Keralam

ശബരിമല സംഘര്‍ഷത്തിലെ കൂട്ട അറസ്റ്റ്; കോടതിയെ സമീപിക്കുമെന്ന് ബിജെപി; നാളെ പത്തനംതിട്ടയില്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് 

ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരെ സംസ്ഥാനത്തുണ്ടായ അക്രമസംഭവങ്ങളിലേയും പത്തനംതിട്ടയിലെ സംഘര്‍ഷത്തിലേയും പ്രതികളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യുന്നതിനെതിരെ ബിജെപി രംഗത്ത്. കര്‍ശന നടപടികളുമായി പൊലീസ് നീങ്ങിയതോടെ സംസ്ഥാനത്താകെ 200ല്‍ അധികം പേര്‍ കസ്റ്റഡിയില്‍ ഉള്ളതായാണ് റിപ്പോര്‍ട്ട്. ലുക്കൗട്ട് നോട്ടിസ് പുറത്തുവിടുകയും കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാനായി എല്ലാ ജില്ലയിലും പ്രത്യേകസംഘത്തെ നിയോഗിക്കാനും റെയില്‍വെ സ്റ്റേഷനിലടക്കം നോട്ടീസ് പതിപ്പിക്കാനും പൊലീസ് തീരുമാനിച്ചതോടെ സമരത്തിന് ആഹ്വാനം ചെയ്യുകയും മുന്‍നിരയില്‍ നില്‍ക്കുകയും ചെയ്ത ബിജെപി പ്രതിഷേധത്തിനൊരുങ്ങുകയാണ്. നാളെ പത്തനംതിട്ടയിലെ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്താനാണ് പാര്‍ട്ടി തീരുമാനം.

പൊലീസ് നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞു. നിലയ്ക്കലിലേയും പമ്പയിലെയും സംഘര്‍ഷങ്ങള്‍, കാനനപാതയില്‍ വിവിധയിടങ്ങളില്‍ യുവതികളെ തടഞ്ഞുള്ള പ്രതിഷേധം, ഹര്‍ത്താലിന്റെ ഭാഗമായി നടന്ന അക്രമങ്ങള്‍ ഇങ്ങനെ വിവിധ കേസുകളിലാണ് അറസ്റ്റ് നടക്കുന്നത്.

ശബരിമല നടപന്തല്‍ വരെ മലചവിട്ടിയ രഹ്ന ഫാത്തിമയുടെ വീട് ആക്രമിച്ച കേസില്‍ ബിജെപി പ്രവര്‍ത്തകനെയും സ്ത്രീ പ്രവേശന വിഷയത്തില്‍ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ട വൈക്കം സ്വദേശിയായ വിദ്യാര്‍ത്ഥിനിയെ ആക്രമിച്ച കേസില്‍ അമ്മയെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തു.

146 കേസുകളിലായി 700ഓളം പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇവരെ കണ്ടെത്താന്‍ എല്ലാ ജില്ലയിലും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാനും പൊലീസിന്റെ ഉന്നത തല യോഗം തീരുമാനിച്ചു.

നാലു ദിവസത്തിനിടെ 170 പേര്‍ അറസ്റ്റിലായ പത്തനംതിട്ടയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പിടിയിലായത്. കോഴിക്കോട് 31, എറണാകുളത്ത് 18, തിരുവനന്തപുരത്ത് 12 എന്നിങ്ങനെ നീളുന്നു അക്രമസംഭവങ്ങളില്‍ ഉള്‍പ്പെട്ടവരുടെ അറസ്റ്റ്.

തുലാമാസപൂജ സമയത്തുണ്ടായ അതിക്രമങ്ങള്‍ മണ്ഡലകാലത്ത് ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്നറിയിപ്പെന്ന നിലയില്‍ പരമാവധി പേരെ അറസ്റ്റ് ചെയ്യുകയെന്ന നിര്‍ദേശമാണ് ഡിജിപി നല്‍കിയിരിക്കുന്നത്.

നാളെ പത്തനംതിട്ടയില്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചതിനൊപ്പം ഐജിമാരായ മനോജ് എബ്രഹാമിനും എസ് ശ്രീജിത്തിനുമെതിരെ നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതിയും നല്‍കിയിട്ടുണ്ട് ബിജെപി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018