Keralam

ബന്ധു നിയമന വിവാദത്തില്‍ കെ ടി ജലിലീനെ പിന്തുണച്ച് ഇപി ജയരാജന്‍; ‘വ്യക്തിഹത്യ നടത്താനുളള ശ്രമമാണ് നടക്കുന്നത്, നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ല’

ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെടി ജലീലിനെ അനുകൂലിച്ച് മന്ത്രി ഇപി ജയരാജന്‍. ആരോപണം അടിസ്ഥാനരഹിതമാണ്. ജലീലിനെ വ്യക്തി ഹത്യ നടത്താനുളള ശ്രമമാണ് നടക്കുന്നതെന്ന് ജയരാജന്‍ പറഞ്ഞു. നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ല.

സംസ്ഥാന മൈനോരിറ്റി ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷനില്‍ യോഗ്യതയില്‍ ഇളവ് നല്‍കി മന്ത്രിയുടെ പിതൃസഹോദര പുത്രനായ കെ.ടി അദീപിനെ ജനറല്‍ മാനേജരായി നിയമിച്ചെന്നാണ് ആരോപണം. സര്‍ക്കാര്‍ തസ്തികയില്‍ മന്ത്രി നിയമിച്ച അദീബ് സ്വകാര്യ ബാങ്ക് ജീവനക്കാരനാണെന്നുമായിരുന്നു ആരോപണം.

ആരോപണങ്ങള്‍ തളളി കെടി ജലീല്‍ രംഗത്തെത്തിയിരുന്നു. കിട്ടാക്കടം തിരിച്ചു പിടിക്കാനുളള നടപടി കമ്മീഷന്‍ ശക്തമാക്കിയതിനെ തുടര്‍ന്നാണ് യൂത്ത് ലീഗ് ആരോപണമുന്നയിക്കുന്നതെന്നായിരുന്നു ജലീലിന്റെ മറുപടി. കടക്കാരെ അന്വേഷിച്ച് ചെല്ലുമ്പോള്‍ ഭൂരിഭാഗവും ലീഗുകാരുമായി ബന്ധമുളളവരാണെന്നും ജലീല്‍ പറഞ്ഞിരുന്നു.

ധനകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നയാളുടെ സേവനം ആവശ്യമായി വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പരസ്യം നല്‍കി ആളുകളെ ക്ഷണിച്ചിരുന്നു. ഇതില്‍ യോഗ്യതയുളളവരെ ലഭിക്കാത്തതിനാലാണ് ഡപ്യൂട്ടേഷന്‍ വഴി നിയമനം നടത്തിയത്. എല്ലാ പ്രധാന പത്രത്തിലും പരസ്യം നല്‍കിയ ശേഷമാണ് നിയമനം നടത്തിയത്.

യോഗ്യത തിരുത്തിയെന്ന വാദവും മന്ത്രി തളളി, ബാങ്കിംഗ് മേഖലയില്‍ ബിടെക് ഇപ്പോള്‍ സാധാരണ യോഗ്യതയാണ്. ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജനും ബിടെക് യോഗ്യതയുളള വ്യക്തിയാണെന്നും മന്ത്രി പറഞ്ഞു. രഘുറാം രാജന്‍ ഇലക്ട്രിക്കല്‍ എന്‍ഞ്ചിനീയര്‍ ആയിരുന്നുവെന്നും ജലീല്‍ പറഞ്ഞു.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018