Keralam

ശബരിമലയില്‍ അനധികൃത നിര്‍മ്മാണം കണ്ടെത്തിയാല്‍ പൊളിക്കണമെന്ന് സുപ്രീം കോടതി; നിര്‍മ്മാണം നിര്‍ത്തിവെയ്ക്കുന്നതിനെ എതിര്‍ത്ത് സര്‍ക്കാര്‍ 

ശബരിമലയില്‍ അനധികൃത നിര്‍മ്മാണം കണ്ടെത്തിയാല്‍ പൊളിച്ചുമാറ്റണമെന്ന് സുപ്രീം കോടതി. ശബരിമലയില്‍ നിര്‍മ്മാണം വേണ്ടത് മാസ്റ്റര്‍ പ്ലാന്‍ പ്രകാരമായിരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. അനധികൃതമെങ്കില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനെന്തിനെന്നും അതങ്ങനെ സംരക്ഷിക്കുന്നത് എന്തിനെന്നും സുപ്രീം കോടതി സര്‍ക്കാരിനോട് ചോദിച്ചു.

ശബരിമല ഉന്നതാധികാര സമിതി റിപ്പോര്‍ട്ടിലെ വാദം പരിഗണിക്കുന്നതിനിടയിലാണ് സുപ്രീം കോടതി നിര്‍ദേശം. അനധികൃത നിര്‍മ്മാണം പൊളിക്കുമെന്ന് സര്‍ക്കാര്‍ കോടതിക്ക് ഉറപ്പുനല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.

പ്രളത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ പുനര്‍ നിര്‍മ്മിക്കുകയാണെന്ന് പറഞ്ഞ സര്‍ക്കാര്‍ നിര്‍മ്മാണം നിര്‍ത്തിവെയ്ക്കുന്നതിനെ എതിര്‍ത്തു. നിര്‍മ്മാണം നിരോധിച്ച് ഇടക്കാല ഉത്തരവിടരുതെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. മറുപടി നല്‍കാന്‍ നാലാഴ്ചത്തെ സാവകാശവും ദേവസ്വം ബോര്‍ഡ് ചോദിച്ചു.

ശബരിമല മാസ്റ്റര്‍പ്ലാന്‍ പ്രകാരം അറ്റകുറ്റപണി നടത്താന്‍ സുപ്രീം കോടതി സര്‍ക്കാരിനെ അനുവദിച്ചു.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018