Keralam

ഗ്രീന്‍ വെയ്ന്‍ സ്ഥാപകന്‍ സ്വാമി സംവിദാനന്ദിനെതിരെ മീടൂ; ‘ലൈംഗീക ചൂഷണത്തിന് ശേഷം സാമ്പത്തിക തട്ടിപ്പും ബ്ലാക്‌മെയിലിങ്ങും’  

ഗ്രീന്‍വെയ്ന്‍ സ്ഥാപകനും എഴുത്തുകാരനും ഹര്‍ത്താല്‍ വിരുദ്ധ സമരക്കാരനുമായ സ്വാമി സംവിദാനന്ദിനെതിരെ മീടൂ. പാരിസ്ഥിതസംഘടനയായ ഗ്രീന്‍ വെയ്‌നില്‍ മുന്‍ സഹപ്രവര്‍ത്തകയായിരുന്ന ചിത്തിര കുസുമമാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. സ്ത്രീകളുമായി അടുപ്പമുണ്ടാക്കിയ ശേഷം ഇയാള്‍ അവരെ ലൈംഗീകമായും സാമ്പത്തികമായും ചൂഷണം ചെയ്യുകയാണെന്ന് ചിത്തിര ചൂണ്ടിക്കാട്ടി.

വിദേശികളായ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും ചോദിച്ച് വാങ്ങിയതിന് ശേഷം ലാപ്‌ടോപ്പില്‍ പ്രത്യേക ഫോള്‍ഡറുണ്ടാക്കി സേവ് ചെയ്ത് വെയ്ക്കുകയും പണം തിരിച്ചുചോദിക്കുമ്പോള്‍ ബ്ലാക്‌മെയില്‍ ചെയ്യുകയുമാണ് സംവിദാനന്ദിന്റെ ശൈലി. വിമാനയാത്ര നടത്തുന്നതിന്റേയും മുന്തിയ ഹോട്ടലുകളില്‍ താമസിക്കുന്നതിന്റേയും പണം കാമുകിമാരില്‍ നിന്ന് ഈടാക്കും. പണം തിരിച്ചുചോദിക്കുമ്പോള്‍ ചിത്രങ്ങളും ദൃശ്യങ്ങളും വീട്ടുകാര്‍ക്ക് അയച്ചുകൊടുക്കുമെന്നാണ് ഭീഷണിപ്പെടുത്തുന്നത്. സംവിദാനന്ദിന്റെ ലാപ്‌ടോപ്പില്‍ 200 അധികം ആളുകളുടെ ഇത്തരത്തിലുള്ള വിവരങ്ങള്‍ ശേഖരിച്ച് വെച്ചിരിക്കുന്നത് താന്‍ കണ്ടതാണെന്നും അത് മായ്ച്ചുകളഞ്ഞതിന് ശേഷം അയാള്‍ മാനസികമായി പീഡിപ്പിച്ചെന്നും ചിത്തിര കുസുമം പറഞ്ഞു.

ബ്ലാക്‌മെയിലിനായി ശേഖരിച്ചുവെച്ചിരുന്ന വിവരങ്ങള്‍ നശിപ്പിച്ചതിന്റെ പേരില്‍ സംവിദാനന്ദ് ക്ഷുഭിതനായി. ഇക്കാര്യം ഗ്രീന്‍ വെയ്ന്‍ നേതാവായ മനോജ് രവീന്ദ്രനെ (നിരക്ഷരന്‍) അറിയിച്ചപ്പോള്‍ സംവിദാനന്ദിന് അനുകൂല നിലപാടാണ് സ്വീകരിച്ചത്. പിന്നീട് സംവിദാനന്ദ് തനിക്കെതിരെ അവിഹിതബന്ധം ആരോപിച്ച് വ്യക്തിഹത്യ നടത്താന്‍ ശ്രമിച്ചു. പിന്നീട് ഇയാള്‍ഫോണില്‍ വിളിച്ച് അസഭ്യം പറയുകയും ഗ്രീന്‍ വെയ്ന്‍ പേജ് അഡ്മിന്‍ സ്ഥാനത്ത് നീക്കുകയും ചെയ്തു. രാജിവെച്ച് പോയില്ലെങ്കില്‍ ഇനിയും നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുക കൂടി ചെയ്തതോടെയാണ് താന്‍ സംഘടന വിട്ടതെന്നും ചിത്തിര കൂട്ടിച്ചേര്‍ത്തു.

ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ചിത്തിര കുസുമത്തിന്റെ വെളിപ്പെടുത്തല്‍.

ഏറ്റവും കുറഞ്ഞത് രണ്ടര ലക്ഷം മുതൽ എട്ടര ലക്ഷം വരെ കൊടുക്കാനുള്ള സ്ത്രീകൾ അക്കൂട്ടത്തിലുണ്ട് . അറിഞ്ഞ കഥകൾ പലതും വളരെ മോശമാണ് . വിദേശിയായ ഒരു സ്ത്രീയുടെ മെയിൽ ഞാൻ വായിക്കാൻ ഇടവന്നിരുന്നു . ഇന്ത്യൻ സന്യാസിമാരൊക്കെ ഇത്തരക്കാരാണോ എന്നും കൃഷ്ണൻ എന്ന നിലയിലാണ് ഇയാളെ കണ്ടതെന്നും lust ആയിരുന്നു ഉണ്ടായതെങ്കിൽ എന്തിനാണ് കാവി ഉടുത്തിരിക്കുന്നതെന്നും ചോദിക്കുന്ന കണ്ണ് നിറക്കുന്ന ഒരു മെയിൽ .
ചിത്തിര കുസുമം  

ചിത്തിര കുസുമത്തിന്റെ വെളിപ്പെടുത്തല്‍ പൂര്‍ണ രൂപം

എന്തിനാണ് ചിത്തിരാ എന്നും ഇത് വേണമായിരുന്നോ ചിത്തിരാ എന്നും തോന്നുന്ന ചിലർ ഇവിടെയുണ്ടാകും , ഉറപ്പാണ് . അവർക്കുള്ള ഉത്തരം ആദ്യമേ പറയാം . അത് രണ്ടു ചോദ്യങ്ങളാണ്.

1 . ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോഴാണ് ?
2 . ഞാൻ കൂടെ പറഞ്ഞില്ലെങ്കിൽ പിന്നെ ആരിതു പറയും ?

