Keralam

‘ശബരിമലയിലേക്ക് വനിതാ മാധ്യമ പ്രവര്‍ത്തകരെ അയക്കരുത്, സാഹചര്യം വഷളാകും’; മുന്നറിയിപ്പുമായി മാധ്യമ സ്ഥാപനങ്ങള്‍ക്ക്‌ പ്രതിഷേധക്കാരുടെ  കത്ത്

വനിതാ മാധ്യമപ്രവര്‍ത്തകരെ ശബരിമലയിലേക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ വിടരുതെന്ന് വ്യക്തമാക്കുന്ന കത്താണ് സ്ത്രീപ്രവേശന വിധിക്ക് എതിരെ പ്രതിഷേധം നടത്തുന്ന ശബരിമല കര്‍മ സമിതി മാധ്യമ ഓഫീസുകളിലേക്ക് അയച്ചിരിക്കുന്നത്. സാഹചര്യം വഷളാകുമെന്ന മുന്നറിയിപ്പും കത്തിലുണ്ട്.

നാളെ ശബരിമലനട തുറക്കുന്നതിന് മുന്നോടിയായി മാധ്യമ ഓഫീസുകളിലേക്ക് ശബരിമല കര്‍മ സമിതിയുടെ മുന്നറിയിപ്പ് കത്ത്. വനിതാ മാധ്യമപ്രവര്‍ത്തകരെ ശബരിമലയിലേക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ വിടരുതെന്ന് വ്യക്തമാക്കുന്ന കത്താണ് സ്ത്രീപ്രവേശന വിധിക്ക് എതിരെ പ്രതിഷേധം നടത്തുന്ന സമിതി മാധ്യമ ഓഫീസുകളിലേക്ക് അയച്ചിരിക്കുന്നത്. ജോലിയുടെ ഭാഗമായി വനിതാ മാധ്യമപ്രവര്‍ത്തകര്‍ എത്തിയാല്‍ തന്നെ സാഹചര്യം വഷളാകുമെന്ന് കത്തില്‍ സൂചിപ്പിക്കുന്നതായി ദി ന്യൂസ് മിനിറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സമിതി ജനറല്‍ കണ്‍വീനറായ എസ്‌ജെആര്‍ കുമാറിന്റെ ഒപ്പിനോട് കൂടിയ കത്ത്, മാധ്യമ ഓഫീസുകളിലെ മാനേജിങ് എഡിറ്റര്‍, ചീഫ് എഡിറ്റര്‍, എഡിറ്റര്‍ എന്നിവരുടെ പേരിലാണ് അയച്ചിരിക്കുന്നത്.

പത്തിനും അമ്പതിനുമിടയിലുള്ള സ്ത്രീകളെ നിര്‍ബന്ധമായും ശബരിമലയില്‍ കയറ്റുമെന്നുള്ള സംസ്ഥാന സര്‍ക്കാരിന്റെ വാശിയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ഇത് ശബരിമല ക്ഷേത്രത്തിന്റെ ആചാരങ്ങള്‍ക്ക് എതിരാണ്. ഇതേ പ്രായത്തിലുള്ള വനിതാ മാധ്യമപ്രവര്‍ത്തകര്‍ അവരുടെ ജോലിയുടെ ഭാഗമായി പോലും ഇവിടെ പ്രവേശിച്ചാല്‍ സാഹചര്യം വഷളാകും. അതിനാല്‍, ഭക്തരുടെ വികാരം കണക്കിലെടുത്ത് മുകളില്‍ പറഞ്ഞിരിക്കുന്ന പ്രായത്തിലുള്ള വനിതാ മാധ്യമപ്രവര്‍ത്തകരെ ശബരിമലയിലേക്ക് വിടരുതെന്ന് ഞങ്ങള്‍ താഴ്മയോടെ അപേക്ഷിക്കുന്നു. 

ശബരിമല സ്ത്രീപ്രവേശന വിധിയെ പിന്തുണയ്ക്കുന്ന പിണറായി വിജയന്റെ ഇടതുപക്ഷ സര്‍ക്കാരിനെയും കത്ത് വിമര്‍ശിക്കുന്നു. കേരളം കൂടാതെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നുപോലും ഭക്തര്‍ എത്തുമെന്നും ഈ വിധിക്ക് എതിരെ പ്രതിഷേധിക്കുമെന്നും കത്തില്‍ വ്യക്തമാക്കുന്നു.

സ്ത്രീപ്രവേശന വിധിക്ക് ശേഷം ആദ്യമായി ശബരിമല നട തുറന്ന ഒക്ടോബര്‍ 17, 18 തീയതികളില്‍ ശക്തമായ പ്രക്ഷോഭമാണുണ്ടായത്. അക്രമകാരികളായ പ്രതിഷേധക്കാര്‍ നിലയ്ക്കലിലും പമ്പയിലും എത്തിയ ഭക്തകളെയും വനിത മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെയുള്ളവരെയും തല്ലിച്ചതച്ചിരുന്നു.

സ്ത്രീകളെ കെഎസ്ആര്‍ടിസി ബസില്‍ നിന്ന് പിടിച്ചിറക്കുകയും മാധ്യമപ്രവര്‍ത്തകരുടെ വാഹനങ്ങളും ക്യാമറകളും ഉള്‍പ്പെടെ നശിപ്പിക്കുകയും ചെയ്തു.

അക്രമങ്ങളുമായി ബന്ധപ്പെട്ട് മൂവായിരത്തിലധികം ആളുകളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

സ്ത്രീകളെ ആക്രമിക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അക്രമങ്ങളുമായി ബന്ധപ്പെട്ട് 12 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കൊച്ചി റേഞ്ചിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പിടിയിലായത്.

പൊതുമുതല്‍ നശിപ്പിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. ഹര്‍ത്താല്‍ ദിനത്തിലുള്‍പ്പെടെയുണ്ടായ സംഘര്‍ഷങ്ങളിലും കേസെടുത്തിട്ടുണ്ട്. സ്ത്രീകളെ കയ്യേറ്റം ചെയ്തതിനും അസഭ്യം പറഞ്ഞതിനും ജാതിപ്പേരു വിളിച്ചതിനും ഏതാനും പേര്‍ക്കെതിരെ കേസുണ്ട്. പിടിയിലായവരിലേറെയും സംഘ്പരിവാര്‍ പ്രവര്‍ത്തകരാണ്.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018