Keralam

അയ്യപ്പഭക്തന്റെ മരണത്തിന് കാരണം വീഴ്ച്ച, രക്തസ്രാവം; വാഹനാപകടം മൂലമാകാമെന്ന് ചൂണ്ടിക്കാട്ടി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  

ബിജെപി നേതൃത്വവും സംഘ്പരിവാറും സംഘ് അനുകൂല മാധ്യമങ്ങളും സംഘടിതമായി നടത്തിയ പ്രചാരണം പൂര്‍ണമായും കള്ളമെന്ന് തെളിഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് എത്തുന്നത് ശിവദാസന്റെ മരണത്തില്‍ പ്രതിഷേധിച്ച് ബിജെപി പത്തനംതിട്ടയില്‍ ഹര്‍ത്താല്‍ നടത്തുന്നതിനിടെ.

പത്തനംതിട്ടയില്‍ അയ്യപ്പഭക്തനായ ശിവദാസന്‍ മരണപ്പെട്ടത് രക്തസ്രാവം മൂലമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തുടയെല്ല് പൊട്ടി ചോരവാര്‍ന്നതാണ് മരണത്തില്‍ കലാശിച്ചത്. ഉയര്‍ന്ന സ്ഥലത്ത് നിന്നുള്ള വീഴ്ച്ചയാകും പരുക്കിന് കാരണം. ശരീരത്തിന്റെ മറ്റുഭാഗങ്ങളില്‍ കാര്യമായ പരുക്കില്ല. ശരീരത്തില്‍ വിഷാംശമില്ല. മൃതദേഹത്തിന് ഒരാഴ്ച്ചയിലേറെ പഴക്കമുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ശബരിമലയില്‍ 17-ാം തീയതി നടന്ന പൊലീസ് നടപടിയിലാണ് ഭക്തനായ ശിവദാസന്‍ കൊല്ലപ്പെട്ടതെന്ന ബിജെപി പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിളളയുടെയും സംഘപരിവാറിന്റെയും വാദങ്ങളാണ് ഇതോടെ പൂര്‍ണമായും നുണയാണെന്ന് തെളിഞ്ഞത്. ശിവദാസനെ ശബരിമല സമരത്തിലെ ബലിദാനിയാക്കി സംഘ്പരിവാര്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി വ്യാജ പ്രചാരണം നടത്തിയിരുന്നു.

ശിവദാസന്റെ വീട്ടുകാര്‍ മാന്‍ മിസ്സിങ്ങിന് നല്‍കിയ പരാതിയടക്കം ചൂണ്ടിക്കാട്ടി സംഘപരിവാര്‍ കേന്ദ്രങ്ങള്‍ വ്യാജവാര്‍ത്തയാണ് പ്രചരിപ്പിക്കുന്നതെന്ന് പൊലീസ് അറിയിച്ചിരുന്നു. ഇക്കാര്യങ്ങള്‍ ശിവദാസന്റെ വീട്ടുകാരും ശരിവെച്ചു. ഒക്ടോബര്‍ 18-ാം തീയതി രാവിലെ ഹര്‍ത്താലിന്റെ അന്നാണ് ശബരിമലയ്ക്ക് ശിവദാസന്‍ തൊഴാന്‍ പോയതെന്ന് ശിവദാസന്റെ ഭാര്യ ലളിത വ്യക്തമാക്കി. 19ന് സ്വാമിയുടെ മൊബൈലില്‍ നിന്ന് വിളിച്ചിരുന്നു. കെട്ടില്ലാതെ കേറി തൊഴുതെന്നും പറഞ്ഞതായും ലളിത വ്യക്തമാക്കി.

വാഹനാപകടത്തില്‍ മരണമടഞ്ഞതാകാമെന്ന് തന്നെയായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാമെന്നുമാണ പൊലീസ് അറിയിച്ചിരുന്നത്.

ബിജെപി മുഖപത്രമായ ജന്മഭൂമിയും സംഘപരിവാര്‍ കേന്ദ്രങ്ങളും സോഷ്യല്‍മീഡിയയിലെ ഹിന്ദുത്വവാദികളും വ്യാജവാര്‍ത്തകളുമായി രംഗത്തിറങ്ങിയ സാഹചര്യത്തിലാണ് സംഭവത്തിന്റെ നിജസ്ഥിതി വ്യക്തമാക്കി കേരള പൊലീസ് രംഗത്ത് എത്തിയത്. കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ബന്ധുക്കളുടെ പരാതി അനുസരിച്ച് ഒക്ടോബര്‍ പതിനെട്ടാം തീയതി മുതലാണ് ഇയാളെ കാണാതായത്, 19ന് ഇയാള്‍ വീട്ടിലേക്ക് വിളിച്ചതായി വീട്ടുകാര്‍ പറയുന്നു. ഇത് സംബന്ധിച്ച് പന്തളം പോലീസ് സ്റ്റേഷനില്‍ മാന്‍ മിസ്സിങ്ങിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതുമാണ്. ശബരിമലയില്‍ അക്രമികള്‍ക്കെതിരെ പൊലീസ് നടപടി എടുത്തത് 16നും 17നും മാത്രമാണ്.

അതായത് പൊലീസ് നടപടിയെ തുടര്‍ന്നാണ് ഇദ്ദേഹത്തെ കാണാതായത് എന്ന പ്രചരണം ശരിയല്ല. നിലക്കല്‍ - പമ്പ റൂട്ടില്‍ നടന്ന പ്രശ്‌നത്തില്‍ എങ്ങനെയാണ് ളാഹയില്‍ ഒരാള്‍ മരിക്കുന്നത് എന്ന് ചിന്തിക്കുമ്പോള്‍ തന്നെ ഈ വ്യാജവാര്‍ത്തയുടെ പൊള്ളത്തരം മനസിലാകുന്നതാണെന്നുമാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെയും വാര്‍ത്താക്കുറിപ്പിലൂടെയും പൊലീസ് അറിയിച്ചത്.

പൊലീസ് അതിക്രമത്തിലാണ് ഭക്തന്‍ മരിച്ചതെന്ന് ആരോപിച്ച് ബിജെപി പത്തനംതിട്ട ജില്ലയില്‍ ഇന്ന് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിട്ടുണ്ട്. ശബരിമല കര്‍മ്മ സമിതിയും ഹിന്ദു ഐക്യവേദിയും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018