ഇദ്ദേഹത്തിന്റെ പേര് സംവിദാനന്ദ് . ഫേസ് ബുക്കിൽ ഒരു വർഷം മുൻപ് വരെ വളരെ സജീവമായിരുന്നു (ഇപ്പോഴും ആയിരിക്കണം ഏതെങ്കിലും ഫേക്ക് ഐഡിയിൽ . സോഷ്യൽ മീഡിയ ഇല്ലാതെ അദ്ദേഹത്തിന് ജീവിക്കാൻ പ്രയാസമാണ് . ) ഫോട്ടോ ഇടുന്നത് ഫേസ് ബുക്കിൽ ഇല്ലാത്തതുകൊണ്ട് ആരും തിരിച്ചറിയാതെ ഇരിക്കരുത് എന്നുകരുതിയാണ് . സന്യാസിയാണ് , സ്വഭാവം കൊണ്ടല്ല . greenvein എന്ന വളരെ പ്രശസ്തമായ മരത്തൈകൾ നട്ടുവളർത്തുന്ന കൂട്ടായ്മയുടെ സ്ഥാപകനും കവിയും എഴുത്തുകാരനും ഫോട്ടോഗ്രാഫറും പാട്ടുകാരനും ചിത്രകാരനും ഇപ്പോൾ സിനിമാസംവിധായകനുമാണ് . ഇപ്പറഞ്ഞ ഓരോ രീതിയിലും പുറമെ കാണപ്പെടുമ്പോൾ ഈ രംഗങ്ങളിൽ നിന്ന് കിട്ടുന്ന സൗഹൃദങ്ങളിൽ നിന്ന് സ്ത്രീകളെ വളരെ സമർത്ഥമായി സമയമെടുത്ത് അവരുടെ പ്രൊഫൈൽ പിന്തുടർന്ന് അടുപ്പമുണ്ടാക്കുക എന്നതാണ് ജീവിതത്തിലെ പ്രധാനവിനോദം . ഞാനങ്ങനെ പറഞ്ഞത് എനിക്കത് നേരിട്ടുകണ്ട് ബോധ്യമുള്ളതുകൊണ്ടാണ് . പ്രധാനമായും വിവാഹജീവിതത്തിൽ പ്രശ്നങ്ങളുള്ള സ്ത്രീകളാണ് ഇങ്ങേരുടെ ഇരയാവുക . " കണ്ണാ " എന്നാണ് പൊതുവെ എല്ലാവരെയും വിളിക്കുക ,അതാവുമ്പോൾ പേര് തെറ്റിപ്പോയാൽ ബുദ്ധിമുട്ടില്ലാത്തതു കൊണ്ടാവണം . പ്രണയത്തിലായ സ്ത്രീകളോട് ( ഒരേ സമയം പല ഭാഷകളിലും പല രാജ്യങ്ങളിലുമായി പലർ ) സെക്സ് ചാറ്റ് ചെയ്യുക , വീഡിയോ സെക്സ് ചെയ്യുക മുതലായ കലാപരിപാടികൾ ( ഇതൊക്കെ സ്ത്രീകളുടെ സമ്മതത്തോടു കൂടെത്തന്നെയാവണം ) നടത്തി ആ ചാറ്റ് റെക്കോർഡ് , വോയ്‌സ് മെസേജുകൾ , ന്യൂഡ് ഫോട്ടോസ് ഒക്കെ കളക്റ്റ് ചെയ്തു വെക്കും . ( ഏതാണ്ട് ഇരുന്നൂറോളം പരിചയക്കാരും അല്ലാത്തവരുമായ , വിദേശികളും കേരളത്തിന് പുറത്തുള്ളവരും അടങ്ങുന്ന സ്ത്രീകളുടെ ഇത്തരം ഡാറ്റ അയാളുടെ ലാപ് ടോപ്പിൽ ഞാൻ നേരിട്ടുകണ്ടതാണ് , ഒപ്പം അങ്ങോട്ടയച്ചുകൊടുത്ത പല പോസ് ലിംഗഫോട്ടോകളും ) പ്രണയം മൂർദ്ധന്യത്തിലെത്തുമ്പോൾ ഈ സ്ത്രീകളെക്കൊണ്ട് ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യിപ്പിക്കുക , യാത്രക്കിടയിൽ താമസിക്കാൻ മുന്തിയ ഹോട്ടലുകളിൽ മുറി ബുക്ക് ചെയ്യിപ്പിക്കുക മുതലായ കലാപരിപാടികൾ നടത്തും . ഇങ്ങനെ കൊടുത്ത പണം കടമാണ് എന്നും തിരികെ കൊടുക്കും എന്നും തന്നെയാണ് പറയാറുള്ളത് എന്നാണ് ഇദ്ദേഹത്തിന്റെ പല മുൻകാല കാമുകിമാരോട് സംസാരിച്ചതിൽ നിന്ന് എനിക്ക് മനസിലായത് . ഈ പണം കണ്ടെത്താൻ കുട്ടികളുടെ സ്വർണം പണയം വെച്ചവരും പലിശക്ക് എടുത്തവരും ഭർത്താവ് അറിയാതെ അയാളുടെ പണം എടുത്തവരുമുണ്ട് , തിരികെ കിട്ടുമല്ലോ എന്നുള്ള ഉറപ്പിൽ . കുറച്ചങ്ങോട്ടു കഴിയുമ്പോൾ പണം തിരികെ ചോദിക്കുമ്പോൾ പ്രണയത്തിന്റെ മധുരം കുറഞ്ഞുതുടങ്ങും . തെറി പറയും . വിളിച്ചാൽ എടുക്കാതാകും . ശല്യം സഹിക്കാതായാൽ കയ്യിലുള്ള ഫോട്ടോ കുടുംബക്കാർക്ക് അയച്ചുകൊടുക്കും എന്ന് ഭീഷണിയാകും . അവിടെ വരെ എത്തി പിന്തിരിഞ്ഞ പെണ്ണുങ്ങളും ഒഴിവാക്കപ്പെടുന്നു എന്ന തോന്നലിൽ തകർന്നു തരിപ്പണമായിപ്പോയ പെണ്ണുങ്ങളും എന്റെ പരിചയത്തിലുണ്ട് . ഇത് വായിച്ച് അവർക്ക് സങ്കടം വരുമെന്ന് എനിക്കറിയാം , എന്നോട് ക്ഷമിക്കണം . നിങ്ങൾക്ക് വേണ്ടിക്കൂടിയാണ് ഞാനിത് എഴുതിയത് .

