Keralam

ബ്രൂവറി: ചട്ടം ലംഘിച്ചാണ് ലൈസന്‍സ് നല്‍കിയതെങ്കില്‍ സര്‍ക്കാര്‍ അത് റദ്ദാക്കിയെന്ന് ഹൈക്കോടതി; അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജി തീര്‍പ്പാക്കി

ബ്രൂവറിഅഴിമതിയില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. അനുമതി റദ്ദാക്കിയ സാഹചര്യത്തിലാണ് ഹര്‍ജി തീര്‍പ്പാക്കിയത്. സ്വതന്ത്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ജനങ്ങള്‍ ജാഗരൂകരാകണമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ലൈസന്‍സ് നല്‍കാന്‍ പുതിയ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

സര്‍ക്കാര്‍ അനുമതി റദ്ദാക്കിയത് തന്നെ അഴിമതി നടന്നുവെന്നതിന്റെ തെളിവാണ് എന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം.ഗുരുതരമായ നിയമപ്രശ്‌നങ്ങള്‍ ഇതിലുണ്ട്, നിയലംഘനം ഉണ്ടായി, സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയാലും നിയമലംഘനം നിലനില്‍ക്കും എന്നായിരുന്നു ഹര്‍ജിക്കാരന്‍ വാദിച്ചു.. ഇടുക്കി സ്വദേശിയാണ് ഹര്‍ജി നല്‍കിയത്.

ബ്രൂവറി ഡിസ്റ്റിലറി അനുമതി ലഭിച്ച കമ്പനികള്‍ക്കൊപ്പം സര്‍ക്കാരിനെയും എക്‌സൈസ് കമ്മീഷണറെയും പ്രതിയാക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു.

ബ്രൂവറികള്‍ക്കും ബ്ലെന്‍ഡിങ് യൂണിറ്റുകള്‍ക്കും നല്‍കിയ അനുമതി സര്‍ക്കാര്‍ റദ്ദാക്കുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. ബ്രൂവറികള്‍ക്ക് അനുമതി നല്‍കിയ നടപടികളില്‍ ഒരു തെറ്റുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍ വിവാദം ഒഴിവാക്കാനാണ് ബ്രൂവറികള്‍ക്ക് അനുമതി നല്‍കിയ നടപടി റദ്ദാക്കിയതെന്നും പിണറായി ന്യായീകരിച്ചു. കൂടുതല്‍ പരിശോധനയ്ക്ക് ശേഷം പുതിയ യൂണിറ്റുകള്‍ക്ക് അനുമതി നല്‍കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇത്തരം സ്ഥാപനങ്ങള്‍ തുടങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് നിയമപ്രകാരം അപേക്ഷ സമര്‍പ്പിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന് വേണ്ടത് ഒരു പുകമറ സൃഷ്ടിക്കുകയാണ്. അതില്ലാതാക്കുകയാണ്, അല്ലാതെ അവരുടെ ആരോപണത്തിന് കീഴടങ്ങുകയല്ല. നാടിന്‍റെ പുനർ നിര്‍മ്മാണത്തിന് ശ്രദ്ധ കൊടുക്കേണ്ടതിനാൽ ചെറിയ വിട്ട് വീഴ്ച എന്ന് കരുതിയാൽ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ബ്രൂവറിയും ഡിസ്റ്റിലറിയും അനുവദിച്ചതില്‍ പിന്നെ സര്‍ക്കാരിനെതിരെ നിരന്തരം ആരോപണങ്ങള്‍ ഉയര്‍ത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തുവന്നിരുന്നു. അഴിമതി ആരോപണം ഉയര്‍ത്തിയ ചെന്നിത്തല എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണനോടും മുഖ്യമന്ത്രിയോടും ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരുന്നു. ആദ്യമെല്ലാം ഇരുവരും പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങളെ പുച്ഛിച്ചുതള്ളി. എന്നാല്‍ തുടര്‍ച്ചയായി ആരോപണം ഉന്നയിച്ച് ചെന്നിത്തല നിലപാടില്‍ ഉറച്ചുനിന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018