Keralam

ബാര്‍കോഴ: മാണിക്കെതിരെ തുടരന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയേക്കും, നിയമോപദേശം തേടുന്നു; ബാറുടമകളെ പ്രതികളാക്കണം, അന്വേഷണം ആവശ്യപ്പെട്ട് ബിജുരമേശ്

മാണിക്കെതിരായ തുടരന്വേഷണം ആവശ്യപ്പെട്ടുളള അപേക്ഷയില്‍ സര്‍ക്കാര്‍ നിയമോപദേശം തേടും. നിയമവകുപ്പിനോടോ എജിയോടോ നിയമോപദേശം തേടുന്നതിനാണ് ആലോചന. തുടരന്വേഷണത്തിന് അനുമതി തേടി സര്‍ക്കാരിന് ബിജു രമേശ് അപേക്ഷ നല്‍കിയിരുന്നു. എംഎല്‍എ ആയതിനാല്‍ സ്പീക്കറുടെ അനുമതി വേണമോ എന്ന കാര്യത്തിലാണ് നിയമോപദേശം. തുടരന്വേഷണത്തില്‍ മന്ത്രിസഭയുടെയും ഗവര്‍ണറുടെയും അനുമതി നിര്‍ണായകമാണെന്നാണ് വിവരം.

കോഴ നല്‍കിയ ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ ഭാരവാഹികളെ പ്രതികളാക്കണമെന്ന് ബിജു രമേശ് ആവശ്യപ്പെട്ടു. മുന്‍ പ്രസിഡന്റ് രാജ് കുമാറിന്റെയും ജനറല്‍ സെക്രട്ടറി കൃഷ്ണദാസിന്റെയും പങ്ക് അന്വേഷിക്കണം. ഇവര്‍ മാണിക്ക് പണം കൈമാറിയതിന് തെളിവുണ്ടായിട്ടും വിജിലന്‍സ് അന്വേഷിച്ചില്ലെന്നും ബിജുരമേശ് ആരോപിച്ചു.

കോഴ വാങ്ങിയതിന് തെളിവില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തളളിയിരുന്നു. സര്‍ക്കാര്‍ അനുമതിയോടെ കേസില്‍ തുടരന്വേഷണം വേണമെന്നായിരുന്നു കോടതി ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

കെ.എം മാണിക്ക് അനുകൂലമായി വിജിലന്‍സ് സമര്‍പ്പിച്ച രണ്ടാമത്തെ തുടരന്വേഷണ റിപ്പോര്‍ട്ടാണ് കോടതി തളളിയത്. റിപ്പോര്‍ട്ട് പൂര്‍ണമല്ല എന്നതുള്‍പ്പെടെയുളള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോടതി വിധി. സര്‍ക്കാര്‍ അനുമതിയോടെ തുടരന്വേഷണം നടത്തണമെന്ന നിര്‍ദേശവും കോടതി നല്‍കി.

2014 മാര്‍ച്ച് 30 നാണോ 31 നാണോ ബാറുടമകള്‍ മാണിയെ കണ്ടതെന്ന കാര്യത്തിലെ അവ്യക്തത നീക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നെങ്കിലും ചെയ്തില്ല. നിയമഫണ്ട് എന്ന പേരില്‍ ബാറുടമകള്‍ പണ പിരിവ് നടത്തിയതിനെ കുറിച്ചുളള അന്വേഷണവും തൃപ്തികരമല്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.

ബാറുടമ ബിജു രമേശ് ഹാജരാക്കിയ സിഡിയുടെ ശാസ്ത്രീയ പരിശോധനയിലും വന്‍ വീഴ്ച സംഭവിച്ചിട്ടുണ്ട്. ബാറുടമകളുടെ യോഗത്തിലെ ശബ്ദരേഖയാണ് സിഡിയിലുണ്ടായിരുന്നത്. സിഡിയിലെ ശബ്ദം യഥാര്‍ത്ഥമാണോയെന്ന പരിശോധിക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും വിജിലന്‍സ് നിര്‍ദേശം പൂര്‍ണമായും നിരാകരിച്ചെന്നും കോടതി പറഞ്ഞു.

ഈ വീഴ്ചകള്‍ കാരണം തന്നെ കേസില്‍ തുടരന്വേഷണം വേണമെന്ന കാര്യത്തില്‍ കോടതിക്ക് സംശയമില്ലെന്നായിരുന്നു ഉത്തരവ്. പൂട്ടിയ 418 ബാറുകള്‍ തുറക്കാന്‍ അന്നത്തെ ധനമന്ത്രി കെ എം മാണി ഒരു കോടി രൂപ കോഴ വാങ്ങിയെന്നായിരുന്നു ആരോപണം.

യുഡിഎഫിന്റെ ഭാഗമായ മാണിയെ സംരക്ഷിക്കേണ്ട എന്ന നിലപാടാണ് സിപിഐമ്മിന്. മാണിയുടെ എല്‍ഡിഎഫ് പ്രവേശനം നേരത്തെ എല്‍ഡിഎഫില്‍ ചര്‍ച്ചയായിരുന്നു. സിപിഐയുടെ എതിര്‍പ്പ് വകവയ്ക്കാതെ മാണിയെ എല്‍ഡിഎഫില്‍ പ്രവേശിപ്പിക്കണമെന്ന നിലപാട് നേതൃത്വത്തിനുണ്ടായിരുന്നെങ്കിലും ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി മാണി യുഡിഎഫിലേക്ക് മടങ്ങുകയായിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018