Keralam

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കുമെന്ന് ദേവസ്വം മന്ത്രി; പതിനെട്ടാം പടിയില്‍ ആവശ്യമെങ്കില്‍ വനിത പൊലീസിനെ നിയോഗിക്കും 

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യങ്ങളൊരുക്കുമെന്ന് ദേവസ്വം ബോര്‍ഡ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സ്ത്രീകള്‍ക്ക് പ്രത്യേക കുളക്കടവും ശൗചാലയങ്ങളും ഒരുക്കും. സന്നിധാനത്ത് വനിത പൊലീസിനെ ഇത്തവണ വിന്യസിക്കുമെന്ന് മന്ത്രി കടംകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.18ാം പടിയില്‍ ആവശ്യമെങ്കില്‍ വനിതാ പൊലീസിനെ നിയോഗിക്കുമെന്നും ദേവസ്വം മന്ത്രി വ്യക്തമാക്കി.

തുലാമാസ പൂജക്ക് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾ ശബരിമല സന്ദർശിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ വിളിച്ചുകൂട്ടിയ ഉന്നതതല യോഗതീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി പാലിക്കാന്‍ അടിയന്തര നടപടികളാണുണ്ടാവുക.

ശബരിമലയിലേക്കുള്ള പമ്പ- നിലയ്ക്കല്‍ ബസിലെ സീറ്റുകളില്‍ സ്ത്രീകള്‍ക്ക് 25 ശതമാനം സംവരണമേര്‍പ്പെടുത്തും. നിലയ്ക്കലില്‍ വിരിവെയ്ക്കുന്നതിനുള്ള സൗകര്യം വര്‍ധിപ്പിക്കുമെന്നും ദേവസ്വം ബോര്‍ഡ് മന്ത്രി പറഞ്ഞു. അയല്‍ സംസ്ഥാനത്ത് നിന്ന് കൂടുതല്‍ വനിതാ പൊലീസിനെ സ്ഥലത്തെത്തിക്കും.

പമ്പയില്‍ നിന്ന് സന്നിധാനത്തേക്കുള്ള വഴിയില്‍ സ്ത്രീ സൗഹൃദ ടോയ്‌ലെറ്റുകള്‍ നിര്‍മ്മിക്കും. സ്ത്രീകൾക്കായി നിർമ്മിക്കുന്ന ശുചിമുറികൾക്ക് പ്രത്യേകം നിറം നൽകും. നിലവിൽ പമ്പയിൽ സ്ത്രീകൾ ഉപയോഗിക്കുന്ന കടവിൽ കൂടുതൽ സൗകര്യങ്ങൾ ഉണ്ടാക്കും. സന്നിധാനത്തേക്കുള്ള വഴിയിൽ പകൽപോലെ വെളിച്ചമുണ്ട്. എവിടെയെങ്കിലും വെളിച്ചക്കുറവുണ്ടെങ്കിൽ അത് പരിശോധിച്ച് വേണ്ടത്ര വെളിച്ചമുണ്ടാക്കാനുള്ള സംവിധാനങ്ങൾ ഒരുക്കുമെന്നും ദേവസ്വം മന്ത്രി പറഞ്ഞു.

തിരക്കൊഴിവാക്കാന്‍ സന്നിധാനത്തെ താമസം ഭക്തര്‍ ഒഴിവാക്കണമെന്നും ദേവസ്വം മന്ത്രി ആവശ്യപ്പെട്ടു. ക്യൂവില്‍ നില്‍ക്കാന്‍ തയ്യാറുള്ള ഭക്തര്‍ മാത്രം വന്നാല്‍ മതിയെന്നും കടകംപള്ളി പറഞ്ഞു. സ്ത്രീകൾക്കായി പ്രത്യേക ക്യൂ ഒരുക്കാനാകില്ല. കുടുംബത്തോടൊപ്പമാകും കൂടുതൽ സ്ത്രീകളും ശബരിമലയിലേക്കെത്തുക. അതുകൊണ്ട് അവർക്കായി പ്രത്യേക ക്യൂ പ്രായോഗികമല്ല. ചിലപ്പോൾ പത്തും പന്ത്രണ്ടും മണിക്കൂറൊക്കെ ക്യൂ നിൽക്കേണ്ടിവരും. പല അമ്പലങ്ങളിലും സ്ത്രീകൾ മണിക്കൂറുകൾ ക്യൂവിൽ നിൽക്കുന്നുണ്ട്. ഡിജിറ്റൽ ബുക്കിംഗ് സൗകര്യം സ്ത്രീകൾക്കായും ഏർപ്പെടുത്തും.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018