Keralam

സര്‍ക്കാരിനെതിരെ എന്ത് ഗൂഢാലോചന നടത്തിയാലും അവര്‍ ഒറ്റപ്പെടുകയേ ഉളളൂ, ജനങ്ങള്‍ എല്ലാം തിരിച്ചറിയുന്നുണ്ടെന്ന് മന്ത്രി ഇ.പി ജയരാജന്‍

ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് സര്‍ക്കാരിനെതിരെ എന്ത് ഗൂഢാലോചന നടത്തിയാലും അവര്‍ ഒറ്റപ്പെടുകയേ ഉളളൂവെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍. ശബരിമലയെ തകര്‍ക്കാനുള്ള ശ്രമം പരാജയപ്പെടും.

ശബരിമലയില്‍ മൂത്രമൊഴിക്കാനും ചോരവീഴ്ത്താനും ആഹ്വാനം ചെയ്യുന്ന ആളുകളാണ് ഇപ്പോള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതെല്ലാം ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. കേരളം വിദ്യാഭ്യാസ സമ്പന്നരുടെ നാടാണ്.അത് മറക്കേണ്ടെന്നും കോഴിക്കോട് മാധ്യമങ്ങളോട് മന്ത്രി പറഞ്ഞു.

കേരളം അനുഭവിച്ച മഹാപ്രളയത്തിന് ശേഷം നവകേരള നിര്‍മിതിക്കായാണ് സാലറി ചലഞ്ച് പ്രഖ്യാപിച്ചിട്ടുള്ളത്. അത് സന്‍മനസ്സുള്ളവരുടെ സഹായമാണ്. പക്ഷെ അതിനെ തകര്‍ക്കാനാണ് പലരും ശ്രമിച്ചത്.

ഇതിന്റെ ഭാഗമായിട്ടുള്ളതാണ് ഹൈക്കോടതിയിലെ കേസുകളെന്നും മന്ത്രി പറഞ്ഞു. സാലറി ചലഞ്ച് ബലപ്രയോഗത്തിലൂടെ നടത്തിയിട്ടില്ല.അത് സര്‍ക്കാര്‍ നയമല്ല. നല്ല മനസ്സുള്ള എല്ലാവരും സഹായിക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു.

FEATURED

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018
ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  
Special Story

ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  

8 Nov, 2018
‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   
Special Story

‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   

31 Oct, 2018
നാഗേശ്വര റാവു:  ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍;  വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍;  സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 
Special Story

നാഗേശ്വര റാവു: ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍; വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍; സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 

28 Oct, 2018
 നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍
Special Story

നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍

14 Oct, 2018