Keralam

എടിഎം കവര്‍ച്ചാസംഘം സഞ്ചരിച്ച വാഹനം ചാലക്കുടിയില്‍നിന്ന് കണ്ടെത്തി; കോട്ടയം രജിസ്‌ട്രേഷന്‍ പിക്കപ്പ് വാന്‍ കോടിമതയില്‍ നിന്ന് മോഷ്ടിച്ചത് 

എറണാകുളത്തും തൃശൂരും എടിഎം തകര്‍ത്ത് കവര്‍ച്ച നടത്തിയ സംഘം സഞ്ചരിച്ച വാഹനം ചാലക്കുടിയില്‍നിന്ന് കണ്ടെത്തി. ചാലക്കുടി ഹൈസ്‌കൂള്‍ ഗ്രൗണ്ടിന് സമീപം ഉപേക്ഷിച്ച നിലയിലായിരുന്നു വാഹനം

എടിഎം കവര്‍ച്ച നടത്തിയ സംഘത്തിന്റെ കോട്ടയം രജിസ്‌ട്രേഷനിലുള്ള പിക്കപ്പ് വാനാണ് കണ്ടെത്തിയത്. . കവര്‍ച്ചാ സംഘം സഞ്ചരിച്ച ഈ വാഹനം കോട്ടയത്തുനിന്ന് മോഷ്ടിച്ചതാണെന്ന നിഗമനത്തിലാണ് പൊലീസ്.

സംസ്ഥാനത്ത് മൂന്നിടങ്ങളില്‍ നടന്ന എടിഎം കവര്‍ച്ച നടത്തിയത് ഒരേ സംഘമാണെന്ന അനുമാനത്തിലാണ് പൊലീസ്‌. കോട്ടയം കുറവിലങ്ങാട് മോനിപ്പള്ളിയിലെ എടിഎമ്മുകളില്‍ കവര്‍ച്ചാശ്രമം നടത്തിയതിന്‌ ശേഷമാണ് സംഘം ഇരുമ്പനത്തും പിന്നീട് കൊരട്ടിയിലുമെത്തിയത്. പുലര്‍ച്ചെ 1.10നാണ് കോട്ടയത്ത് സംഭവം നടന്നത്.

സംഘം ആദ്യം കോട്ടയത്തെ സൗത്ത് ഇന്ത്യന്‍ ബാങ്ക് എടിഎമ്മില്‍ കവര്‍ച്ചാശ്രമം നടത്തി. പിന്നീട് പത്ത് കിലോമീറ്റര്‍ പരിധിയിലുള്ള സ്റ്റേറ്റ് ബാങ്ക് എടിഎമ്മിലും കവര്‍ച്ചാശ്രമം നടത്തി. ഇവിടെ നിന്നും പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. സിസി ടിവി ക്യാമറകള്‍ സ്േ്രപ പെയിന്റ് അടിച്ചാണ് കവര്‍ച്ചയ്ക്ക് ശ്രമിച്ചത്. എന്നാല്‍ മുഖം മറച്ച രണ്ടുപേര്‍ എടിഎമ്മിലേക്ക് കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.

എടിഎം കവര്‍ച്ച ശ്രമങ്ങള്‍ മുന്‍പ് ഉണ്ടായിട്ടുണ്ടെങ്കിലും ഒറ്റ രാത്രി കൊണ്ട് തൃശൂരിലും എറണാകുളത്തും എടിഎം കവര്‍ച്ച ചെയ്യുകയും കോട്ടയത്ത് കവര്‍ച്ചാ ശ്രമം നടക്കുകയും ചെയ്തതിന് പിന്നില്‍ ആസൂത്രിത നീക്കമുണ്ടെന്ന അനുമാനത്തിലാണ് പൊലീസ്.

ഇരുമ്പനത്ത് കവര്‍ച്ച നടത്തി 20 മിനുട്ടിനകം സംഘം രക്ഷപെട്ടെന്നാണ് പൊലീസ് നിഗമനം. തുടര്‍ന്ന് അരമണിക്കൂറിനുള്ളില്‍ സംഘം കൊരട്ടിയിലെത്തി മോഷണം നടത്തി. കൊരട്ടിയില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎമ്മില്‍ നിന്ന് 10 ലക്ഷം രൂപ നഷ്ടപ്പെട്ടു. രാവിലെ എടിഎമ്മിലെത്തിയവരാണ് വിവരം പൊലീസില്‍ അറിയിച്ചത്.

ഇരുമ്പനത്ത് എസ്ബിഐയുടെ എടിഎമ്മില്‍ നിന്ന് 25 ലക്ഷം രൂപ നഷ്ടപ്പെട്ടതായാണ് കണക്ക്. സംഭവസ്ഥലത്ത് പരിശോധന നടത്തിയ ഡോഗ് സ്‌കോഡിന് ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018