Keralam

‘സംരക്ഷണം ചോദിച്ചു, പൊലീസ് വീട്ടിലെത്തി ഭീതിപരത്തി’; പിന്തിരിപ്പിക്കുകയാണെന്ന് അയ്യപ്പദര്‍ശനത്തിന് ശ്രമിക്കുന്ന യുവതികള്‍

ഏതെങ്കിലും സംഘടനയിലോ പാർട്ടികളിലോ അംഗമാണോ എന്ന് അന്വേഷിച്ച പോലീസ് പിറ്റേന്ന് വീട്ടിലെത്തി കുടുംബാംഗങ്ങളെ ഭയപ്പെടുത്തിയെന്ന് യുവതി 

ശബരിമല സന്ദർശനത്തിനൊരുങ്ങുന്ന യുവതികളുടെ വീട്ടിൽ പോലീസെത്തി ഭീതി പരത്തുന്നതായി പരാതി. ഐ ജി മനോജ് എബ്രഹാമിനോട് സുരക്ഷ ആവശ്യപ്പെട്ട യുവതികളുടെ വീട്ടിലാണ് പോലീസെത്തി വിവരങ്ങൾ ശേഖരിക്കുകയും കുടുംബാംഗങ്ങളെ ഉൾപ്പെടെ സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി പിന്തിരിപ്പിക്കാനും ശ്രമിച്ചത്.

ശബരിമലക്ക് പോകാൻ തയ്യാറെടുക്കുന്ന വിശ്വാസികളായ യുവതികള്‍ ചേർന്നുണ്ടാക്കിയ ഒരു വാട്സപ്ഗ്രൂപ്പിൽ ഉള്ളവർ മല കയറാനുള്ള സന്നദ്ധത പോലീസിനെ അറിയിച്ചിരുന്നു. ഇവരുടെ വീട്ടിലെത്തിയ പോലീസ് സംഘടനാ പശ്ചാത്തലങ്ങളും മറ്റും ചോദിച്ചറിയുകയും മല കയറാനുള്ള തീരുമാനത്തെ നിരുത്സാഹപ്പെടുത്തുന്ന തരത്തിൽ സംസാരിക്കുകയും ചെയ്തു.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിശ്വാസികളായ യുവതികളാണ് സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമല ദര്‍ശനം നടത്താൻ ഒരുങ്ങിയത്. സന്നിധാനത്തെ സംഘർഷാവസ്ഥ കണക്കിലെടുത്ത്‌ ഐജി മനോജ് എബ്രഹാമിനെ വിളിച്ച് തങ്ങൾ വരുന്ന കാര്യം അറിയിക്കാൻ ഇവർ തീരുമാനിച്ചു. മല കയറുന്നതിൽ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമമാണ് പോലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടായതെന്ന് സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് വിളിച്ച യുവതി പറയുന്നു. സുരക്ഷാ പ്രശ്നങ്ങൾ മൂലം പേര് വെളിപ്പെടുത്താൻ തയ്യാറാകാത്ത യുവതികളുടെ വീടുകളിൽ പിന്നീട് പോലീസ് നേരിട്ട് എത്തുകയായിരുന്നു.

'ശബരിമലയിൽ വന്നാൽ മതിയായ സുരക്ഷാ ലഭിക്കുമോ എന്ന് അറിയാനാണ് ഐജിയെ വിളിച്ചതെന്ന് വാട്സാപ്പ് കൂട്ടായ്മയിലുള്ള യുവതികളിൽ ഒരാൾ ന്യൂസ്‌റൂപ്റ്റിനോട് പറഞ്ഞു. കോൾ എടുക്കാതിരുന്നത് കൊണ്ട്, ഞങ്ങൾ കുറച്ച് സ്ത്രീകൾ വരാൻ ഉദ്ദേശിക്കുന്നുണ്ടെന്നും നിലവിലെ അവസ്ഥകൾ എന്താണെന്ന് ആരാഞ്ഞുകൊണ്ട് മൊബൈലില്‍ നിന്ന് സന്ദേശമയച്ചു. അതിൽ ഞാൻ കോഴിക്കോട് നിന്നാണെന്ന് പറഞ്ഞിരുന്നു. അൽപ സമയത്തിന് ശേഷം കോഴിക്കോട് എ സി പി വിളിച്ചു. അവിടത്തെ അവസ്ഥ കാണുന്നില്ലേ അത് കണ്ടിട്ട് പോകാൻ തോന്നുന്നുണ്ടോ എന്നാണ് അദ്ദേഹം ചോദിച്ചത്. നിയമം മൂലം വിശ്വാസികളായ സ്ത്രീകൾക്ക് പോകാമല്ലോ നിങ്ങളല്ലേ സുരക്ഷ ഒരുക്കേണ്ടതെന്ന് ഞാന്‍ തിരികെ ചോദിച്ചു. ഗ്രൂപ്പിൽ ഉള്ള മറ്റുള്ളവരോട് കൂടി ആലോചിച്ച് കൃത്യമായ വിവരങ്ങൾ അറിയിക്കാമെന്ന് പറഞ്ഞാണ് ഞാൻ അദ്ദേഹവുമായുള്ള സംഭാഷണം അവസാനിപ്പിച്ചത്. അൽപ സമയത്തിനകം വീട്ടിൽ നിന്ന് കോളുകൾ വരാൻ തുടങ്ങി. വീട്ടിലേക്ക് പോലീസ് വിളിച്ചിരുന്നെന്ന് അപ്പോള്‍ തന്നെ മനസിലായെന്നും യുവതി കൂട്ടിച്ചേര്‍ത്തു.

