Keralam

മുന്നറിയിപ്പ് നല്‍കുമ്പോള്‍ മഴ പെയ്യുന്നില്ല, കാറ്റ് വീശുന്നില്ല; കാലാവസ്ഥ പ്രവചിക്കുന്നതില്‍ കേന്ദ്രത്തിന് വീഴ്ചകളെന്ന് കേരളം; ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കി

Dhruv

കാലാവസ്ഥാ പ്രവചിക്കുന്നതില്‍ കേന്ദ്ര കാലാവസ്ഥാ പ്രവചനകേന്ദ്രത്തിന് വീഴ്ചകളുണ്ടാകുന്നുവെന്ന് ചൂണ്ടിക്കാട്ടി കേരളം കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു. പ്രളയത്തിലും കഴിഞ്ഞ ദിവസം ഉണ്ടായ ചുഴലിക്കാറ്റ് പ്രവചനത്തിലും മുന്നറിയിപ്പ് നല്‍കുന്നതില്‍ വീഴ്ചയുണ്ടായ സാഹചര്യത്തിലാണ് ദുരന്ത നിവാരണത്തിന്റെ ചുമതലയുള്ള കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് കത്തു നല്‍കിയത്.

മഴയുടെ മുന്നറിയിപ്പ് നല്‍കുന്നതില്‍ വീഴ്ചകളുണ്ടാകുന്നുവെന്ന് സംസ്ഥാനത്തെ ഭൂരിഭാഗം കളക്ടര്‍മാരും സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പ് നല്‍കുമ്പോള്‍ മഴ ഉണ്ടാകാതിരിക്കുകയും മുന്നറിയിപ്പില്ലാത്ത സമയങ്ങളില്‍ അതിതീവ്ര മഴ വരെ ഉണ്ടാകുന്ന സാഹചര്യമാണുള്ളത്.

മുന്നറിയിപ്പുകള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നത് വിലക്കുമ്പോള്‍ തൊഴില്‍ നഷ്ടമാകുന്നു. യാത്രാ നിരോധനം ഏര്‍പ്പെടുത്തുന്നതു മൂലം വിനോദ സഞ്ചാര മേഖലയ്ക്കും കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാകുന്നു തുടങ്ങിയ പ്രശനങ്ങളും സര്‍ക്കാരിന് മുന്നിലുണ്ട്.

പോരായ്മ പരിഹരിക്കാന്‍ കൂടുതല്‍ മഴയളവ് സ്റ്റേഷനുകളും കോഴിക്കോട് വയനാട് ജില്ലകളില്‍ ഡോപ്ലര്‍ റഡാറും സ്ഥാപിക്കണമെന്ന് കത്തില്‍ ആവശ്യമുണ്ട്. സ്വകാര്യ കാലാവസ്ഥാ പ്രവചനകേന്ദ്രങ്ങള്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അവര്‍ നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് മുന്നറിയിപ്പു നല്‍കാന്‍ ചട്ട പ്രകാരം സാധിക്കില്ല.

കേരളം ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങള്‍

  • ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് പ്രകാരം കേരളത്തില്‍ 256 മഴയളവ് കേന്ദ്രങ്ങള്‍ വേണം. കാലാവസ്ഥാ വകുപ്പിന് ഇപ്പോള്‍ ഉള്ളത് 68 എണ്ണം മാത്രമാണ്. 188 കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള സ്ഥലം സര്‍ക്കാര്‍ കണ്ടെത്താം.അവിടങ്ങളില്‍ ഓട്ടോമേറ്റഡ് വെതര്‍ സ്റ്റേഷന്‍ സ്ഥാപിക്കണം.
  • വില്ലേജ് തലത്തിലുള്ള മഴ, താപനില മുന്നറിയിപ്പ് സംവിധാനങ്ങള്‍ ലഭ്യമാക്കണം.
  • കേരളത്തിലുള്ള സ്വകാര്യ കാലാവസ്ഥാ പ്രവചന സംവിധാനങ്ങളുടെ നിലവാരം പരിശോധിച്ച് യോഗ്യതയുള്ളവരില്‍ നിന്നുള്ള വിവരം ഔദ്യോഗികമായി സര്‍ക്കാരിന് ലഭ്യമാക്കണം.
  • കോഴിക്കോട് വയനാട് അതിര്‍ത്തിയില്‍ ഡോപ്ലര്‍ റഡാര്‍ സ്ഥാപിക്കണം. സ്ഥലം സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്താം. കഴിഞ്ഞ പ്രളയത്തിന് മുന്‍പ് ഐഎംഡിയുടെ കൊച്ചിയിലെ റഡാറും തിരുവനന്തുപുരത്തെ വിഎസ്എസ് സി റഡാറും പ്രവര്‍ത്തിച്ചില്ല.
  • കാലാവസ്ഥാ മാറ്റങ്ങളെക്കുറിച്ച് മുന്നറിയിപ്പു നല്‍കാനും അതിനനുസരിച്ച് പദ്ധതിയാസൂത്രണത്തിലും സഹായിക്കാന്‍ എല്ലാ ജില്ലകളിലും ഒരു കാലാവസ്ഥാ വിദഗ്ധനെ നിയമിക്കണം.
  • തിരുവനന്തപുരത്ത് തുടങ്ങിയ ചുഴലിക്കാറ്റ് മുന്നറിയിപ്പുകേന്ദ്രം മേഖല കേന്ദ്രമായി വികസിപ്പിക്കണം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018