Keralam

ഫിറോസിന്റെ വെല്ലുവിളി ഏറ്റെടുത്ത് മന്ത്രി കെടി ജലീല്‍: യോഗ്യത തെളിയിക്കുന്ന വിവരം പുറത്തുവിടാം, ഏത് അന്വേഷണവും നേരിടാം   

ബന്ധുനിയമന വിവാദത്തില്‍ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി കെടി ജലീല്‍. ഏത് അന്വേഷണവും നേരിടാന്‍ തയ്യാണ്. ഏഴ് ഉദ്യോഗാര്‍ത്ഥികളുടെയും യോഗ്യത തെളിയിക്കുന്ന വിവരം പുറത്തുവിടാം. നിയമനത്തിന് വിജിലന്‍സ് ക്ലിയറന്‍സിന്റെ ആവശ്യമില്ല. വിജിലന്‍സ് ക്ലിയറന്‍സ് ആവശ്യമുള്ളത് സ്ഥാപനമേധാവിക്ക് മാത്രമാണ്. കിട്ടാക്കടം തിരികെ ലഭിക്കാന്‍ ഉടന്‍ നടപടിയെടുക്കും ജലീല്‍ പറഞ്ഞു.

ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജര്‍ ആയി ബന്ധുവിനെ നിയമിച്ച സംഭവത്തില്‍ മന്ത്രി കെ ടി ജലീലിന്റെ വാദങ്ങള്‍ ബാലിശമാണെന്നും മറുപടി വസ്തുനിഷ്ഠമല്ലെന്നും പറഞ്ഞ് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ് രംഗത്ത് വന്നിരുന്നു.

സൗത്ത് ഇന്ത്യന്‍ ബാങ്ക് സ്റ്റാറ്റിയൂട്ടറി ബോര്‍ഡാണെന്ന ജലീലിന്റെ വാദം തെറ്റാണ്, യോഗ്യതയുള്ള അപേക്ഷകര്‍ ഇല്ലെന്ന വാദവും തെറ്റാണ്. ഏഴ് അപേക്ഷകരുടെയും യോഗ്യത പുറത്തുവിടാന്‍ ജലീല്‍ തയ്യാറാകണം എന്നു പറഞ്ഞായിരുന്നു ഫിറോസ് വാര്‍ത്ത സമ്മേളനം നടത്തിയത്.

അദീബിന്റെ നിയമനത്തിന് വിജിലന്‍സ് അംഗീകാരമുണ്ടോ എന്ന് മന്ത്രി വ്യക്തമാക്കണം. വിജിലന്‍സ് ക്ലിയറന്‍സ് വേണമെന്ന് മന്ത്രിസഭാ തീരുമാനമുണ്ട്. കേരളത്തിലെ ജനങ്ങളെ മന്ത്രി കബളിപ്പിക്കുകയാണ്. കെ ടി ജലീല്‍ രാജി വെയ്ക്കണം. മന്ത്രിയ്ക്കെതിരെ യൂത്ത് ലീഗ് നിയമപരമായി നീങ്ങും. വിജിലന്‍സിന്‍ പരാതി കൊടുക്കും. ഗവര്‍ണറെ കാണാന്‍ ശ്രമിക്കുകയാണ്. രാജിവെയ്ക്കും വരെ യൂത്ത് ലീഗ് സമരം ചെയ്യുമെന്നും പി കെ ഫിറോസ് പ്രസ്താവിച്ചു. ഇതിനു പിന്നാലെയാണ് മന്ത്രി വിശദീകരണവുമായി രംഗത്തെത്തിയത്.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018