Keralam

‘ബ്രൂവറിക്ക് സ്ഥലം അനുവദിച്ച കിന്‍ഫ്രയിലെ ജനറല്‍ മാനേജര്‍ സിപിഐഎം നേതാവിന്റെ മകന്‍’; മന്ത്രിമാര്‍ക്കെതിരെ കേസെടുക്കാന്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയെന്ന് ചെന്നിത്തല

ബ്രൂവറിയും ഡിസ്റ്റിലറിയും അനുവദിച്ചതില്‍ സര്‍ക്കാരിനെതിരെ അഞ്ചാമത്തെ വാര്‍ത്താസമ്മേളനം വിളിച്ച് പുതിയ ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കിന്‍ഫ്രയില്‍ സര്‍ക്കാര്‍ സ്ഥലം അനുവദിച്ച ബ്രൂവറിയുടെ പ്രൊജക്റ്റ് മാനേജര്‍ സിപിഐഎമ്മിന്റെ ഉന്നതനായ നേതാവിന്റെ മകനാണെന്നും അയാളുടെ പേര് ഇപ്പോള്‍ പറയുന്നില്ലെന്നും ചെന്നിത്തല ആരോപിച്ചു.

ബ്രൂവറി അഴിമതിയില്‍ മന്ത്രിമാര്‍ക്കെതിരെ കേസെടുക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പരാതി കൊടുത്തു. പ്രതിപക്ഷത്തിന്റെ അഴിമതിയാരോപണങ്ങളില്‍ നിന്നും എക്‌സൈസ് മന്ത്രി ഉത്തരനെപ്പോലെ ഒളിച്ചോടുകയാണെന്നും അദ്ദേഹം പറഞ്ഞു.

1998ല്‍ തന്നെ ശ്രീചക്ര എന്ന കമ്പനി അപേക്ഷ നല്‍കിയിരുന്നു. 1999ല്‍ നിരസിക്കപ്പെട്ട 110 അപേക്ഷകളില്‍ ശ്രീചക്രയുമുണ്ടായിരുന്നു. അവര്‍ ഹൈക്കോടതിയില്‍ പോയി, നിലവിലുളള അബ്കാരി നിയമം അനുസരിച്ച് അവര്‍ക്ക് അനുമതി നല്‍കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി പറഞ്ഞു. അതായത് 1999ലെ ഉത്തരവ് പോളിസിയാണെന്ന് ഹൈക്കോടതിയും അംഗീകരിക്കുന്നു. അത് തിരുത്താതെ വീണ്ടും എങ്ങനെയാണ് സര്‍ക്കാര്‍ ഡിസ്റ്റലറിക്കുളള അനുമതി നല്‍കിയത്?

പുതിയതായി ഡിസ്റ്റിലറി അനുവദിക്കേണ്ടെന്ന 1999ലെ ഉത്തരവ് ഹൈക്കോടതി അംഗീകരിച്ചതാണ്. ഡിസ്റ്റിലറി അനുവദിക്കണമെന്ന ശ്രീചക്രയുടെ ആവശ്യം ഹൈക്കോടതി നിരസിച്ചിരുന്നു. ആ കമ്പനിക്കാണ് സര്‍ക്കാര്‍ ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്.

സര്‍ക്കാര്‍ ഡിസ്റ്റിലറി പോലും പ്രവര്‍ത്തിപ്പിക്കാതെയാണ് രഹസ്യമായി ബ്രൂവറിക്ക് അനുമതി നല്‍കിയത്. കേരളത്തിന് പുറത്ത് നിന്നും മദ്യം വാങ്ങേണ്ട ഒരു ആവശ്യവുമില്ല. എട്ടു ശതമാനം മദ്യത്തിന്റെ കുറവ് മാത്രമേ സംസ്ഥാനത്തുളളൂ. പുതിയ ബ്രൂവറി അനുവദിക്കാന്‍ എക്‌സൈസ് വകുപ്പ് മേധാവി ഋഷിരാജ് സിങ് എങ്ങനെ അനുമതി നല്‍കിയെന്ന് മനസിലാകുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.

എറണാകുളത്ത് പവര്‍ ഇന്‍ഫ്രാടെക്ക് ബ്രൂവറി സ്ഥാപിക്കുന്നതിന് ഭൂമി കൊടുക്കുന്നതിനെ സംബന്ധിച്ച വളരെ സംശയാസ്പദമായ നടപടികളാണ് നടന്നത്. 2017 മാര്‍ച്ച് 27നാണ് കിന്‍ഫ്രയില്‍ ജനറല്‍ മാനെജര്‍ക്ക് (പ്രൊജക്റ്റ്) പവര്‍ ഇന്‍ഫ്രാടെക്ക് ഉടമ അപേക്ഷ നല്‍കുന്നത്. 48 മണിക്കൂറിനുളളില്‍ തന്നെ അപേക്ഷയില്‍ പറയുന്നതില്‍ പ്രകാരം, അനുവദിക്കാമെന്നുളള കത്ത് കിന്‍ഫ്രാ ജനറല്‍ മാനെജര്‍(പ്രൊജക്റ്റ്) നല്‍കി. ഈ കത്തിന്റെ ബലത്തിലാണ് ഏപ്രില്‍ നാലിന് എക്‌സൈസ് കമ്മീഷണര്‍ ഡിസ്റ്റലറിക്കായി അപേക്ഷ നല്‍കിയത്ഭൂമി അനുവദിക്കാന്‍ സന്നദ്ധമാണെന്നുളള കിന്‍ഫ്രാ ജനറല്‍ മാനേജരുടെ (പ്രൊജക്റ്റ്) കത്ത് കിന്‍ഫ്രാ എംഡിയോ, മന്ത്രിയോ അറിഞ്ഞിരുന്നോ? ഈ കാര്യം സര്‍ക്കാര്‍ വ്യക്തമാക്കണം. കിന്‍ഫ്രയില്‍ ഭൂമി അനുവദിക്കണമെങ്കില്‍ എല്ലാത്തരം വ്യവസായ സമിതിയിലും ചര്‍ച്ച ചെയ്യണം. എന്നാല്‍ ഇവിടെ അതുണ്ടായില്ല, പകരം എക്‌സ്പ്രസ് വേഗതയിലാണ് ഭൂമി കൈമാറിയത്. ഈ ഉദ്യോഗസ്ഥരെ മന്ത്രി ഇ.പി ജയരാജന്‍ സസ്‌പെന്‍ഡ് ചെയ്യുമോ?, പേര് പറയുന്നില്ല, സിപിഐഎമ്മിന്റെ ഉന്നതനായ നേതാവിന്റെ മകനാണ് ഈ ജനറല്‍ മാനെജര്‍ (പ്രൊജക്റ്റ്) എന്നത് സിപിഐഎമ്മിന്റെ ഗൂഢാലോചന ഈ കാര്യത്തില്‍ വ്യക്തമാക്കുന്നു.
രമേശ് ചെന്നിത്തല

ബ്രൂവറിക്കായി അനുമതി നല്‍കിയ നാലെണ്ണത്തില്‍ രണ്ട് അപേക്ഷകള്‍ക്ക് സ്ഥലത്തിന്റെ കാര്യം പോലും തീരുമാനമായിട്ടില്ല. മുന്‍ഗണനാക്രമം പാലിക്കാതെയാണ് നടപടികള്‍ സ്വീകരിച്ചത്. ഇതില്‍ അന്വേഷണം നടത്തണമെന്ന് പല തവണ ആവശ്യപ്പെട്ടു, എന്നാല്‍ സര്‍ക്കാര്‍ തയ്യാറായില്ല. അതുകൊണ്ട് ഗവര്‍ണറെ സമീപിച്ച് അപേക്ഷ നല്‍കി.

ഞാന്‍ ഉന്നയിച്ച പത്ത് ചോദ്യങ്ങള്‍ക്ക് എക്‌സൈസ് മന്ത്രി മറുപടി നല്‍കിയില്ല. എക്‌സൈസ് വകുപ്പാണ് മറുപടി തന്നത്. ഇത് അവകാശ ലംഘനമാണ്. പ്രതിപക്ഷ നേതാവിനെ അപഹസിച്ച് കൊണ്ട് മറുപടി നല്‍കിയ അഡീഷണല്‍ സെക്രട്ടറിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി.
രമേശ് ചെന്നിത്തല

ഇ.കെ നായനാര്‍ സര്‍ക്കാരാണ് ബ്രൂവറികള്‍ക്ക് അനുമതി നല്‍കിയത്. പിന്നീട് അതിന്റെ സ്വാഭാവിക നടപടികള്‍ മാത്രമാണ് എ.കെ ആന്റണി സര്‍ക്കാരിന്റെ കാലത്തുണ്ടായത്. എന്നാല്‍ ഇക്കാര്യം ആന്റണിയുടെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടാനാണ് സിപിഐഎം ശ്രമിക്കുന്നത്. ചാരായം നിരോധിച്ച ആന്റണി ബ്രൂവറിക്ക് അനുമതി നല്‍കുമോ എന്ന ചോദ്യവും ചെന്നിത്തല ചോദിച്ചു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018