Keralam

ശബരിമലയിൽ മലയരയരുടെ അവകാശങ്ങൾ പുന:സ്ഥാപിക്കണം;  ആദിവാസി, ദളിത് സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ശബരിമല ക്ഷേത്രിത്തിൽ ഉണ്ടായിരുന്ന ആദിവാസികളുടെ അവകാശം തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ആദിവാസി ദളിത് പ്രസ്ഥാനങ്ങൾ പ്രക്ഷോഭത്തിലേക്ക്. സമരപരിപാടികൾ ആലോചിക്കാൻ ഈ മാസം 29ന് കോട്ടയത്ത് വിവിധ സംഘടനകളുടെ നേതൃത്തിൽ കൺവെൻഷൻ വിളിച്ചിട്ടുണ്ട്.

ശബരിമലയിൽ മലയരയൻമാർക്കുണ്ടായിരുന്ന അവകാശം തന്ത്രികുടുംബം തട്ടിയെടുത്തതാണെന്ന് ആദിവാസി
ഗോത്രമഹാസഭ ഉൾപ്പെടെയുളള ദളിത് സംഘടനകൾ ആരോപിച്ചു. പന്തളം കുടുംബത്തിനും തന്ത്രികുടുംബത്തിനും ശബരിമലയുടെ പൂർണ്ണ അധികാരം അവകാശപ്പെടാനാകില്ല. ഈ സാഹചര്യത്തിലാണ് പ്രക്ഷോഭവുമായി മുന്നോട്ട് വരുന്നത്. മലയരയസമുദയത്തെയും ഒപ്പം കൂട്ടി പ്രക്ഷോഭം നടത്താനാണ് ആദിവാസിഗോത്രമഹാസഭ ഉൾപ്പടെയുള്ള സംഘടനകളുടെ ശ്രമം.

ശബരിമലയിൽ അവകാശസ്ഥാപനപ്രക്ഷോഭം നടത്താണ് തീരുമാനം. യുവതീ പ്രവേശം സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട ഗീതാനന്ദൻ ഇക്കാര്യത്തിൽ ബിജെപിയുടേയും കോൺഗ്രസിന്റേതും സമീപനം ഇരട്ടത്താപ്പാണെന്നും ആരോപിച്ചു.

തന്ത്രികുടുംബത്തിന്റെയും പന്തളം കുടുംബത്തിന്റെയും അയിത്താചരണ സമീപനമാണ് ശബരിമലയെ സംഘര്‍ഷഭൂമിയാക്കിയതെന്ന് ആദിവാസി ഗോത്രമഹാസഭാ കണ്‍വീനര്‍ എം ഗീതാനന്ദന്‍ പറഞ്ഞു. മലയര സമുദായത്തിനായിരുന്നു ശബരിമലയില്‍ പൂര്‍ണ അവകാശം ഇത് മലയരര്‍ക്ക് തിരിച്ചു കൊടുക്കണം എന്നും അദ്ദേഹം പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018