Keralam

ശബരിമലയില്‍ കൂടുതല്‍ സൗകര്യമൊരുക്കില്ലെന്ന് ദേവസ്വം ബോര്‍ഡ്; നിലവിലെ സൗകര്യങ്ങളില്‍ മുന്‍പും സ്ത്രീകള്‍ വന്നിട്ടുണ്ട്; 18ാം പടിയില്‍ വനിതാ പൊലീസ്, തീരുമാനം പിന്നീട് 

ശബരിമലയില്‍ സ്ത്രീകള്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം പദ്മകുമാര്‍. മുന്‍പുണ്ടായതിനെക്കാല്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഉണ്ടാകില്ല, പതിനെട്ടാം പടിയില്‍ വനിതാ പൊലീസിനെ വിന്യസിക്കാന്‍ തീരുമാനിച്ചിട്ടില്ല.

നിലവിലെ സൗകര്യങ്ങളില്‍ മുമ്പും സ്ത്രീകള്‍ വന്നിട്ടുണ്ടെന്നും ദേവസ്വം പ്രസിഡന്റ് പറഞ്ഞു. തുലാമാസ പൂജക്ക് വനിതാ ജീവനക്കാരെ നിയമിക്കിലെന്നും അദ്ദേഹം പറഞ്ഞു.

ആചാരാനുഷ്ടാനങ്ങള്‍ നിലനിര്‍ത്തി മുന്നോട്ട് പോകുകയാണ് ബോര്‍ഡിന് പ്രധാനം. ഇതിനായി ആരുമായും ചര്‍ച്ച നടത്താനും ബോര്‍ഡ് തയ്യാറാണ്.

പമ്പയില്‍ സ്ത്രീകളെ നിയന്ത്രിച്ചുകൊണ്ടുളള ബോര്‍ഡ് മാറ്റുന്നതില്‍ തീരുമാനം പിന്നീട് സ്വീകരിക്കൂ. ഹൈക്കോടതി നിര്‍ദേശം അനുസരിച്ചാകും തീരുമാന്ം. ക്ഷേത്രത്തിന് ഒരു ദോഷവും വരാന്‍ ബോര്‍ഡ് ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ പോകാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം ഒരുക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു.

സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനായി ശബരിമലയില്‍ എന്തൊക്കെ ക്രമീകരണങ്ങളാണ് നടപ്പാക്കുന്നതെന്ന് ഹൈക്കോടതി ദേവസ്വം ബോര്‍ഡിനോട് ചോദിച്ചിരുന്നു.

സ്ത്രീകള്‍ക്ക് മാത്രമായി ശുചിമുറികള്‍ ഒരുക്കും. നിലവിലുളളവയില്‍ പ്രത്യേക നിറം കൊടുത്തായിരിക്കും സ്ത്രീകള്‍ക്കായി ശുചിമുറികള്‍ ഒരുക്കുക. കൂടാതെ ശബരിമല ഡ്യൂട്ടിക്കായി വനിതാ ജീവനക്കാരെ നിയോഗിക്കണമെന്ന് ചൂണ്ടിക്കാട്ടി ദേവസ്വം കമ്മീഷണര്‍ ഉത്തരവിറക്കിയെന്നുമാണ് അന്ന് ദേവസ്വം റിപ്പോര്‍ട്ട് നല്കിയത് .ഇതിന് വിരുദ്ധമായ പ്രസ്താവനയാണ് പദ്മകുമാര്‍ ഇന്ന് നടത്തിയിരിക്കുന്നത്.

സ്ഥലപരിമിതി ഉളളതിനാല്‍ കൂടുതല്‍ സൗകര്യം ഒരുക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. നിലവിലുളള സൗകര്യങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്താമെന്നും പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമുണ്ടെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018