Keralam

പ്രളയം: ദുരിതമനുഭവിക്കാത്ത 799 കുടുംബങ്ങള്‍ 10,000 രൂപ സഹായം കൈപ്പറ്റിയെന്ന് കണക്കുകള്‍; പുറത്തുവന്നത് നാലുജില്ലകളിലെ റിപ്പോര്‍ട്ട്

പ്രളയ ബാധിതര്‍ക്കുളള അടിയന്തര ധനസഹായമായ 10000 രൂപ നാല് ജില്ലകളില്‍ അനര്‍ഹരായ 799 കുടുംബങ്ങള്‍ കൈപ്പറ്റി. സംസ്ഥാനത്ത് ഇതുവരെ 6,71,077 കുടുംബങ്ങള്‍ക്കാണ് അടിയന്തര സഹായം നല്‍കിയത്. കോഴിക്കോട് പാലക്കാട് മലപ്പുറം വയനാട് ജില്ലകളിലെ 799 കുടുംബങ്ങളാണ് അര്‍ഹതയില്ലാതെ പണം കൈപ്പറ്റിയത്.

സംസഥാന ദുരന്ത അതോറിറ്റി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ഉളളത്. കോഴിക്കോട് 520, പാലക്കാട്11, മലപ്പുറം 205, വയനാട് 63 എന്നിങ്ങനെയാണ് അനര്‍ഹരുടെ എണ്ണം. സ്റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫണ്ടില്‍ നിന്ന് 883.82 കോടിരൂപ കലക്ടര്‍മാര്‍ക്ക് അനുവദിച്ചതില്‍ ഒക്ടോബര്‍ 23 വരെ 460.48 കോടി രൂപ വിതരണം ചെയ്തു.

പ്രളയക്കെടുതിയില്‍ സംസ്ഥാനത്തിന് നഷ്ടം 31000 കോടിയെന്ന് ഐക്യരാഷ്ട്ര സമിതി പഠനസമിതി റിപ്പോര്‍ട്ട്. മഹാപ്രളയത്തില്‍ സംസ്ഥാനത്തിന് വിവിധ മേഖലകളിലായി 31,000 കോടി രൂപയുടെ നാശനഷ്ടമുണ്ടായെന്നുള്ള ഐക്യരാഷ്ട്ര സഭാ സമിതി റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു.

ഏറ്റവും അധികം നാശനഷ്ടനുണ്ടായിട്ടുള്ളത് ഗതാഗത മേഖലക്കാണെന്നും റിപ്പോര്‍ട്ടിലുണ്ട്. 10,046 കോടി രൂപയുടെ നാശനഷ്ടമാണ് ഗതാഗത മേഖലയ്ക്കുണ്ടായത്. കേരളത്തെ മുക്കിയ മഹാപ്രളയത്തിലും സംസ്ഥാനത്തിന്റെ രക്ഷാപ്രവര്‍ത്തന രീതിയെ യുഎന്‍ സംഘം അഭിനന്ദിച്ചു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018