Keralam

‘ശബരിമല വിധി പാലിക്കേണ്ടത് ഉത്തരവാദിത്തം’; യുവതി പ്രവേശനം അനുവദിക്കരുതെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  

ശബരിമലയില്‍ അടിസ്ഥാനസൗകര്യങ്ങളില്ലാതെ യുവതീ പ്രവേശനം അനുവദിക്കരുതെന്ന ഹര്‍ജി കേരള ഹൈക്കോടതി തള്ളി. സുപ്രീംകോടതി വിധി പാലിക്കുക എന്നത് ഭരണഘടനാ സ്ഥാപനങ്ങളുടെ ബാധ്യതയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ആവശ്യമെങ്കില്‍ ഹര്‍ജിക്കാരന് സുപ്രീം കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. തൃശ്ശൂര്‍ സ്വദേശിയായ പി ഡി ജോസഫാണ് ഹര്‍ജി നല്‍കിയത്.

ശബരിമലയില്‍ സ്ത്രീകളെ തടയുകയും സുപ്രീം കോടതി വിധിക്കെതിരെ പരാമര്‍ശം നടത്തുകയും ചെയ്തവര്‍ക്കെതിരെ രണ്ട് മലയാളി സ്ത്രീകള്‍ കോടതിയലക്ഷ്യഹര്‍ജി സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ്. തിരുവനന്തപുരം സ്വദേശിനിയായ അഭിഭാഷക ഗീനാ കുമാരിയും എ വി വര്‍ഷയും പ്രത്യേകം ഹര്‍ജികളുമായി അറ്റോര്‍ണി ജനറലിനെ സമീപിച്ചിരുന്നു.

ശബരിമല തന്ത്രി കണ്ഠര് രാജീവര്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള, ബിജെപി പത്തനംതിട്ട നേതാവ് മുരളീധരന്‍ ഉണ്ണിത്താന്‍, കൊല്ലം തുളസി തുടങ്ങിയവര്‍ക്കെതിരെയാണ് കോടതിയലക്ഷ്യ ഹര്‍ജി.

സുപ്രീം കോടതിക്ക് എതിരെ പ്രസംഗിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള, കൊല്ലം തുളസി, മുരളീധരന്‍ ഉണ്ണിത്താന്‍, എന്നിവര്‍ക്ക് എതിരെ നപടി വേണമെന്ന് തിരുവനന്തപുരം സ്വദേശിനിയായ വനിതാ അഭിഭാഷക ഗീനാ കുമാരി നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

കോടതിയലക്ഷ്യഹര്‍ജിയില്‍ ഭയമില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. വിധിയോട് പ്രതികരിക്കാന്‍ വിശ്വാസികള്‍ക്ക് അവകാശമുണ്ട്. ശബരിമലയിലുണ്ടായ പൊലീസ് നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു. നാളെ പത്തനം തിട്ടയിലേക്ക് മാര്‍ച്ച് നടത്താനും ബിജെപി തീരുമാനിച്ചിട്ടുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018