Keralam

ആയിരം തെരഞ്ഞെടുപ്പുകളില്‍ തോറ്റാലും കേരളത്തിനെ ഇരുട്ടിലേയ്ക്ക് നയിക്കുന്നവരെ പിന്തുണയ്ക്കില്ലെന്ന് എം. സ്വരാജ്; നവോത്ഥാന സദസുമായി ഡിവൈഎഫ്‌ഐ

രണ്ടാം വിമോചന സമരം അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി ഈ മാസം 13 മുതല്‍ 20വരെ ബ്ലോക്ക് കേന്ദ്രങ്ങളില്‍ ഡിവൈഎഫ്‌ഐ നവോത്ഥാന സദസ് നടത്തുമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയും എംഎല്‍എയുമായ എം.സ്വരാജ്. എല്ലാ യുവജന സംഘടനകളിലെയും പ്രവര്‍ത്തകര്‍ക്ക് ഇതില്‍ പങ്കെടുക്കാം.

ശബരിമലയില്‍ പ്രായപരിധിയില്ലാതെ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചതിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ അപകടകരമായി കാണേണ്ടതില്ലെന്നും പ്രതിഷേധക്കാരോട് ശത്രുതയില്ലെന്നും അദ്ദേഹം പറഞ്ഞു.

വിധി സംബന്ധിച്ച് ഭക്തര്‍ക്ക് അസ്വസ്ഥതയുണ്ടായേക്കാം. വിഷയത്തില്‍ സംവാദമാണ് വേണ്ടത്, സമരമല്ല. ആയിരം തെരഞ്ഞെടുപ്പുകളില്‍ തോറ്റാലും കേരളത്തിലെ ഇരുട്ടിലേയ്ക്ക് നയിക്കുന്നവരെ പിന്തുണയ്ക്കാന്‍ കഴിയില്ല. രണ്ടാം വിമോചന സമരത്തിനായി ബിജെപിയും കോണ്‍ഗ്രസും ചേര്‍ന്ന് തെരഞ്ഞെടുത്ത കാലം 2018 ആണെന്ന് ഓര്‍ക്കണം.

കേരളീയ സമൂഹത്തോട് മാപ്പര്‍ഹിക്കാത്ത കുറ്റമാണ് ബിജെപിയും കോണ്‍ഗ്രസും ചെയ്യുന്നത്. ആയുസറുതിക്ക് മുമ്പ് ഇരുന്ന കസേരയ്ക്ക് മാറ്റമുണ്ടാവില്ലെന്ന തിരിച്ചറിവാണ് രമേശ് ചെന്നിത്തലയെ ഇത്തരത്തില്‍ കലക്കവെളളത്തില്‍ മീന്‍പിടിക്കാന്‍ പ്രേരിപ്പിക്കുന്നത്. നിക്ഷിപ്ത രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുളള ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും നീക്കം കേരളത്തിന്റെ ആര്‍ജിത നേട്ടങ്ങളെയും നവോത്ഥാന മൂല്യങ്ങളെയും ഇല്ലാതാക്കുമെന്നും സ്വരാജ് പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018