ഒരു വർഷം മുൻപ് വരെ ഇക്കഥകളൊന്നും ഞാനറിഞ്ഞിരുന്നില്ല . അറിഞ്ഞ സമയത്താകട്ടെ അതിഭീകരമായ മനസികപീഡനം എനിക്ക് നേരിടേണ്ടി വന്നു . അതിങ്ങനെയാണ് .

ഗ്രീൻ വെയിൻ പേജ് അഡ്മിൻ എന്ന നിലയിൽ അതിൽ സ്ഥിരമായി ഫോട്ടോകൾ ഇടുന്നതിന് എല്ലാ അംഗങ്ങളും പ്രവർത്തനങ്ങളുടെ ഫോട്ടോകൾ എന്നെയാണ് ഏൽപ്പിക്കുക . സംവിദാനന്ദ് മിക്കവാറും യാത്രകളിൽ ആകുന്നതുകൊണ്ട് കേരളത്തിൽ വരുമ്പോൾ ലാപ് ടോപ്പിൽ നിന്ന് ഫോട്ടോകൾ പകർത്തി എടുക്കുകയാണ് ഞാൻ ചെയ്യാറുണ്ടായിരുന്നത് . അങ്ങനെ ലാപ് ടോപ്പ് നോക്കുന്ന ഘട്ടത്തിലാണ് മേലെപറഞ്ഞ ഫോൾഡർ ഞാൻ കണ്ടതും ഷോക്കായതും . അപ്പോഴുണ്ടായ വികാരവിക്ഷോഭം കൊണ്ട് ഞാൻ ആ ഫോൾഡർ permanent delete ചെയ്തുകളഞ്ഞു . അന്നേരം സംവിദാനന്ദ് പുറത്തെവിടെയോ ആയിരുന്നു . തിരികെ വന്ന ശേഷം ഞങ്ങൾ തമ്മിൽ ഇതേച്ചൊല്ലി വാക്കുതർക്കമുണ്ടായി . വളരെ ക്ഷോഭിച്ചാണ് സംവിദാനന്ദ് അവിടെനിന്നു പോയത് . കൃത്യമായും ആ സമയത്ത് എന്റെ ഒരു സുഹൃത്തിന്റെ സംശയരോഗിയായ പങ്കാളി ഗ്രീൻ വെയിനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ നിന്ന് അയാളെ വിലക്കണം എന്നും അയാളുമായി സൗഹൃദത്തിൽ ഉള്ള സ്ത്രീകളോട് അത് നിർത്താൻ പറയണം എന്നും ആവശ്യപ്പെട്ട് ഗ്രീൻ വെയിൻ നേതൃത്വവുമായി ബന്ധപ്പെട്ടു . ശ്രീമാൻ മനോജ് രവീന്ദ്രൻ എന്ന ഗ്രീൻ വെയിൻ നേതാവ് സഞ്ചാരി കൊച്ചിയുടെ അഡ്മിൻ ഷെല്ലി ജോർജുമൊത്ത് എന്നെ വളരെ നാടകീയമായി കൂട്ടിക്കൊണ്ടുപോയി ഈ പ്രശ്നങ്ങൾ പറഞ്ഞു , കൂടാതെ ഞാനുമായി അയാൾക്കുള്ള സൗഹൃദത്തേയും കുറിച്ച് ചോദിച്ചു .എന്നിട്ട് അത് നിർത്താനും പറഞ്ഞു . ശരി , ഞാനത് മെല്ലെ മെല്ലെ നിർത്തിക്കോളാം, അയാൾ ജെനുവിന് ആണെന്നാണ് എന്റെ ബോധ്യം , എങ്കിലും നോക്കാം എന്നുപറഞ്ഞു ഞങ്ങൾ പിരിഞ്ഞു . ഇക്കഥ കൃത്യമായി മനോജ് രവീന്ദ്രൻ സംവിദാനന്ദിനെ അറിയിച്ചു . ഞാൻ അറിഞ്ഞ കാര്യങ്ങൾ വെളിപ്പെടുത്തുമോ എന്നുപേടിച്ചിരുന്ന സംവിദാനന്ദിന് വീണുകിട്ടിയ വടിയായി അത് . അയാൾ ആയ സ്ത്രീയെ ഫോണിൽ വിളിക്കുകയും ഞാനും ആ കൂട്ടുകാരനും തമ്മിൽ അവിഹിതബന്ധമുണ്ടെന്നു പറയുകയും മറ്റും ചെയ്തു . അവർ എന്റെ വീട്ടിൽ വരികയും വളരെ മോശമായ രീതിയിൽ വർത്തമാനങ്ങൾ ഉണ്ടാകുകയും ചെയ്തു . ഞാൻ , അങ്ങനെ തന്നെ പറയട്ടെ , ഞാൻ ഉണ്ടാക്കിവെച്ച നൂറോ നൂറ്റമ്പതോ യുവതീയുവാക്കളുടെ വലിയ കൂട്ടായ്മക്ക് മുൻപിൽ ചേച്ചി എന്ന അവസ്ഥയിൽ നിന്ന് അവിഹിതക്കാരി എന്ന അവസ്ഥയിലേക്ക് ഒറ്റനിമിഷം കൊണ്ട് ഞാൻ മാറി . ഒടുക്കം ആ സ്ത്രീയെ രാത്രിയും ഒക്കെ ഫോണിൽ വിളിച്ച് ശല്യം ചെയ്തിട്ട് സംവിദാനന്ദിനെ അവർ തന്നെ ചീത്തവിളിച്ച് ഒഴിവാക്കി എന്നത് മറ്റൊരു സംഭവം . എന്തായാലും ഞാൻ ഏറെ സ്നേഹിച്ചിരുന്ന കുട്ടികൾക്ക് മുൻപിൽ അതല്ല അങ്ങനെയല്ല എന്ന് വിശദീകരിക്കാൻ കുറെയേറെ സമയം എടുത്തു . അതേസമയം മനോജ് രവീന്ദ്രൻ എന്ന നിരക്ഷരനോട് സ്വാമിയെക്കുറിച്ച് ഈ കാര്യങ്ങൾ ഞാൻ പറഞ്ഞു . അതിന് , മെയിൽ മെസഞ്ചർ മുതലായവ വഴിയാണ് , മറുപടി ഒന്നും കിട്ടിയില്ല എന്നതുപോട്ടെ അത് നേരിട്ട് സംവിദാനന്ദിനെ അറിയിക്കുകയും ചെയ്തു . സംവിദാനന്ദ് വളരെ മോശമായി എന്നോട് ഫോണിൽ വിളിച്ചു അശ്ലീലം പറഞ്ഞു . എന്നെ ഗ്രീൻ വെയിൻ പേജ് അഡ്മിൻ സ്ഥാനത്തു നിന്ന് ഒഴിവാക്കി . അന്നേരം വരെ ആകെ കുഴങ്ങിയിരുന്ന അവസ്ഥയിലായിരുന്നു ഞാൻ . അത്രകാലം സ്വന്തം എന്നുവിചാരിച്ചിരുന്ന ഒരിടത്തുനിന്ന് ഇറക്കിവിടപ്പെട്ട അവസ്ഥ സഹിക്കാൻ പറ്റാത്തതുകൊണ്ട് ഞാൻ വാട്സാപ്പ് ഗ്രൂപ്പിൽ വിശദീകരണം ആവശ്യപ്പെട്ടു . അവിടെ മറുപടി കിട്ടിയില്ല എന്നുമാത്രമല്ല പേഴ്സണൽ ചാറ്റിൽ അസഭ്യം പറയുകയും രാജിവെച്ച് പോയില്ലെങ്കിൽ ഇനിയും നശിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു . ആ സമയം വരെ വളരെ സത്യസന്ധമായും