Keralam

സ്ത്രീ പ്രവേശനത്തിനെതിരെ സംസ്ഥാനത്തെങ്ങും റോഡ് ഉപരോധിച്ച് പ്രതിഷേധം; ഗതാഗതം തടസപ്പെട്ടു   

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുളള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാനത്ത് എന്‍ഡിഎയുടെയും വിവിധ ഹിന്ദു സംഘടനകളുടെയും നേതൃത്വത്തില്‍ പ്രതിഷേധം.

നഗര കേന്ദ്രങ്ങളില്‍ അടക്കം സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി 200 ഇടങ്ങളിലാണ് സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനെതിരെ രാവിലെ 11 മുതല്‍ റോഡ് ഉപരോധം ആരംഭിച്ചത്. ശരണം വിളികളുമായിട്ടാണ് പ്രതിഷേധക്കാര്‍ ദേശീയ-സംസ്ഥാന പാതകളടക്കം ഉപരോധിച്ചത്.

ഒരു മണിക്കൂര്‍ നീണ്ടുനിന്ന റോഡ് ഉപരോധത്തില്‍ സംസ്ഥാനത്തെ ഗതാഗതം സ്തംഭിച്ചു. എറണാകുളം വൈറ്റിലയടക്കം പലയിടങ്ങളിലും നീണ്ട വാഹനനിരയാണ് ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങിയത്. ചിലയിടങ്ങളില്‍ നേരിയ സംഘര്‍ഷവുമുണ്ടായി.

എന്‍ഡിഎയുടെ നേതൃത്വത്തില്‍ ആറ് ദിവസം നീണ്ടുനില്‍ക്കുന്ന ലോങ്മാര്‍ച്ച് പന്തളത്ത് നിന്ന് ആരംഭിച്ചു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്ക് നടക്കുന്ന ലോങ് മാര്‍ച്ചില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിളളയ്‌ക്കൊപ്പം ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയും പങ്കെടുക്കുന്നുണ്ട്. സെക്രട്ടേറിയറ്റിന് മുന്നില്‍ എന്‍എസ്എസ് സംഘടിപ്പിക്കുന്ന പ്രാര്‍ത്ഥനാ യജ്ഞവും ആരംഭിച്ചു.

ശബരിമലയിലെ സുപ്രീംകോടതി വിധി പുനഃപരിശോധിക്കാന്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും റിവ്യൂ ഹര്‍ജി നല്‍കുക, വിധി അസ്ഥിരപ്പെടുത്താന്‍ നിയമനിര്‍മ്മാണം നടത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ടുളള സമരത്തിന് ശബരിമല കര്‍മ്മ സമതിയാണ് നേതൃത്വം നല്‍കുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018