Keralam

മല കയറാൻ ശ്രമിച്ചതിന് നിരന്തര ആക്രമണം; പൊലീസ് ഫോൺ കൈക്കലാക്കി വിവരങ്ങൾ ചോർത്തിയെന്ന് ബിന്ദു കല്യാണി

സംഘപരിവാർ ആക്രമിച്ച സമയത്ത് പൊലീസിന്റെ ഭാഗത്ത് നിന്ന് അലംഭാവമുണ്ടായെന്ന് ശബരിമല കയറാൻ ശ്രമിച്ച അദ്ധ്യാപികയും ദളിത് ആക്ടിവിസ്റ്റയുമായ ബിന്ദു

ശബരിമലയിൽ അയ്യപ്പദർശനം നടത്താൻ ശ്രമിച്ചതിൻറെ പേരിൽ താമസിക്കുന്ന ഇടം നഷ്ടപ്പെട്ടും പഠിപ്പിക്കുന്ന സ്കൂളിൽ പോകാൻ കഴിയാതെയും ഒളിവിലിരിക്കാൻ നിർബന്ധിതയായിരിക്കുകയാണ് അദ്ധ്യാപികയായ ബിന്ദു തങ്കം കല്യാണി. ശബരിമലയിലെ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി വന്നതിനെ തുടർന്ന് ബിന്ദു വ്രതം ആരംഭിച്ചിരുന്നു. ഞായറാഴ്ച മല കയറാനെത്തിയെങ്കിലും സംഘപരിവാറിൻറെ ആക്രമണത്തെ തുടർന്ന് തിരിച്ചു പോരുകയായിരുന്നു. കോഴിക്കോട് ചേവായൂര്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപികയാണ് ബിന്ദു.

മല കയറാതെ തിരിച്ചു നാട്ടിലെത്തിയിട്ടും താമസിക്കുന്ന ഇടത്തും തൊഴിൽ ചെയ്യുന്നിടത്തും ആക്രമിക്കപ്പെടുമെന്ന ഭീഷണികൾ തുടരുകയാണെന്നും താനൊരു ദളിത് സത്രീയായത് കൊണ്ടാണ് പിന്തുടർന്ന് ആക്രമിക്കുന്നതെന്നും ബിന്ദു പറയുന്നു.

ഗുരുതരമായ സുരക്ഷാ പ്രശ്നത്തിലാണ് ഞാനുള്ളത്. ആചാരാനുഷ്ടാനങ്ങളോടെയാണ് ഞാൻ മലക്ക് പോയത്. ഇപ്പോൾ ലക്ഷ്യം വെക്കുന്നത് എൻറെ സമുദായത്തെയാണ്. ബാക്കി പോയി വന്ന സ്ത്രീകളെയൊന്നും ഇത് പോലെ പിന്തുടർന്ന് ആക്രമിക്കുന്നില്ലല്ലോ?
ബിന്ദു തങ്കം കല്യാണി

ശബരിമലയില്‍ നിന്നും പുലര്‍ച്ചെ കോഴിക്കോട്ടെ താമസ സ്ഥലത്ത് എത്തിയ ബിന്ദുവിനോട് താമസമൊഴിയാന്‍ വീട്ടുടമ ആവശ്യപ്പെട്ടു. ഇന്നലെ വീടിന് നേരെ ആക്രമണമുണ്ടായതിനെ തുടര്‍ന്നാണിത്.

തുടര്‍ന്ന് കോഴിക്കോട്ട് ഒരു സുഹൃത്തിന്റെ ഫ്‌ളാറ്റില്‍ താമസത്തിനായി ചെന്നപ്പോള്‍ അവിടെയും ഇവര്‍ക്കെതിരെ ഭീഷണിയുണ്ടായി. ഇവരെ ഫ്‌ളാറ്റില്‍ താമസിപ്പിച്ചാല്‍ അവരുടെ കാല് വെട്ടുമെന്ന് ചിലര്‍ ഭീഷണിപ്പെടുത്തിയതായി ബിന്ദു പറഞ്ഞു. എങ്ങോട്ട് പോകണമെന്നറിയാതെ പൊലീസ് സംരക്ഷണം തേടിയിരിക്കുകയാണ് ബിന്ദു.

