Keralam

ഗതാഗതകുരുക്ക് റിപ്പോര്‍ട്ട് ചെയ്ത യുവാവിനെ ശബരിമല സമരക്കാര്‍ മര്‍ദ്ദിച്ചു, സംഭവം ആലുവയില്‍

ആലുവയില്‍ ശബരിമല പ്രതിഷേധ റാലിക്കിടെ വന്‍ ഗതാഗത കുരുക്ക് ഫെയ്‌സ്ബുക്ക് ലൈവ് ചെയ്ത യുവാവിനെ സമരക്കാര്‍ മര്‍ദ്ദിച്ചു.

ശബരിമലയിലെ സ്ത്രീപ്രവേശന വിധിക്കെതിരെ ആലുവയില്‍ പ്രതിഷേധ റാലി നടക്കുന്നതിനിടെയാണ് സംഭവം. ആലുവ നഗരത്തില്‍ വലിയ രീതിയിലുളള ഗതാഗത തടസത്തിന് പ്രതിഷേധം ഇടയാക്കിയിരുന്നു. ഇത് വഴിയാത്രക്കാരനായ യുവാവ് ഫെയ്‌സ്ബുക്ക് ലൈവ് ചെയ്തത് സമരക്കാരെ പ്രകോപിക്കുകയും, ഫെയ്‌സ്ബുക്ക് ലൈവ് ചെയ്ത് യുവാവിനെ സമരക്കാര്‍ മര്‍ദ്ദിക്കുകയായിരുന്നു, ഇവര്‍ തമ്മില്‍ വാക്കേറ്റവും ഉണ്ടായി. തുടര്‍ന്ന് പൊലീസ് എത്തിയാണ് ഇയാളെ രക്ഷിച്ചത്. ഇയാളുടെ ഫോണ്‍ പ്രതിഷേധക്കാര്‍ തകര്‍ക്കുകയും ചെയ്തു.

ശബരിമല വിധിക്കെതിരെ വിവിധ ഇടങ്ങളില്‍ പ്രതിഷേധം നടക്കുന്നുണ്ട്. ഇത് പലയിടങ്ങളിലും ഗതാഗത കുരുക്കിന് ഇടവെച്ചിട്ടുണ്ട്. മൂവ്വാറ്റുപുഴയിലും നേരിയ സംഘര്‍ഷമുണ്ടായി. റോഡ് ഗതാഗതം തടസപ്പെട്ടതിന് തുടര്‍ന്ന് റാലിക്കിടയിലൂടെ ചില വാഹനങ്ങള്‍ കടത്തിവിടാന്‍ പൊലീസ് ശ്രമിച്ചതാണ് സമരക്കാരെ പ്രകോപിപ്പിച്ചത്. ഇത് വാക്കേറ്റത്തിനിടയാക്കുകയായിരുന്നു. വൈറ്റിലയിലും വന്‍ ഗതാഗത കുരുക്ക് സൃഷ്ടിച്ചാണ് പ്രതിഷേധം നടക്കുന്നത്.

ശബരിമലസ്ത്രീപ്രവേശന വിധിയില്‍ പ്രതിഷേധിച്ച് പന്തളത്ത് നിന്ന് രാവിലെ ആരംഭിക്കുന്ന ശബരിമല സംരക്ഷണ യാത്ര 15ന് തിരുവനന്തപുരം സെക്രട്ടറിയേറ്റിലാണ് അവസാനിക്കുന്നത്. എന്‍ഡിഎ സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, പന്തളം കൊട്ടാരം നിര്‍വാഹകസംഘം ഭാരവാഹികള്‍, തിരുവാഭരണ പേടകവാഹകസംഘം ഗുരുസ്വാമിമാര്‍, തലപ്പാറ മൂപ്പന്‍, വിവിധ സംഘടനാ നേതാക്കള്‍ എന്നിവരാണ് യാത്ര നയിക്കുന്നത്.

വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തൊട്ടാകെ ഇന്ന് റോഡ് ഉപരോധിക്കും. 200 ഓളം താലൂക്ക് കേന്ദ്രങ്ങളിലാണ് വിശ്വഹിന്ദു പരിഷത്ത്, ഹിന്ദു ഐക്യവേദി അടക്കമുള്ള സംഘടനകളുടെ നേതൃത്വത്തില്‍ ഉപരോധസമരം നടക്കുക.രാവിലെ 11 മുതല്‍ 12 വരെയാണ് ഉപരോധം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018