Keralam

‘പൊലീസിനെതിരെ’ കവിത ഫേസ്ബുക്കിലിട്ട എസ് എഫ് ഐ നേതാവിന് നേരെ പൊലീസിന്റെ സംഘടിതാക്രമണം

കവിത ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിനു വിദ്യാർത്ഥിക്ക് നേരെ പോലീസിൻറെ സംഘടിതാക്രമണം. പോലീസിനെ വിമർശിക്കുന്ന വെനസ്വീലിയൻ കവിത പോസ്റ്റ് ചെയ്തതിനാണ് മുഹമ്മദ് ഹനീൻ എന്ന എസ്എഫ്ഐ നേതാവിന് നേരെ ഭീഷണികളും സൈബർ ആക്രമണവും നടക്കുന്നത്.

മിഗ്വൽ ജെയിംസിൻറെ 'പോലീസിനെതിരെ' എന്ന കവിതയാണ് ഹനീൻ പോസ്റ്റ് ചെയ്തത്. ഡൽഹിയിൽ സമരം ചെയ്ത കർഷകരെ മർദ്ദിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് താൻ കവിതയുടെ മലയാള പരിഭാഷ ഫേസ്ബുക്കിലിട്ടതെന്ന് ഹനീൻ പറയുന്നു. കവിതക്കൊപ്പം ചേർത്ത കർഷക സമരത്തിൻറെ ചിത്രവും പോലീസുകാരെ പ്രകോപിപ്പിച്ചു. ലാത്തിച്ചാർജിനിടക്ക് പോലീസിനെ എതിരിടുന്ന സ്ത്രീയുടെതായിരുന്നു ഫോട്ടോ

‘പൊലീസിനെതിരെ’ കവിത ഫേസ്ബുക്കിലിട്ട എസ് എഫ് ഐ നേതാവിന് നേരെ പൊലീസിന്റെ സംഘടിതാക്രമണം
പോലീസിനെതിരെയുള്ള എഴുത്തുകളിൽ സംഘടിതാക്രമണം നടത്താൻ അവർക്ക് വാട്സാപ്പ് ഗ്രൂപ്പുകളുണ്ട്. ഈ നാട്ടിൽ എനിക്ക് സംസാരിക്കാനുള്ള അവകാശം സ്വന്തം ജീവൻ കൊടുത്തു പോലും സംരക്ഷിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് കേറിയിട്ടുള്ള പോലീസുകാർ ചെയ്യുന്ന ഈ അനീതികൾ പൊറുക്കാൻ പറ്റാത്തതാണ് 
ഹനീൻ

ഫേസ്ബുക്ക് പോസ്റ്റിൽ അസഭ്യ കമൻറുകളിട്ട പലരും പോലീസുകാരാണ്. പോലീസുകാർ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. കവിത നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട പോലീസുകാർ മാവോയിസ്റ്റായി ചിത്രീകരിക്കാൻ ശ്രമിക്കുന്നെന്നും ഹനീൻ പറയുന്നു.

എസ്എഫ്ഐ കുണ്ടറ ഏരിയ കമ്മറ്റിയം
ഗവും ബേബി ജോൺ മെമ്മോറിയൽ കോളജിലെ എസ്എഫ്ഐ മുൻ യൂണിറ്റ് പ്രസിഡന്റുമാണ് മുഹമ്മദ് ഹനീൻ.

ഹനീൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കവിത താഴെ വായിക്കാം

'പോലീസിനെതിരെ'/ Miguel James, Venezuelan Poetry.

എന്റെ കലാജീവിതം മുഴുവൻ
പോലീസിനെതിരെയാണ്..
ഞാനൊരു പ്രണയ കവിതയെഴുതുമ്പോൾ
അത് പോലീസിനെതിരെയാണ്...
ഞാൻ ഉടലുകളുടെ നഗ്നതയെപ്പറ്റി
പാടുമ്പോൾ
അത് പോലീസിനെതിരെയാണ്...
ഞാനീ ഭൂമിയെ
ഒരു രൂപകമാക്കി മാറ്റുമ്പോൾ,
സത്യത്തിൽ പോലീസിനെതിരായ
ഒരു രൂപകം ചമയ്ക്കുകയാണ്...
എന്റെ കവിതകളിൽ
ഞാൻ കുപിതനായി സംസാരിക്കുമ്പോൾ
യഥാർത്ഥത്തിൽ എന്റെ രോഷം
പൊലീസിനോടാണ്..
ഞാൻ എന്നെങ്കിലും ഒരു കവിതയെഴുതുന്നതിൽ
വിജയിച്ചിട്ടുണ്ടെങ്കിൽ,
അത് പോലീസിനെതിരെയാണ്..
പൊലീസിനെതിരായിട്ടല്ലാതെ
ഞാനൊരു ഈരടിയോ ഒരു വരിയോ
ഒരു വാക്കുപോലുമോ കുറിച്ചിട്ടില്ല..
ഇന്നുവരെ ഞാനെഴുതിക്കൂട്ടിയ ഗദ്യമെല്ലാം
പൊലീസിനെതിരായിട്ടുള്ളതാണ്..
എന്റെ കലാജീവിതം,
ഈ കവിതയടക്കമുള്ള
എന്റെ സമ്പൂർണ്ണ കലാജീവിതം
എന്നും എപ്പോഴും പോലീസിനെതിരെ മാത്രമാണ്...

വിവർത്തനം കടപ്പാട് : Alberto Caeiro

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018