Keralam

‘ബിജെപി അധ്യക്ഷന്‍ കുനുഷ്ട് വക്കീല്‍, നിയമനിര്‍മ്മാണം വേണമെങ്കില്‍ ബിജെപി ഘടകം ആവശ്യപ്പെട്ടാല്‍ മതി’; ശ്രീധരന്‍പിള്ളയ്ക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മറുപടി

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുളള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെങ്കില്‍ ബിജെപി കേരളഘടകം കേന്ദ്രത്തോട് ആവശ്യപ്പെട്ടാല്‍ മതിയെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍.

ബിജെപിയുടെ അധ്യക്ഷന്‍ വലിയൊരു വക്കീലാണ്. നല്ല വക്കീലാണെന്ന് തോന്നുന്നില്ല, കുനിഷ്ട് കാര്യങ്ങള്‍ മാത്രം ചെയ്യുന്ന വക്കീലായിട്ടാണ് അദ്ദേഹത്തെ തോന്നുന്നത്. അതുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ ആവശ്യപ്പെടുന്നത്.

ബിജെപിയുടെ സംസ്ഥാന ഘടകം ആവശ്യപ്പെട്ടാല്‍ മാത്രം മതി, കേന്ദ്രം ഓര്‍ഡിനന്‍സ് കൊണ്ടുവരണോ, നിയമ നിര്‍മ്മാണം നടത്തണം എന്നുളളതിനായി.സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം അതിലില്ലെന്നും കടകംപളളി വ്യക്തമാക്കി.സംസ്ഥാനം കേന്ദ്രത്തോട് ഒരു ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ ആവശ്യപ്പെട്ടാല്‍ ബിജെപി അതിനെ പിന്തുണയ്ക്കുമെന്ന് ഇന്നലെ പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിളള പറഞ്ഞിരുന്നു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് മന്ത്രിയുടെ പ്രതികരണം.

ശബരിമലയില്‍ എത്തുന്ന സ്ത്രീകളെ തടയാനാകില്ല. പ്രതിഷേധക്കാര്‍ റിവ്യു ഹര്‍ജിയിലെ തീരുമാനം വരെ കാത്തിരിക്കണം. ശബരിമലയിലെത്തുന്ന സ്ത്രീകളടക്കമുളള ഭക്തര്‍ക്ക് എല്ലാ വിധത്തിലുളള സൗകര്യങ്ങളും ഒരുക്കി കൊടുക്കും.അതിനുളള തയ്യാറെടുപ്പുകള്‍ നടക്കുകയാണ്.

ദേവസ്വം ബോര്‍ഡുകള്‍ക്ക് അതിന്റെ സ്വതന്ത്ര്യ അഭിപ്രായം പറയാം. അത് അംഗീകരിക്കുകയും ചെയ്യുന്നു. തന്ത്രി കുടുംബം അടക്കം ആരുമായും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണ്. വിശ്വാസികളുടെ വിശ്വാസത്തെ ബഹുമാനിക്കുന്നു. അവര്‍ക്കുണ്ടാകുന്ന പ്രയാസത്തെ മാനിക്കുന്നു.

സംസ്ഥാന സര്‍ക്കാര്‍ ഇതില്‍ ഒരു തെറ്റും ചെയ്തിട്ടില്ല. ആര്‍എസ്എസിന്റെയും ബിജെപി ബന്ധമുളളവരുമായ ആള്‍ക്കാരാണ് ശബരിമല കേസ് നടത്തിയതെന്ന വിവരങ്ങള്‍ പുറത്ത് വന്നതല്ലേ എന്നും മന്ത്രി ചോദിച്ചു. ബിജെപിയും ആര്‍എസ്എസും വിശ്വാസികളെ തെരുവിലിറക്കുകയും അമ്പലങ്ങള്‍ക്കെതിരെ അക്രമം അഴിച്ചുവിടുകയുമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018