Keralam

ഇതുവരെ മൗനം പാലിച്ചത് പറയാന്‍ വേദി ഇല്ലാതിരുന്നതിനാല്‍, നിങ്ങളുടെ രാഷ്ട്രീയ മുതലെടുപ്പിനുളളതല്ല തന്റെ ജീവിതമെന്ന് ടെസ് ജോസഫ്; മുകേഷിനെതിരെ പ്രതിഷേധം തുടരുമെന്ന് കോണ്‍ഗ്രസ്

മീടൂവിലൂടെ നടനും എംഎല്‍എയുമായ മുകേഷിനെതിരെ താന്‍ നടത്തിയ വെളിപ്പെടുത്തല്‍ രാഷ്ട്രീയവത്കരിച്ചതിനെതിരെ മലയാളി കാസ്റ്റിങ് ഡയറക്ടര്‍ ടെസ് ജോസഫ്. ഇത് തന്റെ ജീവിതമാണെന്നും നിങ്ങളുടെ രാഷ്ട്രീയ മുതലെടുപ്പിനുളളതല്ലെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ തന്റെ കാര്യങ്ങളെ സ്വന്തം അജണ്ടകള്‍ക്കായി ഉപയോഗിക്കരുതെന്നും ടെസ് ട്വിറ്ററിലെ കുറിപ്പില്‍ വ്യക്തമാക്കുന്നു,

ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടതായി കാണുന്നു. പലരും അക്കാര്യം പറഞ്ഞു. ഒരുകാര്യം വ്യക്തമാക്കട്ടെ. ഇതെന്റെ ജീവിതമാണ്. നിങ്ങളുടെ രാഷ്ട്രീയ മുതലെടുപ്പിനുള്ളതല്ല. മുകേഷിന്റെ വീട്ടിലേക്കു മാര്‍ച്ച് നടത്തിയതും വിഷയം രാഷ്ട്രീയമായി ഏറ്റെടുത്തതും തെറ്റാണ്. രാഷ്ട്രീയപാര്‍ട്ടികള്‍ എന്റെ കാര്യങ്ങളെ സ്വന്തം അജണ്ടകള്‍ക്കായി ഉപയോഗിക്കരുത്.
ടെസ് ജോസഫ്

ടെസിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് മുകേഷിനെതിരെ വ്യാപക പ്രതിഷേധമാണ് കൊല്ലത്ത് അരങ്ങേറുന്നത്. കോണ്‍ഗ്രസ് ഇന്ന് എംഎല്‍എ ഓഫിസിലേക്ക് മാര്‍ച്ച് നടത്തുന്നുണ്ട്. ഇന്നലെ എംഎല്‍എയുടെ ഓഫിസിലേക്കു കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ആരോപണം ഗൗരവമുള്ളതാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.

കൊല്ലത്തെ മുകേഷിന്റെ ഓഫിസിലേക്കു പ്രകടനം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അര മണിക്കൂറോളം ദേശീയപാതയില്‍ കുത്തിയിരുന്നു. എംഎല്‍എയുടെ കോലവും കത്തിച്ചു. മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ എംഎല്‍എയുടെ ഓഫിസിലേക്കു മാര്‍ച്ച് നടത്തി.

സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ചില പ്രശ്‌നങ്ങള്‍ക്കെതിരെ നിലപാടെടുക്കുകയായിരുന്നു ലക്ഷ്യം. സ്ത്രീകള്‍ക്കു പിന്തുണയും സുരക്ഷിതവുമായ സാഹചര്യം തൊഴിലിടങ്ങളില്‍ വേണം. എന്തിനാണ് 19 വര്‍ഷം കാത്തിരുന്നതെന്ന് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചു. കഴിഞ്ഞ മൂന്നുദിവസങ്ങളിലേക്കു നോക്കൂ. ഭയമില്ലാതെ, ആത്മവിശ്വാസത്തോടെ സ്ത്രീകള്‍ അവരുടെ അനുഭവങ്ങള്‍ പറയുന്നത് കാണുന്നില്ലേ? വീട്ടുകാരുള്‍പ്പെടെ ഞാനുമായി അടുപ്പമുള്ളവര്‍ക്കെല്ലാം ഇക്കാര്യങ്ങള്‍ വര്‍ഷങ്ങളായി അറിയാമായിരുന്നു. വിശ്വാസത്തോടെ പറയാന്‍ വേദിയില്ലാതിരുന്നതുകൊണ്ടാണ് ഇതുവരെ മൗനം പാലിച്ചത്.

തനിക്ക് 20 വയസുളളപ്പോള്‍ കോടീശ്വരന്‍ എന്ന ടെലിവിഷന്‍ പരിപാടിയുടെ ഷൂട്ടിങ്ങിനിടെ മുകേഷ് അപമര്യാദയായി പെരുമാറിയെന്നാണ് ടെസിന്റെ മീ ടൂ വെളിപ്പെടുത്തല്‍. ഹോട്ടലില്‍ താമസിക്കുമ്പോള്‍ തന്റെ മുറിയിലെ ഫോണിലേക്ക് നിരവധി തവണ മുകേഷ് വിളിച്ച് ശല്യപ്പെടുത്തി.

മുകേഷിന്റെ തൊട്ടടുത്ത മുറിയിലേക്ക് മാറാനായിരുന്നു ഫോണിലെ ആവശ്യം. എന്നാല്‍ ഇക്കാര്യം തന്റെ സ്ഥാപന മേധാവിയായ ഡെറിക് ഒബ്രിയാനെ വിളിച്ച് പരാതിപ്പെടുകയും ഒരു മണിക്കൂറോളം അദ്ദേഹവുമായി സംസാരിക്കുകയും ചെയ്തു. അദ്ദേഹം അടുത്ത ഫ്‌ളൈറ്റ് തയ്യാറാക്കി തരുകയും താന്‍ അവിടെ നിന്ന് പോകുകയും ചെയ്തു.

19 വര്‍ഷത്തിന് ശേഷം ഡെറിക് ഒബ്രിയാന് നന്ദി പറയുന്നുവെന്നുമാണ് ടെസ് ജോസഫ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. അന്ന് താമസസൗകര്യം ഒരുക്കിയിരുന്ന ചെന്നൈയിലെ ലെ മെറിഡിയന്‍ ഹോട്ടല്‍ ഇവര്‍ക്കായി ഒത്താശ ചെയ്തിരുന്നുവെന്നും പുരുഷന്‍മാര്‍ മാത്രമുണ്ടായിരുന്ന ഷൂട്ടിങ് ക്രൂവിലെ ഏക പെണ്‍കുട്ടി താനായിരുന്നുവെന്നും ടെസ് പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018