സ്ട്രെയിറ്റ് ആയും മാത്രം ജീവിച്ചുപോന്ന എനിക്ക് താങ്ങാവുന്ന പരിധിക്ക് അപ്പുറമായിരുന്നു ആ സമയം . വീട്ടിൽ അച്ഛന്റെയും അമ്മയുടെയും മുൻപിൽ പോലും മോശക്കാരിയായ അവസ്ഥ . അങ്ങനെയാണ് ഗ്രീൻ വെയിൻ വിടുന്നു എന്നൊരു ഫേസ് ബുക്ക് പോസ്റ്റ് ഇട്ടത് . അതിനു ശേഷം , കഴിഞ്ഞ നവംബറിൽ ഞാൻ മൂഴിക്കുളം ശാലയിലേക്ക് പോയി , ഒറ്റക്ക് കുറച്ചുദിവസം നിൽക്കാൻ . ഒരുതരം ഒളിച്ചോട്ടം . പേടിയും സങ്കടവും ദേഷ്യവും ഒക്കെയുണ്ടായിരുന്നു .അവിടെവന്നു കണ്ടവരും അവിടെ ഉണ്ടായിരുന്നവരുമുണ്ട് . അവർക്കറിയാം ആ സമയത്ത് ഞാൻ കടന്നുപോയിരുന്നത് എന്തിലൂടെയാണെന്ന് . ഞാൻ ഗ്രീൻ വെയിൻ വിട്ടു എന്ന പോസ്റ്റ് ഇട്ടതിനു ശേഷം ഏതാണ്ട് ഒൻപതോളം സ്ത്രീകൾ എന്നെ ബന്ധപ്പെട്ടു . അവരൊക്കെയും ഞാൻ അങ്ങേരുടെ വെപ്പാട്ടി ആണെന്ന നിലയിലാണത്രെ പ്രണയകാലത്ത് എന്നെ കണ്ടിരുന്നത് . ഏറ്റവും കുറഞ്ഞത് രണ്ടര ലക്ഷം മുതൽ എട്ടര ലക്ഷം വരെ കൊടുക്കാനുള്ള സ്ത്രീകൾ അക്കൂട്ടത്തിലുണ്ട് . അറിഞ്ഞ കഥകൾ പലതും വളരെ മോശമാണ് . വിദേശിയായ ഒരു സ്ത്രീയുടെ മെയിൽ ഞാൻ വായിക്കാൻ ഇടവന്നിരുന്നു . ഇന്ത്യൻ സന്യാസിമാരൊക്കെ ഇത്തരക്കാരാണോ എന്നും കൃഷ്ണൻ എന്ന നിലയിലാണ് ഇയാളെ കണ്ടതെന്നും lust ആയിരുന്നു ഉണ്ടായതെങ്കിൽ എന്തിനാണ് കാവി ഉടുത്തിരിക്കുന്നതെന്നും ചോദിക്കുന്ന കണ്ണ് നിറക്കുന്ന ഒരു മെയിൽ . അത് ഗ്രീൻ വെയിനുമായി ബന്ധപ്പെട്ട ഫണ്ട് റെയിസിംഗിനായി അമേരിക്ക വഴി സ്വീഡൻ സന്ദർശിച്ചപ്പോൾ ഉണ്ടാക്കിയതാണ് . അത്തരം എത്രയെത്ര ബന്ധങ്ങൾ ! അതിനുശേഷം ഗ്രീൻ വെയിൻ ഗ്രൂപ്പിലെ എല്ലാവർക്കുമായി നടന്ന കാര്യങ്ങൾ കാണിച്ചുകൊണ്ട് ഞാനൊരു മെയിൽ അയച്ചു . അന്ന് മുങ്ങിയതാണ് ഫേസ് ബുക്കിൽ നിന്ന് . മാത്രമല്ല , ഗ്രീൻ വെയിൻ നേതൃത്വത്തിലുള്ള എല്ലാവര്ക്കും തന്നെ ഇക്കഥകളൊക്കെ നേരത്തെ അറിയാമായിരുന്നു എന്നുകൂടി അതോടെ അറിഞ്ഞു.

