Keralam

തട്ടമിട്ടാൽ ഞാൻ ഹിന്ദുവല്ലാതാകുമോ? ക്ഷേത്രപ്രവേശനം തടഞ്ഞത് എന്തിനെന്ന് ചോദിച്ച് അഞ്ജന മേനോൻ

ചികിത്സയുടെ ഭാഗമായി മുടി നീക്കം ചെയ്തതിനാൽ തലയിൽ തട്ടമിട്ട ഹിന്ദു പെൺകുട്ടിയെയാണ് തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് തടഞ്ഞത്.

തല മറച്ച തുണി നീക്കാതെ അമ്പലത്തിൽ പ്രവേശിക്കാനാകില്ലെന്ന്  ക്ഷേത്രം ജീവനക്കാർ.  ചികിത്സാവശ്യത്തിനായി മുടി നീക്കിയതിനാൽ തല അനാവൃതമാക്കാനാകില്ലെന്ന് പറഞ്ഞ  പെൺകുട്ടിക്ക് നേരെ ആൾക്കൂട്ടത്തിൻറെ അസഭ്യവർഷവും.

പാലക്കാട് സ്വദേശിനിയായ അഞ്ജന മേനോനെയാണ് മലപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ തട്ടമിട്ടതിൻറെ പേരിൽ  തടഞ്ഞത്. റിയാലിറ്റി ഷോ മത്സരാർത്ഥിയായ അഞ്ജന അതിൻറെ ഭാഗമായി കോഴിക്കോടേക്കുള്ള യാത്രാമധ്യേയാണ് അമ്പലത്തിൽ കയറിയത്.

തലയിൽ ഷാൾ ധരിച്ച് ക്ഷേത്രത്തിൽ കയറിയ ഉടനെ ഒരു സംഘം ആളുകൾ തന്നെ തടഞ്ഞെന്നും ഇതിനെ തുടർന്നുണ്ടായ മനോവിഷമത്തെ തുടർന്നാണ് ഫേസ്ബുക്കിൽ ലൈവ് വന്ന് കാര്യങ്ങൾ വിശദമാക്കാൻ തീരുമാനിച്ചതെന്നും അഞ്ജന ന്യൂസ്റപ്റ്റിനോട് പറഞ്ഞു.

പൈസയിടാൻ വേണ്ടിയാണ് അമ്പലത്തിൽ കയറിയത്. തികച്ചും ഹൈന്ദവമത വിശ്വാസിയായ ആളാണ് ഞാൻ. തലയിലെ തട്ടമിട്ടതിൻറെ പേരിൽ ഹിന്ദുവാണെന്ന് തെളിയിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
അഞ്ജന

തൻറെ പേര്  അഞ്ജന മേനോൻ എന്നാണെന്നും രേഖ നൽകി ഹിന്ദുവാണെന്ന് തെളിയിക്കേണ്ട ആവശ്യമില്ലെന്നുമുള്ള നിലപാടിൽ ഉറച്ച് നിന്നെങ്കിലും ക്ഷേത്ര ജീവനക്കാർ വഴങ്ങിയില്ല.  തലയിൽ ഹിജാമ ചികിത്സ നടക്കുകയാണെന്നും വെയിൽ കൊള്ളരുതെന്ന് ഡോക്ടർ നിർദ്ദേശിച്ചിട്ടുണ്ടെന്നും അഞ്ജന ലൈവിൽ ആവർത്തിച്ച് പറയുന്നുണ്ട്. ഒടുവിൽ  തുണി തലയിലിട്ടത് കൊണ്ട് കയറാൻ അനുവദിക്കില്ലെങ്കിൽ  താൻ പ്രദക്ഷിണം വെക്കുന്നില്ലെന്ന്  വ്യക്തമാക്കി അവർക്ക് ക്ഷേത്രത്തിൽ നിന്ന് മടങ്ങേണ്ടി വന്നു.

ആളുകൾക്ക് മുന്നിൽ വെച്ച് പച്ചക്ക് തെറിവിളിക്കുകയായിരുന്നു.  ആരും തടയാൻ വന്നില്ല. ഇടപെടാൻ വന്ന എൻറെ അനിയനെ അവിടെയുള്ളവർ ചേർന്ന്  മാറ്റി നിർത്തുകയാണ് ചെയ്തത്
അഞ്ജന

അസഭ്യം വിളിച്ചവർക്കെതിരെ അഞ്ജന പോലീസിൽ പരാതി നൽകി. അമൃത ചാനലിൽ സ്ത്രീ ശാക്തീകരണം വിഷയമാക്കി നടക്കുന്ന റിയാലിറ്റി ഷോയിലെ മത്സരാർഥിയാണ് അഞ്ജന.

FEATURED

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018
ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  
Special Story

ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  

8 Nov, 2018
‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   
Special Story

‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   

31 Oct, 2018
നാഗേശ്വര റാവു:  ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍;  വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍;  സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 
Special Story

നാഗേശ്വര റാവു: ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍; വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍; സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 

28 Oct, 2018
 നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍
Special Story

നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍

14 Oct, 2018