Keralam

‘ഞാന്‍ അങ്ങനെ ചെയ്യില്ല, ഞാന്‍ അത്തരക്കാരനല്ല’; മീ ടൂ വെളിപ്പെടുത്തലിലെ ആരോപണം നിഷേധിച്ച് മുകേഷ്

തനിക്കെതിരെ ടെസ് ജോസഫെന്ന ബോളിവുഡിലെ സാങ്കേതിക പ്രവര്‍ത്തക ഉന്നയിച്ച ആരോപണങ്ങളെ തളളി നടനും എംഎല്‍എയുമായ മുകേഷ്. ടെസ് ജോസഫുമായി ഫോണില്‍ സംസാരിച്ചിട്ടില്ലെന്നും അവരെ അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ആരോപണത്തില്‍ പറയുന്ന ഹോട്ടലില്‍ താമസിച്ചിരുന്നുവെന്നും മറ്റെന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടായതാകുമെന്നും മുകേഷ് വിവരിച്ചു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. തനിക്കത് ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല, ഒരിക്കലും അങ്ങനെ ചെയ്യില്ല, വേറെ ആരെങ്കിലുമാകാം, ടെസ് ജോസഫ് തെറ്റിദ്ധരിച്ചതാകുമെന്നും മുകേഷ് പറഞ്ഞു.

ഒരു കലാകുടുംബത്ത് നിന്നും വരുന്നതാണ് ഞാന്‍. അച്ഛനും സഹോദരങ്ങളുമടക്കം എല്ലാവരും കലാകാരന്‍മാരായിരുന്നു. രാത്രികളടക്കം പലതവണ സ്ത്രീകള്‍ക്ക് തനിച്ച് പോകേണ്ട സാഹചര്യമുളളത് അറിയാം. അതുകൊണ്ട് തന്നെ മീ ടൂ ക്യാംപെയിനെ ഏറ്റവും കൂടുതല്‍ പിന്തുണക്കുന്ന വ്യക്തിയാണ് ഞാന്‍. എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ നമ്മുടെ യുവതികള്‍ അപ്പോള്‍ തന്നെ പ്രതികരിച്ച് അത് ശക്തമായി മുന്നോട്ട് പോകണം. എല്ലാ കലാകാരികളും ഇത് തുറന്ന് പറഞ്ഞുവരണമെന്നാണ് ആഗ്രഹം.
മുകേഷ്

ഏറ്റവും അടുത്ത സുഹൃത്തും ഗുരുവുമാണ് ആരോപണത്തില്‍ പറഞ്ഞ ഡെറിക് ഒബ്രിയാന്‍. അദ്ദേഹം പത്ത് കൊല്ലം മുന്‍പ് കേരളത്തില്‍ വന്നപ്പോള്‍ വിളിച്ചിരുന്നു. ഡിസ്‌കവറി ചാനലിന് വേണ്ടി പരിപാടി ചെയ്യുന്നു, മുകേഷ് വരുമോ എന്ന് ചോദിച്ചിരുന്നു, കേരളത്തില്‍ ആകെ അറിയാവുന്നത് നിങ്ങളെ മാത്രമാണെന്ന് തന്നോട് ഡെറിക് ഒബ്രിയാന്‍ പറഞ്ഞെന്നും മുകേഷ് പറഞ്ഞു.

ആരോപണം ഉന്നയിച്ച യുവതിയെ കണ്ടതായി ഓര്‍ക്കുന്നില്ല. പെണ്‍കുട്ടിയെ ഫോണില്‍ ശല്യം ചെയ്തിട്ടില്ല. ഫോണ്‍ വിളിച്ചത് താനാണെന്ന് എങ്ങനെ പറയും. ഫോണ്‍ വിളിച്ചത് മറ്റാരോ ആകും.മാനനഷ്ടക്കേസ് നല്‍കണമോ എന്ന കാര്യം പാര്‍ട്ടിയുമായി ആലോചിച്ച് തീരുമാനിക്കും. 

തനിക്ക് 20 വയസുളളപ്പോള്‍ കോടീശ്വരന്‍ എന്ന ടെലിവിഷന്‍ പരിപാടിയുടെ ഷൂട്ടിങ്ങിനിടെ മുകേഷ് അപമര്യാദയായി പെരുമാറിയെന്നാണ് ടെസിന്റെ മീ ടൂ വെളിപ്പെടുത്തല്‍. ഹോട്ടലില്‍ താമസിക്കുമ്പോള്‍ തന്റെ മുറിയിലെ ഫോണിലേക്ക് നിരവധി തവണ മുകേഷ് വിളിച്ച് ശല്യപ്പെടുത്തി.

മുകേഷിന്റെ തൊട്ടടുത്ത മുറിയിലേക്ക് മാറാനായിരുന്നു ഫോണിലെ ആവശ്യം. എന്നാല്‍ ഇക്കാര്യം തന്റെ സ്ഥാപന മേധാവിയായ ഡെറിക് ഒബ്രിയാനെ വിളിച്ച് പരാതിപ്പെടുകയും ഒരു മണിക്കൂറോളം അദ്ദേഹവുമായി സംസാരിക്കുകയും ചെയ്തു. അദ്ദേഹം അടുത്ത ഫ്ളൈറ്റ് തയ്യാറാക്കി തരുകയും താന്‍ അവിടെ നിന്ന് പോകുകയും ചെയ്തു.

19 വര്‍ഷത്തിന് ശേഷം ഡെറിക് ഒബ്രിയാന് നന്ദി പറയുന്നുവെന്നുമാണ് ടെസ് ജോസഫ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. അന്ന് താമസസൗകര്യം ഒരുക്കിയിരുന്ന ചെന്നൈയിലെ ലെ മെറിഡിയന്‍ ഹോട്ടല്‍ ഇവര്‍ക്കായി ഒത്താശ ചെയ്തിരുന്നുവെന്നും പുരുഷന്‍മാര്‍ മാത്രമുണ്ടായിരുന്ന ഷൂട്ടിങ് ക്രൂവിലെ ഏക പെണ്‍കുട്ടി താനായിരുന്നുവെന്നും ടെസ് പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018