Keralam

സന്നിധാനത്ത് വനിതാ പൊലീസ് കയറിയാല്‍ തടയുമെന്ന് കെ. സുധാകരന്‍; വിശ്വാസികള്‍ എന്ത് നിലപാട് സ്വീകരിച്ചാലും കൂടെ ഉണ്ടാകും

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സംഘര്‍ഷമുണ്ടായാല്‍ ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരന്‍. ആചാരം ലംഘിച്ച് സ്ത്രീകള്‍ എത്തിയാല്‍ അവരെ വിശ്വാസികള്‍ തടയും. സന്നിധാനത്ത് വനിതാ പൊലീസ് കയറിയാല്‍ അവരെയും തടയുമെന്ന് അദ്ദേഹം പറഞ്ഞു.

വിശ്വാസികള്‍ എന്ത് നിലപാട് സ്വീകരിക്കുന്നുവോ അതിനൊപ്പം ഉണ്ടാകും. കോണ്‍ഗ്രസ് വിശ്വാസികളെ പിന്തുണക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി. പന്തളം കൊട്ടാരം ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധാകരന്‍.

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുളള സ്ത്രീകള്‍ക്ക് പ്രവേശനമാകാമെന്ന സുപ്രീംകോടതി വിധി വന്നപ്പോള്‍ ആര്‍ത്തവം ശാരീരിക അശുദ്ധിയാണെന്നും ഭരണഘടന എഴുതും മുന്‍പുളളതാണ് ശബരിമലയിലെ വിശ്വാസമെന്നും ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സുപ്രീംകോടതി ജഡ്ജിക്ക് തലക്ക് വെളിവില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

തുലാമാസ പൂജകള്‍ക്കായി ശബരിമലനട തുറക്കുമ്പോള്‍ സുപ്രീംകോടതി വിധിയനുസരിച്ച് സ്ത്രീകളുടെ പ്രവേശനത്തിന് വേണ്ട നടപടികള്‍ കൈക്കോളേളണ്ടതുണ്ട്. ഇതിനായി സന്നിധാനത്ത് ഉള്‍പ്പെടെ വനിതാപൊലീസിനെ നിയോഗിക്കുമെന്നും പ്രത്യേകം ശുചിമുറികള്‍ ഒരുക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഈ മാസം 14,15 തിയതികളിലായി ശബരിമലയില്‍ വനിതാപൊലീസുകാര്‍ ഡ്യൂട്ടിക്കെത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചത്.

സ്‌പെഷ്യല്‍ ഡ്യൂട്ടി അടിസ്ഥാനത്തില്‍ നിയോഗിക്കേണ്ട 40 വനിതാ പൊലീസുകാരുടെ പട്ടിക ജില്ലാ പൊലീസ് മേധാവി പൊലീസ് ആസ്ഥാനത്തേക്ക് അയച്ചിരുന്നു. പട്ടികയില്‍ ഉള്‍പ്പെട്ട 40പേരില്‍ 30 വനിതാ പൊലീസുകാരെയും 14,15 തിയതികളിലായി ശബരിമലയില്‍ എത്തിക്കുമെന്നും പറഞ്ഞിരുന്നു.

എന്നാല്‍ പിന്നീട് ചേര്‍ന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സന്നിധാനത്ത് നിലവില്‍ വനിതാ പൊലീസിനെ നിയോഗിക്കേണ്ടതില്ലെന്നാണ് തീരുമാനിച്ചത്. വനിതകള്‍ക്കായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കില്ലെന്നാണ് ഇപ്പോള്‍ ദേവസ്വം ബോര്‍ഡും വ്യക്തമാക്കുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018