Keralam

‘വിധി അംഗീകരിക്കില്ലെന്ന് പന്തളം കൊട്ടാരം കോടതിയില്‍ പോയി പറയാന്‍ തയ്യാറാകണം’; ഇവിടെ കിടന്ന് കൊഞ്ഞനം കുത്തി മെക്കിട്ട് കേറാന്‍ വരേണ്ടെന്ന് മന്ത്രി എംഎം മണി

പന്തളത്തെ മുന്‍ രാജകുടുംബത്തിനെതിരെ വിമര്‍ശനം കടുപ്പിച്ച് വീണ്ടും മന്ത്രി എം.എം മണി. പന്തളം കൊട്ടാര പ്രതിനിധികള്‍ വിഡ്ഢിത്തം പുലമ്പുകയാണ്. സുപ്രീം കോടതി വിധി അംഗീകരിക്കുന്നില്ലെങ്കില്‍ അക്കാര്യം കോടതിയില്‍ പോയി പറയാന്‍ തയ്യാറാകണം. പന്തളം കൊട്ടാരം ആണും പെണ്ണും കെട്ട നിലപാട് സ്വീകരിക്കരുതെന്നും മന്ത്രി പറഞ്ഞു.

എല്ലാറ്റിനും മാറ്റം വന്നുകൊണ്ടിരിക്കും. മാറ്റത്തിന് മാത്രമേ മാറ്റം വരാതിരിക്കൂ. ബാക്കി എല്ലാം മാറിക്കൊണ്ടിരിക്കും. അതാണ് സമൂഹം. അതിനൊപ്പം മനുഷ്യനും നടക്കണം. പഴയ പ്രമാണിത്യം പറഞ്ഞ് പന്തളം രാജാവ് ഇന്നലെ വിഡ്ഢിത്തമാണ് വിളമ്പിയത്.അയാള് ചെന്ന് കോടതിയില്‍ പറയട്ടെ. ഇത് ഞങ്ങടെ അവകാശമാണ്. വിധി ലംഘിക്കുമെന്ന്. അല്ലാതെ ആണും പെണ്ണും കെട്ടവന്റെ വര്‍ത്തമാനം പറച്ചിലല്ല ശരി.

ഇത് ഞങ്ങളുടെ പൂര്‍വിക സ്വത്താണ്. വിധി നടപ്പില്ല. എന്നെല്ലാം അവിടെ, സുപ്രീംകോടതിയില്‍ പോയാണ് പറയേണ്ടത്. വിധിച്ചത് അവിടെയാണല്ലോ. അല്ലാതെ ഇവിടെ കിടന്ന് കൊഞ്ഞനം കുത്താനും, ഞങ്ങളുടെ മെക്കിട്ട് കേറാനും വരണ്ട. ബഹുമാനം എല്ലാം നിലനിര്‍ത്തിക്കൊണ്ടു തന്നെയാണ് പറയുന്നതെന്നും എംഎം മണി പറഞ്ഞു.

ശബരിമല യുവതിപ്രവേശന വിഷയത്തില്‍ നേരത്തെയും പന്തളം മുന്‍ രാജകുടുംബത്തെ വിമര്‍ശിച്ച് മന്ത്രി എം.എം മണി രംഗത്ത് വന്നിരുന്നു. ശബരിമലയിലെ തിരുമേനി പറയുകയാണ് നടയടക്കുമെന്ന്, തിരുമേനിക്ക് തെറ്റി, തിരുമേനി ശമ്പളക്കാരനാണെന്നും, പന്തളം രാജകുടുംബം രാജാവിന്റെ കാലം കഴിഞ്ഞ് പോയത് മറന്ന് പോയെന്ന് തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. കൂടാതെ ഇത് രാജഭരണമല്ലെന്നും ജനാധിപത്യഭരണമാണെന്നും പന്തളം കുടുംബത്തെ മന്ത്രി ഓര്‍മ്മിപ്പിച്ചിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018