Keralam

നജ്മൽ ബാബുവിന് ചേരമാൻ പള്ളിയിൽ ഖബറൊരുങ്ങില്ല; സംസ്കാരം ബന്ധുക്കളുടെ താൽപര്യപ്രകാരം  മതപരമായ ചടങ്ങുകളില്ലാതെ

ജനനത്തിൽ സാധിക്കാത്ത തിരഞ്ഞെടുപ്പ് മരണത്തിലെങ്കിലും വേണമെന്ന  നജ്മൽ ബാബുവിൻറെ ആഗ്രഹം നടന്നില്ല.
രാഷ്ട്രീയപ്രവർത്തകനും മുൻ നക്സലുമായ നജ്മൽ ബാബുവിൻറെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്ത ശേഷം മതപരമായ ചടങ്ങുകൾ ഒന്നുമില്ലാതെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ഇസ്ലാം മതം സ്വീകരിച്ച് ടി എൻ ജോയ് എന്ന പേര് മാറ്റി നജ്മൽ ബാബുവായ അദ്ദേഹത്തിനെ ചേരമാൻ പള്ളിയിൽ ഖബറടക്കപ്പെടണം എന്നായിരുന്നു ആഗ്രഹം.

‘ഹിന്ദുത്വ ഫാസിസം പിടിമുറുക്കുന്ന കാലത്ത് ഒരു മുസ്ലീമായിരിക്കുകയാണ് രാഷ്ട്രീയ പ്രതിരോധം’ എന്ന നിലപാടെടുത്താണ് ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് ടി എന്‍ ജോയ് ഇസ്ലാം മതം സ്വീകരിച്ചത്.

മരണശേഷം തന്റെ മൃതദേഹം കൊടുങ്ങല്ലൂര്‍ ചേരമാന്‍ പള്ളിയുടെ വളപ്പില്‍ സംസ്‌ക്കരിക്കാന്‍ കഴിയുമോ എന്ന് ചോദിച്ചുകൊണ്ട് പള്ളി ഭാരവാഹിയായ  സുലൈമാന്‍ മൗലവിക്ക്  കത്തും എഴുതിയിരുന്നു.

ഞാന്‍ മരിക്കുമ്പോള്‍ എന്നെ ചേരമാന്‍ പള്ളിയുടെ വളപ്പില്‍ സംസ്‌ക്കാരിക്കാന്‍ കഴിയുമോ. നോക്കൂ മൗലവി ജനനം തെരഞ്ഞെടുക്കാന്‍ നമുക്ക് അവസരം ലഭിക്കുന്നില്ല. മരണവും മരണാനന്തരവുമെങ്കിലും നമ്മുടെ ഇഷ്ടത്തിന് നടക്കുന്നതല്ലെ ശരി...ബാബ്‌റി പള്ളി തകര്‍ക്കലിനും ഗുജറാത്ത് വംശഹത്യയ്ക്കും ശേഷം എന്റെ സുഹൃത്തുക്കളുടെ സമുദായം സഹിക്കുന്ന വിവേചനങ്ങളില്‍ ഞാന്‍ അസ്വസ്ഥനാണ്.
നജ്മൽ ബാബു കത്തിൽ
നജ്മൽ ബാബുവിന് ചേരമാൻ പള്ളിയിൽ ഖബറൊരുങ്ങില്ല; സംസ്കാരം ബന്ധുക്കളുടെ താൽപര്യപ്രകാരം  മതപരമായ ചടങ്ങുകളില്ലാതെ

മരണശേഷം കൊടുങ്ങല്ലൂരിൽ പൊതുദർശനത്തിന് വെച്ച മൃതദേഹം മതാചാര പ്രകാരം അടക്കാനാകില്ല എന്നായിരുന്നു യുക്തിവാദ ചിന്താഗതിക്കാരായ ബന്ധുക്കളുടെ നിലപാട്. ഇത് നജ്മലിൻറെ സുഹൃത്തുക്കൾ എതിർത്തതോടെ സ്ഥലത്ത് സംഘർഷമായി. ജില്ലാ ഭരണകൂടം ഇടപെട്ട് മരിച്ചയാളുടെ ‘നിയമപരമായ അവകാശികൾ’ക്ക് മൃതദേഹം കൈമാറാൻ ഉത്തരവിട്ടു. നജ്മൽ ബാബുവിനെ ഖബറടക്കാൻ തങ്ങൾ തയ്യാറാണെന്നായിരുന്നു ചേരമാൻ പള്ളി അധികൃതരുടെ നിലപാട്. ബന്ധുക്കൾ അനുവദിക്കാത്തതിനാൽ പൊതുദർശനത്തിന് ശേഷം മൃതദേഹം വീട്ടിലേക്ക് കൊണ്ട് പോയി.

ചൊവ്വാഴ്ച രാത്രിയാണ് 70 കാരനായ നജ്മൽ ബാബു വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ മരണപ്പെട്ടത്‌. അടിയന്തരാവസ്ഥക്കാലത്ത് പോലീസ് മർദ്ദനം നേരിട്ടിട്ടുള്ള നജ്മൽ ബാബു ഈയടുത്ത ദിവസങ്ങളിൽ വരെ സമരങ്ങളിലും പ്രതിഷേധങ്ങളിലും സാന്നിധ്യമറിയിച്ചിരുന്നു. കേരളത്തിലെ നക്‌സലൈറ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട് അദ്ദേഹം.

കൊടുങ്ങല്ലൂരിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് കുടുംബമായ തൈവാലത്ത് വീട്ടില്‍ നീലകണ്ഠദാസിന്റെയും, ദേവയാനിയുടെയും മകനാണ് നജ്മൽ ബാബു. ‘അപൂര്‍ണത്തിന്റെ ഭംഗി’ എന്ന കൃതി രചിച്ചിട്ടുണ്ട്. നജ്‌മലിന്റെ ജീവിതത്തെ അധികരിച്ച് വി കെ ശ്രീരാമന്‍ നിര്‍മ്മിച്ച ‘ലോകത്തെ സൗന്ദര്യപ്പെടുത്താന്‍ ശ്രമിച്ച ഒരാള്‍’ എന്ന എന്ന ഡോക്യുമെന്ററി കഴിഞ്ഞ വര്‍ഷമാണ് പുറത്തിറങ്ങിയത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018