ഒരു ജോലിക്ക് അപേക്ഷിച്ചതിന്റെ ഭാഗമായുള്ള അന്വേഷണമാണ്. ഏതെങ്കിലും സംഘടനയിലോ പാർട്ടിയിലോ അംഗമാണോ എന്നാണ് ആദ്യം വിളിച്ചപ്പോൾ അച്ഛനോട് പോലീസ് ചോദിച്ചത്. ഇന്ന് രാവിലെ വലിയ ഭീതിയോടെ വീട്ടുകാർ വീണ്ടും വിളിച്ചു.വീട്ടിൽ പോലീസ് ചെന്നിട്ടുണ്ടായിരുന്നു. നിങ്ങളുടെ മകൾ ശബരിമലക്ക് പോകാൻ പ്ലാൻ ചെയ്യുന്നുണ്ടല്ലോ, അവിടത്തെ പ്രശ്നങ്ങൾ ഒക്കെ കണ്ടില്ലേ, എന്താണ് ഉദ്ദേശം,പോകേണ്ടെന്ന് പറയൂ എന്നൊക്കെയാണ് അവരോട് പറഞ്ഞത്.
മലചവിട്ടാന്‍ ആഗ്രഹിക്കുന്ന യുവതി 

അവർ പേടിപ്പിച്ചതോടെ വീട്ടുകാർ ആത്മഹത്യാ ഭീഷണി മുഴക്കാൻ തുടങ്ങി. എന്റെ അച്ഛൻ വര്ഷങ്ങളായി മല കയറുന്ന ഗുരു സ്വാമിയാണ്. ഗ്രൂപ്പിൽ ഉണ്ടായിരുന്ന മറ്റു ചില പെൺകുട്ടികളുടെ വീട്ടിലും പോലീസ് പോയെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും യുവതി വ്യക്തമാക്കി.

ശബരിമല ക്ഷേത്രത്തില്‍ ഇതുവരെ പ്രവേശനത്തിനെത്തിയ എല്ലാ യുവതികള്‍ക്കും സംഘ്പരിവാര്‍ ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തെത്തുടര്‍ന്ന് പിന്തിരിയേണ്ടി വന്നിരുന്നു. ആന്ധ്രയില്‍ നിന്ന് എത്തിയ മാധവിയും കുടുംബവും ആക്രമികളില്‍ നിന്നും പൊലീസ് സുരക്ഷ ലഭിക്കാത്തതിനാല്‍ മടങ്ങി.

റിപ്പോര്‍ട്ടിങ്ങിനെത്തിയ ന്യൂയോര്‍ക്ക് ടൈംസ് മാധ്യമപ്രവര്‍ത്തക സുഹാസിനി രാജ് മരക്കൂട്ടം വരെ എത്തിയെങ്കിലും മുന്നോട്ട് പോകാനായില്ല. ഹൈദരാബാദില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തക കവിത, കൊച്ചി സ്വദേശിനിയും ആക്ടിവിസ്റ്റുമായ രഹാന ഫാത്തിമ എന്നിവരാണ് പൊലീസ് സംരക്ഷണയില്‍ നടപ്പന്തല്‍ വരെ എത്തിയത്.നിലവിൽ ദളിത് മഹിളാ ഫെഡറേഷൻ നേതാവ് മഞ്ജുവാണ് അയ്യപ്പ ദര്‍ശനം നടത്താൻ എത്തിയിരിക്കുന്നത്. മഞ്ജുവിനെയും പൊലീസ് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. ദര്‍ശനം നടത്താതെ മടങ്ങില്ല എന്ന ഉറച്ച നിലപാടിലാണ് മഞ്ജു. കനത്ത മഴയുള്ളതിനാല്‍ കാലാവസ്ഥ പ്രതികൂലമാണെന്നും മഞ്ജുവിന്റെ പശ്ചാത്തലം കൂടി പരിശോധിക്കണമെന്നുമാണ് പൊലീസ് ഇപ്പോള്‍ പറയുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018