മല കയറാൻ ശ്രമിച്ചതിന് നിരന്തര ആക്രമണം; പൊലീസ് ഫോൺ കൈക്കലാക്കി  വിവരങ്ങൾ ചോർത്തിയെന്ന് ബിന്ദു കല്യാണി

മല കയറാൻ എത്തിയപ്പോൾ ഉണ്ടായ ആക്രമണങ്ങളിൽ സംഘപരിവാറുകാരെ സഹായിക്കുന്ന നിലപാടാണ് പോലീസ് എടുത്തതെന്ന് ബിന്ദു ആരോപിക്കുന്നുണ്ട്. ശബരിമല കയറാനെത്തിയപ്പോൾ മുതലുണ്ടായ സംഭവങ്ങൾ വിവരിക്കുന്നതിങ്ങനെ.

'ഞായറാഴ്ച രാവിലെയാണ് ഞാൻ എരുമേലിയിലെത്തിയത്. രണ്ട് ആൺസുഹൃത്തുക്കളും കൂടെയുണ്ടായി. കോട്ടയത്ത് എത്തിയപ്പോൾ തന്നെ പോലീസ് സ്റ്റേഷനിൽ ചെന്ന് ശബരിമലയിലേക്ക് പോകുകയാണെന്ന് അറിയിച്ചിരുന്നു. നേരെ പത്തനംതിട്ടക്ക് പൊക്കോളൂ, അവിടെയുള്ളവർക്ക് താൽപര്യം ഉണ്ടെങ്കിൽ കൊണ്ട് പോകും എന്നാണ് അവിടത്തെ പോലീസുകാർ പറഞ്ഞത്. എരുമേലിയിൽ എത്തി ഐ.ജി.ശ്രീജിത്തിനെ വിളിച്ചപ്പോൾ പോലീസ് വണ്ടിയിൽ തന്നേ കൊണ്ട് പോകാം എന്നറിയിച്ചു. അവിടെയെത്തി രേഖകളെല്ലാം പരിശോധിച്ച് കഴിഞ്ഞപ്പോൾ, സാഹചര്യമെല്ലാം മാറിയത് കൊണ്ട് നിങ്ങളെ രഹസ്യമായി മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയാണെന്ന് അറിയിച്ചു. വണ്ടിയിൽ കയറ്റി പാതിവഴിയിലെത്തിയപ്പോൾ മുണ്ടക്കയം സ്റ്റേഷനിലേക്കാണ് കൊണ്ട് പോകുന്നതെന്ന് പറഞ്ഞത്. ശബരിമലക്ക് പോകാൻ എത്തിയതാണെന്ന് അവിടെ പറയരുതെന്നും പറഞ്ഞു.’