ഞാനും ഇയാളും തമ്മിൽ എന്താണ് എന്ന് പറയാം . ലളിതകലാ അക്കാദമിയിൽ ജോലി ചെയ്യുന്ന കാലത്താണ് ഇങ്ങേരെ പരിചയമാകുന്നത് . അതിനുമുൻപ് തന്നെ ഉത്തരാഖണ്ഡിൽ നടത്തിയ ആർട്ട് ക്യാമ്പുമായി ബന്ധപ്പെട്ട് പേര് കേട്ടിട്ടുണ്ട് . പറഞ്ഞുവന്നപ്പോൾ ഞങ്ങൾക്ക് ധാരാളം കോമൺ സർക്കിളുകൾ ഉണ്ട് . അക്കാലത്താണ് ഗ്രീൻ വെയിൻ എന്നൊരാശയം അങ്ങേര് ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തത് . പ്രകൃതിയുമായി ബന്ധമുള്ളതെന്തും സ്വന്തം എന്നുവിചാരിച്ചിരുന്നത് കൊണ്ട് തുടക്കം മുതലേ ഞാനുമുണ്ട് എന്ന് കൂടെക്കൂടി . ആളുകളെ എങ്ങനെയൊക്കെ ഉപയോഗിക്കണം എന്ന് പൂർണബോധ്യമുള്ള നല്ല കച്ചവടക്കാരനായ സംവിദാനന്ദിന് കേരളത്തിൽ വേരുകളുണ്ടാക്കാൻ എന്നെപ്പോലെ ആളുകൾക്കിടയിലേക്ക് എളുപ്പത്തിൽ ചെന്നുപെടുന്ന ഒരാളെ കിട്ടി എന്നും ഞാനതിന് പൂർണമായും സഹായിച്ചു എന്നും പറയണം . അക്കാലത്ത് അയാൾ സെക്രട്ടറിയായിരുന്ന ഹരിദ്വാറിലെ ആശ്രമത്തിൽ നിന്ന് പണമിടപാട് സംബന്ധിയായും സ്ത്രീസംബന്ധിയായുമുള്ള നിരവധിപ്രശ്നങ്ങൾ കൊണ്ട് പുറത്താക്കപ്പെടുകയായിരുന്നു എന്ന് പിന്നീടറിഞ്ഞു . വിവാഹമാണോ എന്റെ വഴി കവിതയും പ്രകൃതിയുമാണോ എന്ന് ആശയക്കുഴപ്പമുണ്ടായിരുന്ന കാലമായിരുന്നു . അവധൂതജീവിതമാണ് നിന്റെ വഴി എന്ന് പലതവണ പലഭാഷയിൽ സംവിദാനന്ദ് എന്നോട് ആവർത്തിച്ചു . ഗുരു എന്ന സ്ഥാനമായിരുന്നു ഞാൻ അദ്ദേഹത്തിന് നൽകിയിരുന്നത് . പറഞ്ഞ പണികളൊക്കെ വെടിപ്പായി ചെയ്ത് അഞ്ചുകൊല്ലം ഞാനതിന്റെയൊപ്പം നിന്നു . ഇതിനിടെ ആകെ അറിഞ്ഞത് , ഡൽഹിയിലുള്ള എന്റെ സുഹൃത്തായ മാധ്യമപ്രവർത്തകൻ വഴി , ഇങ്ങേർ മദ്യപിക്കും എന്നാണ് . ഒരാൾ മദ്യപിക്കുന്നത് അങ്ങേയറ്റത്തെ കുഴപ്പമാണ് എന്ന് തോന്നാത്തതുകൊണ്ട് ഞാനത് അവഗണിച്ചു . മറ്റുകാര്യങ്ങളൊന്നും ഞാൻ അറിയാതെ സൂക്ഷിക്കുകയും ഞാൻ തന്നെ അറിയാതെ എന്നെ അത്തരം ഒരു ഐസൊലേഷനിൽ ആക്കുകയും ചെയ്തിരുന്നു സംവിദാനന്ദ് എന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത് . ഏട്ടൻ എന്നാണ് ഞാൻ വിളിച്ചിരുന്നത് . "മാതാപിതാഗുരു" എന്ന അതേ ആവർത്തനത്തിൽ അച്ഛയും അമ്മയും ഏട്ടനും കഴിഞ്ഞേ ലോകത്തിൽ എന്തെങ്കിലും ഉണ്ട് എന്ന് ആ അഞ്ചുവര്ഷങ്ങളിൽ ഞാൻ കരുതിയിരുന്നുള്ളൂ . അസുഖങ്ങൾ വരുമ്പോൾ ഇന്ത്യയുടെ ഏതുഭാഗത്തുനിന്നും അങ്ങേർ കൊച്ചിക്കുള്ള ഫ്‌ളൈറ്റ് പിടിച്ചു . കുഞ്ഞ് നോക്കുംപോലെ ഏട്ടനെ ആരും നോക്കാനില്ലെന്നു കരഞ്ഞു . ഞാൻ അങ്ങേർക്ക് കഞ്ഞിയും മരുന്നും കൊടുത്തു . ആശുപത്രിയിൽ കൂടെ നിന്നു പരിചരിച്ചു . ഫ്ളൈറ്റ്‌ പിടിച്ചു ഇങ്ങനെ യാത്ര ചെയ്യാൻ പണം എവിടെനിന്നാണെന്ന് ചോദിച്ചപ്പോഴൊക്കെ നമ്മളെ സ്നേഹിക്കുന്നവർ ഒരുപാട് പേരില്ലേ എന്നുചോദിച്ചു . അതിന്റെ അർത്ഥം അന്നെനിക്ക് മനസിലായില്ല . അതിഭീകരമായ മനസികപീഡനമാണ് ഞാൻ സഹിച്ചത് . എന്റെ ജീവിതത്തിന്റെ ഏറ്റവും വിലപ്പെട്ട അഞ്ചുവർഷങ്ങളാണ് , എനിക്കുണ്ടാകേണ്ടിയിരുന്ന കുഞ്ഞുങ്ങളെയാണ് , ജീവിതത്തിന്റെ നിറങ്ങളെയാണ്, ഈ വഴിയിലൂടെ പോ കുഞ്ഞാ എന്ന സ്‌നേഹപൂർണമായ പറച്ചിലിലൂടെ അയാൾ ഇല്ലാതാക്കിയത് . അയാൾക്ക് കാർപ്പറ്റ് വിരിപ്പിക്കുകയായിരുന്നു എന്നെക്കൊണ്ട് എന്ന് തിരിച്ചറിഞ്ഞില്ല എന്നതിൽ എനിക്ക് ദുഃഖമുണ്ട് . അതുമാത്രമല്ല ഞാനടക്കമുള്ളവരുടെ പ്രവർത്തനങ്ങൾ കാണിച്ച് പലരിൽ നിന്നായി ഗ്രീൻ വെയിന്റെ പേരിൽ വലിയ തുകകൾ വാങ്ങിയിട്ടുള്ളതും അറിയാൻ കഴിഞ്ഞിട്ടുണ്ട് .

