Keralam

കേരള ബാങ്ക് രൂപീകരണത്തിന് ആര്‍ബിഐ അനുമതി; ജില്ലാ സഹകരണ ബാങ്കുകള്‍ ലയിപ്പിക്കും; വിജ്ഞാപനം ഉടന്‍ 

കേരള ബാങ്ക് രൂപീകരണത്തിന് റിസര്‍വ്വ്ബാങ്കിന്റെ അനുമതി. 14 ജില്ലാ സഹകരണ ബാങ്കുകള്‍ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ച് കേരള സംസ്ഥാന സഹകരണ ബാങ്ക് ആക്കാനുളള അനുമതിയാണ് ലഭിച്ചത്. ഇത് സംബന്ധിച്ചുളള സര്‍ക്കാര്‍ വിഞ്ജാപനം അടുത്താഴ്ച പുറത്തിറങ്ങും. രണ്ടു ദിവസം മുന്‍പാണ് ആര്‍ബിഐ ബോര്‍ഡ്ഓഫ് ഡയറക്ടേഴ്‌സ് കേരള ബാങ്കിന് അനുമതി നല്‍കിയത്.

14 ജില്ലാ ബാങ്കുകളും അവയുടെ 804 ശാഖകളും സംസ്ഥാന സഹകരണ ബാങ്കിന്റെ 20 ശാഖകളും കേരള ബാങ്കിന്റെ ശാഖകളാകും. ജില്ലാ ബാങ്കുകള്‍ ഇല്ലാതാകും.

നിലവിലെ ചട്ടം അനുസരിച്ച് ജില്ലാ ബാങ്കുകള്‍ ലയിപ്പിക്കാന്‍ പൊതു യോഗത്തില്‍ മൂന്നില് രണ്ട് അംഗങ്ങളുടെ പിന്തുണ വേണം. നിലവില്‍ പല ജില്ലാ ബാങ്കുകളും യുഡിഎഫിന്റെ നിയന്ത്രണത്തിലായതിനാല്‍ അനുമതി ലഭിക്കല്‍ സങ്കീര്‍ണ്ണമായേക്കും. ഇത് മറികടക്കാനാണ് ഓര്‍ഡിനന്‍സ് പുറത്തിറക്കുന്നത്.

രണ്ടുദിവസം മുന്‍പ് ലഭിച്ച അനുമതി ജില്ലാ ബാങ്കുകളുടെ പൊതുയോഗം നടക്കുന്നതിനാല്‍ സര്‍ക്കാര്‍ രഹസ്യമായി വക്കുകയായിരുന്നുവെന്നും സൂചനയുണ്ട്.

സഹകരണ ബാങ്കുകള്‍ക്ക് ആധുനിക ബാങ്കിംഗ് സംവിധാനം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് കേരള ബാങ്ക് രൂപീകരിക്കുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. സംസ്ഥാനത്തെ 1640 പ്രാഥമിക കാര്‍ഷിക ക്രെഡിറ്റ് സംഘങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവര്‍ ആയിരിക്കും കേരളബാങ്കിന്റെ ഭരണസമിതി.

ജില്ലാ സഹകരണ ബാങ്കുകളിലും സംസ്ഥാന ബാങ്കിലും ഉളള 70000 കോടി രൂപയുടെ നിക്ഷേപം സര്‍ക്കാര്‍ താല്‍പര്യങ്ങള്‍ക്ക് വിനിയോഗിക്കുകയാണ് കേരള ബാങ്ക് രൂപീകരണത്തോടെ സര്‍ക്കാര്‍ ലക്ഷ്യമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018