാത്രം ചുമത്തി അനായാസം ജാമ്യം നേടാന്‍ ഇയാളെ സഹായിക്കുകയായിരുന്നെന്നാണ് പൊലീസ് സേനയില്‍ നിന്നുതന്നെ ഉയരുന്ന ആരോപണം.

ലൈസന്‍സില്ലാതെ പണം കടം കൊടുക്കുന്നത് തടയുന്ന നിയമം അനുസരിച്ചാണ് മഹാരാജനെതിരെ പൊലീസ് കേസ് ചുമത്തിയത്. ജാമ്യം ലഭിക്കാന്‍ സാധ്യതയുള്ള വകുപ്പുകളാണിത്. ഇത് മനപൂര്‍വം ചെയ്തതാണ് എന്ന വിമര്‍ശനമാണ് അന്വേഷണഉദ്യോഗസ്ഥരില്‍ ചിലര്‍ ഉന്നയിക്കുന്നത്. അറസ്റ്റിനിടെ പൊലീസിനെ ആക്രമിച്ച കാര്യം കോടതിയ്ക്ക് മുന്നില്‍ കൃത്യമായി അവതരിപ്പിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെടുകയും ചെയ്തു. ഒരു മാസം മുമ്പ് പള്ളുരുത്തി എസ്‌ഐയേയും സംഘത്തേയും ആക്രമിച്ച് രക്ഷപ്പെട്ടതിന് മഹാരാജനെതിരെ കോയമ്പത്തൂരില്‍ കേസുണ്ട്. ഈ കേസ് കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിലും പൊലീസിന് വീഴ്ച്ചയുണ്ടായി. ജാമ്യം ലഭിക്കത്തക്ക വിധത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ മഹാരാജനെ സഹായിച്ചതുകൊണ്ട് മാത്രമാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

മഹാരാജന് ജാമ്യം നല്‍കരുത് എന്ന ആവശ്യമാണ് ഉന്നയിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടു. ശക്തമായ വകുപ്പുകള്‍ ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നു. ജാമ്യം കോടതിയുടെ വിവേചനാധികാരമാണ്. അന്വേഷണ സംഘത്തിന് ഇതില്‍ ഒന്നില്‍ ചെയ്യാനാവില്ലെന്നും ഉദ്യോഗസ്ഥര്‍ വാദിക്കുന്നുണ്ട്. തിങ്കളാഴ്ച്ച രാവിലെ കോടതിയില്‍ നേരിട്ട് ഹാജരാകണം എന്ന വ്യവസ്ഥയിലാണ് ബ്ലേഡ് രാജന് തോപ്പുംപടി ജുഡീഷ്യല്‍ ഒന്നാംക്ലാസ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

ഇന്നലെ രാത്രിയാണ് തമിഴ് നാട്ടിലെ വിരുതംപാക്കത്ത് നിന്ന് കൊച്ചി പൊലീസ് മഹാരാജനെ പിടികൂടിയത്. ബലപ്രയോഗത്തിലൂടെയാണ് പൊലീസ് സംഘം മഹാരാജനെ അറസ്റ്റ് ചെയ്തത്. ആക്രമണത്തിലൂടെ മഹാരാജനെ രക്ഷിച്ചെടുക്കാന്‍ ഗുണ്ടാസംഘം ശ്രമിച്ചപ്പോള്‍ പൊലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്ത് ഇവരെ അകറ്റി. കേരളത്തിലേക്ക് റോഡ് മാര്‍ഗം യാത്ര ചെയ്താല്‍ ആക്രമിക്കപ്പെടുമെന്ന ഭയമുണ്ടായിരുന്നതിനാല്‍ പൊലീസ് സംഘം വിമാനമാര്‍ഗമാണ് മഹാരാജനെ എത്തിച്ചത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018