അഡ്വക്കേറ്റിനെ പോയി കണ്ടിരുന്നു . അവരിൽ ഒരു സ്ത്രീയെങ്കിലും പരാതിപ്പെടാതെ ഒന്നും ചെയ്യാൻ പറ്റില്ല എന്ന് അവർ പറഞ്ഞു . ഞാൻ നിസ്സഹായയായിരുന്നു ഇക്കാലമത്രയും . മീ ടൂ വഴി ആരെങ്കിലും ഒരു സ്ത്രീ ഇയാളെക്കുറിച്ച് അനോണിമസ് ആയെങ്കിലും എഴുതുമെന്ന് സത്യമായും ആഗ്രഹിച്ചു . ഒന്നുമുണ്ടായില്ല . അതിനിടെ ഏതാണ്ട് രണ്ടാഴ്ച മുൻപ് ഇയാളെക്കുറിച്ച് അന്വേഷിക്കാൻ ഒരു ഫേസ് ബുക്ക് സുഹൃത്ത് വിളിച്ചു . അയാളുടെ സുഹൃത്തായ ഒരു സ്ത്രീയുമായി വളരെ സൗഹൃദത്തിൽ ആയിരുന്നെന്നും അവിടെ ചികിത്സക്കോ മറ്റോ താമസിക്കുകയാണെന്നും എന്നെ വിളിച്ചതിന്റെ തലേദിവസം അവിടെയുള്ള മറ്റേതോ സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്നും പറഞ്ഞു . അതോടെ അയാളുടെ സുഹൃത്തായ സ്ത്രീ പരിഭ്രാന്തയായി അന്വേഷിക്കാൻ ഏർപ്പാടാക്കിയതാണ് . അതുകൂടെയായപ്പോൾ ഇയാൾ ഈ പരിപാടി തുടരുകയാണ് എന്നും പറയാതിരുന്ന കാലത്തോളം ഞാൻ വീണ്ടും അതിനു കൂട്ടുനിൽക്കുകയാണ് എന്നുമുള്ള തോന്നൽ എന്നെ വേട്ടയാടുന്നുണ്ട് . ഇത് എഴുതിയതിന്റെ ബാക്കിയായി എനിക്കുണ്ടാകാവുന്ന ഏതുതരം ഉപദ്രവങ്ങളും സംവിദാനന്ദും അയാളുടെ ശിങ്കിടികളും അറിയാതെയാവില്ല എന്ന് പബ്ലിക്ക് ആയി ഇവിടെ എഴുതിയിടുകയാണ് .

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018