Keralam

ശബരിമലയിലെ അക്രമസംഭവങ്ങളില്‍ ഇതുവരെ 1407 പേര്‍ അറസ്റ്റിലെന്ന് പൊലീസ്; രജിസ്റ്റര്‍ ചെയ്തത് 258 കേസുകള്‍ 

ശബരിമല സംഘര്‍ഷത്തില്‍ ഇതുവരെ 1407 പേരെ അറസ്റ്റ് ചെയ്‌തെന്ന് പൊലീസ്. കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും ഇതുവരെ 258 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്നും പൊലീസ് അറിയിച്ചു. ശബരിമല സ്ത്രീ പ്രവേശനവിധിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടന്ന അക്രമസംഭവങ്ങളിലും ഹര്‍ത്താല്‍, വഴിതടയല്‍ അടക്കമുളളവയിലും വ്യാപക അറസ്റ്റ് ഉള്‍പ്പെടെ കര്‍ശന നടപടികളുമായി മുന്നോട്ട് നീങ്ങാന്‍ തന്നെയാണ് പൊലീസ് തീരുമാനം.

അക്രമികളില്‍ ഒരാളെ പോലും വെറുതെ വിടില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. നിലയ്ക്കലിലും പമ്പയിലും ആക്രമണത്തിന് നേതൃത്വം നല്‍കിയവര്‍ക്കായും പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. 220 പ്രതികളുടെ ചിത്രങ്ങള്‍ ജില്ലാ പൊലീസ് മേധാവികള്‍ക്ക് നല്‍കുകയും ചെയ്തതിന് പിന്നാലെയാണ് 1407ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടായിരത്തിലേറെ പേര്‍ അക്രമങ്ങളില്‍ പ്രതികളാണെന്നാണ് പൊലീസ് പറയുന്നത്.

പ്രക്ഷോഭത്തിന്റെ വീഡിയോ, ഫോട്ടോ എന്നിവയില്‍ നിന്നാണ് അക്രമികളെ തിരിച്ചറിഞ്ഞത്. നിലയ്ക്കലിലേയും പമ്പയിലെയും സംഘര്‍ഷങ്ങള്‍, കാനനപാതയില്‍ വിവിധയിടങ്ങളില്‍ യുവതികളെ തടഞ്ഞുള്ള പ്രതിഷേധം, ഹര്‍ത്താലിന്റെ ഭാഗമായി നടന്ന അക്രമങ്ങള്‍ ഇങ്ങനെ വിവിധ കേസുകളിലാണ് അറസ്റ്റ് നടക്കുന്നത്.

പൊലീസ് നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞിട്ടുണ്ട്. നാളെ പത്തനംതിട്ടയിലെ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്താനും ബിജെപി തീരുമാനിച്ചിട്ടുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018