ഞങ്ങൾ അവിടെ എത്തും മുമ്പേ ഇക്കാര്യങ്ങളെല്ലാം മാധ്യമങ്ങളിൽ വന്നു. ഫോണിലെ ലൊക്കേഷൻ വെച്ചാണ് ഈ സ്ഥലം മനസ്സിലായതെന്ന് പറഞ്ഞ് മൂന്ന് പേരുടെ ഫോണും പോലീസ് വാങ്ങി വെച്ചു. ഈ ഫോണെല്ലാം അവർ പരിശോധിച്ചു . തിരിച്ചു പോരാൻ സന്നദ്ധത അറിയിച്ച് മടക്കയാത്രയിലാണ് അത് ചോദിച്ചപ്പോൾ കളഞ്ഞ് പോയി എന്നാണ് അറിയിച്ചത്. ഒരു ഫോൺ പോലീസ് ജീപ്പിൽ നിന്ന് കിട്ടി. രണ്ടെണ്ണം കളഞ്ഞ് പോയെന്നും പറഞ്ഞു. ഇതിനിടക്ക് ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രുപ്പുകളിൽ ശബരിമലയുമായി ബന്ധപ്പെട്ട ചർച്ചകളിൽ പങ്കെടുത്ത ആളുകൾക്ക് സംഘപരിവാറുകാരുടെ വിളികൾ വരാൻ തുടങ്ങിയിരുന്നു. പോലീസുകാർ ഇതിനിടയിൽ കളിച്ചിട്ടുണ്ട് എന്നെനിക്ക് ഉറപ്പാണ്.
ബിന്ദു തങ്കം കല്യാണി
മല കയറാൻ ശ്രമിച്ചതിന് നിരന്തര ആക്രമണം; പൊലീസ് ഫോൺ കൈക്കലാക്കി  വിവരങ്ങൾ ചോർത്തിയെന്ന് ബിന്ദു കല്യാണി
‘ഞങ്ങൾ ഇരുന്ന സ്‌റ്റേഷൻ ആക്രമിക്കാൻ സംഘപരിവാറുകാർ എത്തുന്നത് വരെ അവർ യാതൊന്നും ചെയ്തില്ല. അവർ തൊട്ടടുത്ത് എത്തിയപ്പോഴാണ് ഞങ്ങളേ വാഹനത്തിൽ കയറ്റി കൊണ്ട് പോയത്. പമ്പയിലേക്കാണെന്ന് പറഞ്ഞ് കൊണ്ട് പോയ ഈ യാത്രക്കിടയിൽ വെച്ച് ജീപ്പിൽ നിന്നിറക്കി ഒരു കെ.എസ്.ആർ.ടി.സി ബസ്സിൽ കയറ്റാനാണ് പോലീസ് ശ്രമിച്ചത്. കോൺസ്റ്റബിൾമാരല്ലാതെ ആരും കൂടെ ഉണ്ടായില്ല. ഈ വണ്ടിയും സംഘപരിവാറുകാർ വളഞ്ഞു. വണ്ടിയിലുള്ള യാത്രക്കാരെയും അവർ പ്രകോപിതരാക്കി. പോലീസുകാർ മിണ്ടാതെ നിൽക്കുകയായിരുന്നു. പ്രശ്നം വല്ലാതെ വഷളായതോടെ തിരിച്ചു പോകാൻ ഞാൻ തയ്യാറായി.’

തിരിച്ചു പോരുമ്പോഴും പോലീസ് വണ്ടിയെ പിന്തുടർന്ന് ആളുകൾ വരുന്നുണ്ടായി. എന്നിട്ടും പോലീസ് വണ്ടി നിർത്തി മുഴുവൻ ആൺ പോലീസുകാരും വെള്ളം കുടിക്കാൻ പുറത്തിറങ്ങി. വണ്ടിയിലുള്ള വനിതാ പോലീസിനേയും അവർ വിളിച്ചു . ഇത്രയും ആളുകൾ ചുറ്റും നിൽക്കുമ്പോൾ ജീവന് തന്നേ ഭീഷണിയുണ്ടെന്നും ഇറങ്ങിപ്പോകരുതെന്നും അഭ്യർത്ഥിച്ചിട്ടാണ് അവർ കൂടെ നിന്നത്. പിന്നീട് ഒരു വാൻ പോലീസ് വന്നാണ് മൂവാറ്റുപുഴക്ക് ഞങ്ങളെ കൊണ്ട് പോയത്. അവിടെ നിന്നും കെ.എസ്.ആർ.ടി.സിയിൽ കയറിപ്പൊക്കോളാൻ ആവശ്യപ്പെട്ടതനുസരിച്ച് നാട്ടിലേക്ക് പോരുകയായിരുന്നെന്നും ബിന്ദു വിവരിക്കുന്നു

മാലയിട്ട് വ്രതമെടുത്ത് ഇരുമുടിക്കെട്ടുമായി പോയ തന്നെ വിശ്വാസികൾക്കെതിരായ ആളായി ചിത്രീകരിക്കാൻ ജനം ടിവി പോലുള്ള മാധ്യമങ്ങൾ ശ്രമിക്കുന്നതായി ഇവർ പറയുന്നു. രാഷ്ട്രീയമായി നേരിടാതെ കായികമായി ആക്രമിക്കുന്ന ഈ നടപടികൾ ജനാധിപത്യവിരുദ്ധമാണെന്നുമാണ് ബിന്ദുവിന്റെ അഭിപ്രായം.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018