Keralam

സൈബർ ആക്രമണക്കാർ ‘പഠിച്ചിട്ട് വിമർശിക്കൂ’ ; ആർത്തവ സമയത്ത് ക്ഷേത്രത്തിൽ കയറിയത് പ്രതിഷേധ സൂചകമായി; ആർത്തവാശുദ്ധിയിൽ വിശ്വസിക്കുന്നില്ലെന്ന് അഭിരാമി   

പ്രതിഷേധസൂചകമായി ആർത്തവ സമയത്ത് ക്ഷേത്രത്തിൽ കയറിയിട്ടുണ്ടെന്ന്  ചാനൽ ചർച്ചയിൽ പറഞ്ഞതിനെ തുടർന്ന് സംഘപരിവാർ സൈബറാക്രമണം നേരിടുകയാണ് അഭിരാമി എന്ന കണ്ണൂർ സ്വദേശിനി പരിപാടി സംപ്രേക്ഷണം ചെയ്തതിന് ശേഷമാണ് അഭിരാമിക്ക് നേരെ അശ്ളീലപരാമർശങ്ങളും ചീത്തവിളികളും ആരംഭിച്ചത്.

താൻ ആർത്തവസമയത്ത് ക്ഷേത്രത്തിൽ പോയിട്ടുണ്ട്, ആ സമയത്ത്  ശരീരം അശുദ്ധമാണെന്ന് വിചാരിക്കുന്നില്ല എന്നായിരുന്നു അഭിരാമി 'ഏഷ്യാനെറ്റി'ലേ നേർക്കുനേർ എന്ന പരിപാടിയിൽ പങ്കെടുത്ത് പറഞ്ഞത്. ശബരിമല സ്ത്രീ പ്രവേശനത്തെ കുറിച്ചുള്ള ചർച്ചയിൽ പാനലിസ്റ്റ് ആയിരുന്ന ദീപ രാഹുൽ ഈശ്വർ എന്ത് കൊണ്ടാണ് ആർത്തവദിവസം തന്നെ അമ്പലത്തിൽ പോകാൻ ആഗ്രഹിച്ചതെന്ന് അഭിരാമിയോട് ചോദിച്ചു. അതെൻറെ പ്രതിഷേധത്തിൻറെ ഭാഗമായിരുന്നു എന്ന മറുപടിയാണ് സാമൂഹ്യ മാധ്യമങ്ങളിൽ സംഘപരിവാറുകാരെ പ്രകോപിപ്പിച്ചത്.

താനൊരു ഹിന്ദുവാണെന്നും എന്നാൽ ആർത്തവ അശുദ്ധിയിൽ വിശ്വസിക്കുന്നില്ലെന്നും അഭിരാമി ന്യൂസ്റപ്റ്റിനോട്  പറഞ്ഞു.ഹിന്ദു സംസ്കാരത്തിലെവിടെയും ഇത്തരം അശുദ്ധികൾ പ്രകാരം ആരെയും മാറ്റിനിർത്തണമെന്ന് പറയുന്നില്ല.

സ്ത്രീകളെ അടിച്ചമർത്താനും ഒതുക്കി നിർത്താനും കാലാകാലങ്ങളായി പുരുഷൻമാർ ഉപയോഗിക്കുന്ന ഉപകരണമാണ് ഈ വിശ്വസങ്ങൾ.ഈ  21-ാം നൂറ്റാണ്ടിലും ഒരു ജൈവിക പ്രക്രിയയുടെ പേരിൽ സ്ത്രീകളെ അകറ്റിനിർത്തുന്നത് മനുഷ്യത്വ വിരുദ്ധമാണ്.
അഭിരാമി

സൈബർ ആക്രമണക്കാരെ  'പഠിച്ചിട്ട് വിമർശിക്കൂ' എന്ന് ഹാസ്യരൂപേണെ നേരിടുകയാണ്  അഭിരാമി. നൂറുകണക്കിന് അശ്ളീലകമൻറുകളും അധിക്ഷേപ പോസ്റ്റുകളുമാണ് അഭിരാമിക്കെതിരെ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018