Keralam

ശബരിമല പ്രക്ഷോഭങ്ങള്‍ പൊളിഞ്ഞെന്ന് മന്ത്രി തോമസ് ഐസക്ക്; ശ്രീധരന്‍ പിളളയെ പോലുളള വായിനോക്കികളാണ് പ്രതിഷേധവുമായി ഇറങ്ങിയതെന്ന് മന്ത്രി മണി

ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെ സംഘപരിവാര്‍ സംഘടനകളും ഹിന്ദു സംഘടനകളും നടത്തുന്ന പ്രതിഷേധങ്ങള്‍ക്കെതിരെ മന്ത്രിമാരായ തോമസ് ഐസക്കും എം.എം മണിയും. പ്രതിഷേധം മറയാക്കി വര്‍ഗീയ അജണ്ട നടപ്പിലാക്കാനാണ് സംഘപരിവാറിന്റെ ശ്രമമെന്ന് മന്ത്രി തോമസ് ഐസക്ക് പറഞ്ഞു.

ശബരിമലയില്‍ സവര്‍ണ അജണ്ട കേരളീയര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാനുളള ശ്രമമാണ്. കേരളത്തില്‍ ആര്‍എസ്എസ് വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാന്‍ ശ്രമിക്കുന്നു. എല്ലാ പ്രായത്തിലുളള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാമെന്നുളള സുപ്രീംകോടതി വിധിക്കെതിരായ പ്രക്ഷോഭം പൊളിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ സ്ത്രീകള്‍ക്ക് വിവേചനം പാടില്ല അവര്‍ പോവുകയാണെങ്കില്‍ സംരക്ഷണം നല്‍കണം എന്നത് സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ വിധിയാണ്. ഇക്കാര്യത്തില്‍ ഇടതുപക്ഷ മുന്നണി സര്‍ക്കാര്‍ എന്താണ് ചെയ്യേണ്ടത്. കോടതി വിധി നടപ്പിലാക്കിയില്ലെങ്കില്‍ കോടതിയലക്ഷ്യത്തിന് സര്‍ക്കാര്‍ ഉത്തരം പറയേണ്ടി വരുമെന്നും മണി പറഞ്ഞു.

സുപ്രീം കോടതി വിധിക്കെതിരെ സംസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങളെ തളളിയ എസ്എന്‍ഡിപി യോഗം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന് വെളിവുണ്ടായെന്ന് പറഞ്ഞ മന്ത്രി, രമേശ് ചെന്നിത്തലയ്ക്ക് വട്ടാണെന്നും കൂട്ടിച്ചേര്‍ത്തു.

ശബരിമല വിധി ദുര്‍വ്യാഖ്യാനിച്ച് സംസ്ഥാനത്തിന്റെ ക്രമസമാധാനനില തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസും ബിജെപിയും ഒരുമിച്ച് നില്‍ക്കുകയാണെന്നും ഇതിനെ വെല്ലുവിളിച്ച് നേരിടുക തന്നെ വേണമെന്നും മന്ത്രി മണി പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018