Keralam

കുടുംബത്തില്‍ നാലുപേര്‍ മാത്രമാണെങ്കില്‍ മഹൗസൗധം ആവശ്യമില്ലെന്ന് പിണറായി; അനിയന്ത്രിത നിര്‍മ്മാണത്തിന് അനുമതി നല്‍കില്ല

പ്രകൃതി വിഭവങ്ങളെ ചൂഷണംചെയ്തു അനിയന്ത്രിതമായ നിര്‍മ്മാണങ്ങള്‍ക്ക് ഇനി അനുമതി നല്‍കില്ല.

ഭവന നിര്‍മ്മാണത്തിലുളള പൊതുശീലങ്ങളില്‍ മാറ്റം വരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അനിയന്ത്രിത നിര്‍മ്മാണത്തിന് അനുമതി നല്‍കില്ല. നവകേരള നിര്‍മ്മാണത്തില്‍ പരിസ്ഥിതി ലോല മേഖലകളില്‍ ഗൗരവകരമായ നിലപാട് സ്വീകരിക്കുമെന്ന് ലോക പാര്‍പ്പിട ദിനാചരണത്തിന്റെ ഭാഗമായി ഭവന നിര്‍മ്മാണ വകുപ്പ് നടത്തിയ പരിപാടി ഉത്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.

വീടു നിര്‍മ്മാണത്തിലെ പൊതുശീലം മാറണം. പരിസ്ഥിതിക്കിണങ്ങിയതാകണം. കുടുംബത്തില്‍ നാലു പേരുണ്ടെങ്കില്‍ മഹാസൗധം ആവശ്യമില്ല. ആകാശ സൗധങ്ങള്‍ മാത്രമല്ല, അടച്ചുറപ്പുളള ഒറ്റമുറിയും വീടാണെന്ന തിരിച്ചറിവുണ്ടാകണം. ആര്‍ഭാടത്തിനും പൊങ്ങച്ചത്തിനും വേണ്ടിയുളള നിര്‍മ്മാണം പ്രോത്സാഹിപ്പിക്കില്ല.

പ്രളയത്തില്‍ 30,000 കോടി നഷ്ടം സംഭവിച്ചെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ലോകബാങ്ക് പഠനമനുസരിച്ച് പ്രധാന മേഖലകളില്‍ തന്നെ 25,000 കോടിയുടെ നഷ്ടമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 12 ലക്ഷം വീടുകള്‍ ആള്‍പ്പാര്‍പ്പില്ലാതെ അടച്ചിട്ടിരിക്കുകയാണെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ ചടങ്ങില്‍ പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018