Keralam

സംഘ്പരിവാറിന് മാതൃഭൂമി മാനെജ്‌മെന്റ് വഴങ്ങി; ആഴ്ചപതിപ്പ് എഡിറ്റര്‍ സ്ഥാനത്ത് നിന്നും കമല്‍റാം സജീവിനെ മാറ്റി; സുഭാഷ് ചന്ദ്രന് ചുമതല

മാതൃഭൂമി ആഴ്ചപതിപ്പിന്റെ ചുമതലയില്‍ നിന്നും അസിസ്റ്റന്റ് എഡിറ്റര്‍ കമല്‍റാം സജീവിനെ മാറ്റി. എഴുത്തുകാരനും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ സുഭാഷ് ചന്ദ്രനാണ് പകരം ചുമതല. സംഘപരിവാര്‍ സംഘടനകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് മാതൃഭൂമി മാനെജ്‌മെന്റ് ഈ തീരുമാനം എടുത്തതെന്നാണ് അറിയുന്നത്.

മാതൃഭൂമിയുടെ പൊതു എഡിറ്റോറിയല്‍ സമീപനത്തില്‍ നിന്ന് വ്യത്യസ്തമായി സംഘപരിവാര്‍ രാഷ്ട്രീയത്തിന് എതിരെ നിലപാട് എടുത്തതിന്റെ പേരില്‍ ഏറെ ശ്രദ്ധേയനായിരുന്ന പത്രാധിപരായിരുന്നു കമല്‍റാം സജീവ്. കഴിഞ്ഞ പത്തിലേറെ വര്‍ഷക്കാലം മാതൃഭൂമി ആഴ്ചപതിപ്പിന്റെ ചുമതലയില്‍ കമല്‍റാം ഉണ്ടായിരുന്നു.

ചുമതലയേറ്റെടുത്തിന് ശേഷം ആഴ്ചപതിപ്പിനെ കെട്ടിലും മട്ടിലും മാറ്റിയത് കമല്‍റാമിന്റെ നേതൃത്വത്തിലുള്ള പത്രാധിപ സമിതിയാണ്. ഫാസിസസത്തിനും വര്‍ഗീയതയ്ക്കുമെതിരായ നിലപാടുകളാണ് പൊതുവില്‍ ഉയര്‍ത്തിപ്പിടിച്ചത്. മീശ നോവലിന്റെ പേരില്‍ കമല്‍റാം സജീവിനെതിരെ മാതൃഭൂമിയില്‍നിന്നും ശക്തമായ എതിര്‍പ്പ് നേരിടേണ്ടി വന്നിരുന്നു.

മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ച മീശ എന്ന നോവലില്‍ അമ്പലത്തില്‍ പോകുന്ന സ്ത്രീകളെ അപമാനിച്ചുവെന്ന് ആരോപിച്ച് സംഘപരിവാര്‍ സംഘടനകളായിരുന്നു എഴുത്തുകാരന്‍ എസ് ഹരീഷിനെതിരെ രംഗത്ത് വന്നത്.കേട്ടാല്‍ അറയ്ക്കുന്ന പദപ്രയോഗങ്ങളാണ് ഹരീഷിനും കുടുംബത്തിനും അവരെ പിന്തുണയ്ക്കുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും സംഘപരിവാര്‍ അനുകൂലികള്‍ നടത്തിയിരുന്നത്.

മൂന്ന് ലക്കം പ്രസിദ്ധീകരിച്ച നോവലാണ് സംഘപരിവാര്‍ സംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് പിന്‍വലിക്കുന്നതെന്നും അഞ്ച് വര്‍ഷത്തെ പരിശ്രമമാണ് നോവലെന്നും രാജ്യം ഭരിക്കുന്നവര്‍ക്കെതിരെ പോരാടാനുള്ള കരുത്തില്ലെന്നും എസ്. ഹരീഷ് പ്രതികരിച്ചിരുന്നു.

കേരള ചരിത്രത്തിലെ കറുത്ത ദിനം എന്നാണ് കമല്‍റാം സജീവ് ഇതിനെക്കുറിച്ച് ട്വിറ്ററില്‍ കുറിച്ചത്. സാഹിത്യം ആള്‍ക്കൂട്ട ആക്രമണത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാന്നെന്നും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞിരുന്നു.

1993 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുളള കമല്‍റാം സജീവ് മാധ്യമം ആഴ്ചപതിപ്പില്‍ നിന്നാണ് മാതൃഭൂമി ആഴ്ചപതിപ്പിലേക്ക് എത്തുന്നത്. ന്യൂസ് ഡെസ്‌കിലെ കാവിയും ചുവപ്പും എന്നത് അദ്ദേഹത്തിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട പുസ്തകമാണ്. നവാബ് രാജേന്ദ്രന്‍ ഒരു ചരിത്രം, ഇറാഖ്,സദ്ദാം നവലോക ക്രമത്തിന്റെ ഇരകള്‍, ആഞ്ഞുകൊത്തുന്ന അനുഭവങ്ങള്‍, നാലാം എസ്‌റ്റേറ്റിലെ ചോദ്യങ്ങള്‍ എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് കൃതികള്‍.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018