Keralam

നാദിറ മത്സരിക്കും; കേരളസർവകലാശാലയിലെ  ആദ്യ ട്രാൻസ്ജെൻഡർ സ്ഥാനാർത്ഥിയായി; ചരിത്ര നീക്കം എഐഎസ്എഫിൻറേത്

കേരളസർവകലാശാലയുടെ ഇത്തവണത്തെ കലാലയ യൂണിയൻ തിരഞ്ഞെടുപ്പിനൊരു പ്രത്യേകതയുണ്ട്. ചരിത്രത്തിലാദ്യമായി ഒരു ട്രാൻസ്ജെൻഡർ വിദ്യാർത്ഥി തിരഞ്ഞെടുപ്പിൽ വിധി തേടുകയാണ്.

തോന്നക്കൽ എ.ജെ. കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയായ നാദിറയാണ് സ്ഥാനാർത്ഥി.  എഐഎസ്എഫിൻറെ പാനലിൽ
ജനറൽ സെക്രട്ടറിയായാണ് മത്സരിക്കുന്നത്.

ഒക്ടോബർ 9 ന്   നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ്  കേരളത്തിലെ ട്രാൻസ്ജെൻഡർ സമൂഹത്തിൻറെ മുന്നേറ്റങ്ങളിൽ പ്രധാനപങ്ക് വഹിക്കുമെന്ന് നാദിറ കരുതുന്നു. ജയിച്ചാൽ  കോളേജ് യൂണിയനുകളിലെ  ആദ്യ ട്രാൻസ്ജെൻഡർ പ്രാധിനിത്യമാകും അത്. ലിംഗമാറ്റ ശസ്ത്രക്രിയ നടത്താനിരിക്കുന്ന നാദിറ തൻറെ ലിംഗസ്വത്വം തുറന്ന് പറഞ്ഞാണ് മൂന്ന് വർഷങ്ങൾക്ക് മുമ്പ് കോളേജിൽ പ്രവേശനം നേടിയത്.

ഞാനടങ്ങുന്ന ഒരു കൂട്ടം മനുഷ്യർക്ക് ഏറെ പ്രചോദനം നൽകുന്ന തിരഞ്ഞെടുപ്പ് ആയിരിക്കും ഇത്.
നാദിറ

കേരളസർവകലാശാലയിൽ മാധ്യമ വിദ്യാർത്ഥിയായ ആദ്യ ട്രാൻസ് ജെൻഡറും  നാദിറയാണ്.കേരള സർക്കാറിൻറെ ട്രാൻസ്ജെൻഡർ സ്കോളർഷിപ്പിനും അർഹയായിയിട്ടുണ്ട്. ട്രാൻസ്ജെൻഡർ ഫാഷൻ ഷോയായ എം.എക്സ് മാനവീയം 2018 ൻറെ ടൈറ്റിൽ വിജയിയാണ്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018