Keralam

വനിതാ സെല്‍ യോഗത്തിലെ മീടൂ വെളിപ്പെടുത്തലുകള്‍ നിഷേധിച്ച് അംഗങ്ങള്‍; ചര്‍ച്ചകളെല്ലാം റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്, പരിശോധിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകും 

താരസംഘടനയായ അമ്മ രൂപീകരിച്ച വനിതാ സെല്ലിന്റെ ആദ്യ യോഗത്തില്‍ മീടൂ വെളിപ്പെടുത്തലുകള്‍ ഉണ്ടായിട്ടില്ലെന്ന് അംഗങ്ങള്‍. പന്ത്രണ്ട് നടിമാര്‍ പങ്കെടുത്ത യോഗത്തില്‍ ചില നടന്മാര്‍ക്കെതിരെ ആരോപണമുന്നയിച്ചെന്ന വാര്‍ത്തകളാണ് അംഗങ്ങള്‍ നിഷേധിച്ചത്. യോഗത്തിലെ ചര്‍ച്ചകളെല്ലാം റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നും അത് പരിശോധിച്ചാല്‍ കാര്യങ്ങളെല്ലാം വ്യക്തമാകുമെന്നും അവര്‍ പറഞ്ഞു.

അമ്മ നിര്‍വാഹക സമിതിയുടെ തീരുമാന പ്രകാരമാണ് മൂന്ന് അംഗങ്ങളെ ഉള്‍പ്പെടുത്തി വനിതാ സെല്‍ രൂപീകരിക്കാന്‍ തീരുമാനമെടുത്തത്. കെപിഎസി ലളിത, പൊന്നമ്മ ബാബു, കുക്കു പരമേശ്വരന്‍ എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. ഈ സമിതിയുടെ യോഗമാണ് കഴിഞ്ഞ ദിവസം നടന്നത്.

എന്നാല്‍ ഈ യോഗത്തില്‍ മൂന്ന് അംഗങ്ങളെ കൂടാതെ ക്ഷണിക്കപ്പെട്ട ഒമ്പത് നടിമാര്‍ കൂടി പങ്കെടുത്തിരുന്നു. മഞ്ജു പിള്ള, ഷംന കാസിം, സീനത്ത്, തെസ്‌നി ഖാന്‍, ലക്ഷ്മി പ്രിയ, ബീന ആന്റണി, ഉഷ, ലിസി ജോസ്, പ്രിയങ്ക എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. അനൗപചാരിക യോഗമാണെന്ന് പറഞ്ഞാണ് ഇവരെ വിളിച്ചതെന്നറിയുന്നു. പിന്നീട് യോഗം കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് പലരും അമ്മയുടെ വനിതാ സെല്‍ യോഗമാണെന്ന് അറിഞ്ഞത്.

ദിലീപ് വിഷയം യോഗത്തില്‍ ആദ്യമേ ഉയര്‍ന്നു. എന്നാല്‍ അതിന്റെ ആവശ്യമില്ലെന്നും ആരുടേയും പക്ഷം പിടിക്കാതെ സ്വന്തം പ്രശ്‌നങ്ങളും വിഷയങ്ങളും മാത്രം ചര്‍ച്ച ചെയ്താല്‍ മതിയെന്നും മറ്റൊരംഗം പറഞ്ഞതോടെ ദിലീപ് വിഷയത്തിലേക്ക് ചര്‍ച്ച പോയില്ല. ഡബ്ല്യുസിസിയെ എതിര്‍ക്കേണ്ട കാര്യമില്ലെന്നും അവരുടെ വഴിക്ക് അവരെ വിടാമെന്നും അഭിപ്രായം ഉയര്‍ന്നു.

പിന്നീട് നടന്ന ചര്‍ച്ചയിലാണ് അംഗങ്ങള്‍ തങ്ങള്‍ക്ക് നേരിട്ട ദുരനുഭവങ്ങളെ കുറിച്ച് പറഞ്ഞത്. വിശദമായ ചര്‍ച്ചയാണ് ഇക്കാര്യത്തില്‍ ഉണ്ടായത്. ഇത്തരം സംഭവങ്ങളില്‍ ജാഗ്രത കാണിക്കണമെന്നും പ്രതികരണം ഉടനെ തന്നെ ഉണ്ടാവണമെന്നും യോഗത്തില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു. അംഗങ്ങള്‍ ഉന്നയിച്ച പ്രശ്‌നങ്ങളും ആരോപണങ്ങളോടും പ്രതികരിക്കാതെ അമ്മക്ക് മുന്നോട്ട് പോവാനാവില്ല. ഈ ആരോപണങ്ങളോട് എന്ത് നടപടിയാണ് അമ്മ എടുക്കുന്നതെന്ന് നോക്കുകയാണ് സിനിമാ ലോകവും പൊതു സമൂഹവും.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018