Keralam

സംഘര്‍ഷ സാധ്യതയെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച്; ‘സ്ത്രീകളെ അണിനിരത്തി പ്രശ്‌നമുണ്ടാക്കാന്‍ ബിജെപി-ആര്‍എസ്എസ് ശ്രമം’; സന്നിധാനത്ത് വനിതാപൊലീസിനെ നിയോഗിച്ചേക്കും  

ശബരിമലയില്‍ സംഘര്‍ഷ സാധ്യതയെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച്. സ്ത്രീകളെ അണിനിരത്തി സംഘര്‍ഷമുണ്ടാക്കാന്‍ ബിജെപിയും സംഘ്പരിവാറും ശ്രമിച്ചേക്കുമെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. ആവശ്യമെങ്കില്‍ സന്നിധാനത്ത് വനിതാ പൊലീസിനെ നിയോഗിക്കാന്‍ തീരുമാനിച്ചു. അമ്പത് വയസുകഴിഞ്ഞ 30 പേരെയാണ് സുരക്ഷക്കായി ചുമതലപ്പെടുത്തുക. എസ്‌ഐ- സിഐ റാങ്കിലുള്ള വനിതാപൊലീസ് ഉദ്യോഗസ്ഥരെയാണ് സന്നിധാനത്ത് നിയോഗിക്കുക. ചിത്തിര ആട്ടത്തിരുനാളിന് നാളെ നടതുറക്കാനിരിക്കേ കനത്ത സുരക്ഷയാണ് ശബരിമലയിലും പരിസരപ്രദേശങ്ങളിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ പൊലീസ് നിയന്ത്രണത്തിലാണ്. യുവതികള്‍ പ്രവേശിക്കുന്നത് തടയാന്‍ സംഘമായി എത്തുന്നവരെ ആവശ്യമെങ്കില്‍ മുന്‍കരുതലായി കസ്റ്റഡിയിലെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

തുലാമാസപൂജയ്ക്ക് നട തുറന്ന ദിവസങ്ങളില്‍ സംഘര്‍ഷം നടത്തിയ 450 പേരടക്കം 1500 പേരുടെ ചിത്രങ്ങള്‍ പൊലീസിന്റെ 'ഫേസ് ഡിറ്റക്ഷന്‍' സോഫ്റ്റ്‌വെയറില്‍ ഉള്‍പ്പെടുത്തി. നിലയ്ക്കല്‍, പമ്പ, സന്നിധാനം, കാനനപാതം എന്നിവിടങ്ങളിലെ നിരീക്ഷണ ക്യാമറകള്‍ക്കൊപ്പം 12 ഫേസ് ഡിറ്റക്ഷന്‍ ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. സംഘര്‍ഷം സൃഷ്ടിച്ച 1500 പേരില്‍ ആരെങ്കിലും എത്തിയാല്‍ ഈ ക്യാമറകള്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ മുന്നറിയിപ്പ് നല്‍കും. ഇത്തരക്കാരെ ഉടന്‍ കസ്റ്റഡിയിലെടുക്കും. മുഖം മറച്ചെത്തുന്നവരെ പ്രത്യേകം പരിശോധിക്കും.

മാധ്യമപ്രവര്‍ത്തകര്‍ക്ക് പൂര്‍ണവിലക്കാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇലവുങ്കല്‍ കവലയില്‍ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞു. നിലയ്ക്കല്‍ ബേസ് ക്യാമ്പ് വരെ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനമുണ്ടെന്നായിരുന്നു മുമ്പ് അറിയിച്ചിരുന്നത്. മാധ്യമപ്രവര്‍ത്തകര്‍ രണ്ടുകിലോമീറ്റര്‍ അകലെയുള്ള വനത്തില്‍ വരയേ വരാന്‍ പാടുള്ളൂ എന്നാണ് പൊലീസ് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. തിങ്കളാഴ്ച്ച രാവിലെ എട്ട് മണിക്ക് മാത്രമേ ഇവിടെ നിന്ന് മുന്നോട്ട് പോകാന്‍ അനുവദിക്കൂ. സുരക്ഷാവിന്യാസം പൂര്‍ണമാകാത്തതിനാലാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെ നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് മുഖ്യമന്ത്രിയുടെ സെക്രട്ടറി എംവി ജയരാജന്‍ പറഞ്ഞു.

FEATURED

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018
ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  
Special Story

ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  

8 Nov, 2018
‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   
Special Story

‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   

31 Oct, 2018
നാഗേശ്വര റാവു:  ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍;  വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍;  സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 
Special Story

നാഗേശ്വര റാവു: ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍; വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍; സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 

28 Oct, 2018
 നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍
Special Story

നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍

14 Oct, 2018