Keralam

മന്ത്രി ജലീലിന്റെ വിശദീകരണങ്ങള്‍ തൃപ്തിയാകുന്നില്ല; രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം; നിയമനം സ്വജനപക്ഷപാതമെന്ന് രമേശ് ചെന്നിത്തല

ബന്ധു നിയമനത്തില്‍ ആരോപണമുയര്‍ന്നപ്പോള്‍ തന്നെ ഇപി ജയരാജന്റെ രാജി ആവശ്യപ്പെട്ട് മുഖം രക്ഷിച്ച മുഖ്യമന്ത്രി, സമാന ആരോപണം നേരിടുന്ന ജലീലിന്റെ കാര്യത്തില്‍ എന്ത് കൊണ്ട് മൗനം സ്വീകരിക്കുന്നുവെന്ന ചോദ്യമാണ് ഉയരുന്നത്.

ബന്ധു നിയമനത്തില്‍ മന്ത്രി കെടി ജലീലിന്റെ രാജിക്ക് സമ്മര്‍ദ്ധമേറുന്നു. ജലീല്‍ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ബന്ധു നിയമനത്തിലൂടെ സ്വജനപക്ഷ പാതവും സത്യപ്രതിഞ്ജാ ലംഘനവും നടത്തിയ ജലീല്‍ ഉടന്‍ രാജിവെക്കണമെന്നാണ് ചെന്നിത്തലയുടെ പ്രസ്താവന.

നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍ പറത്തി അഭിമുഖത്തില്‍ പങ്കെടുക്കാത്തയാളെ തന്റെ പിതൃസഹോദരന്റെ കൊച്ചുമകനാണ് എന്ന ഒറ്റ ആനുകൂല്യത്തില്‍ നിയമിച്ചത് ഗുരുതരമായ കൃത്യവിലോപമാണെന്ന് ചെന്നിത്തല ആരോപിച്ചു.

പത്രങ്ങളില്‍ പരസ്യം ചെയ്താണ് സാധാരണഗതിയില്‍ ഇത്തരം തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നത്. എന്നാല്‍ ഇവിടെ പത്രക്കുറിപ്പിലൂടെയാണ് അപേക്ഷ ക്ഷണിച്ചത്. മന്ത്രിയുടെ ബന്ധുവിനെ നിയമിക്കാന്‍ വേണ്ടി മാത്രമാണിതെന്നും ചെന്നിത്തല ആരോപിക്കുന്നു.

ബന്ധു നിയമനത്തില്‍ മന്ത്രിയുടെ വിശദീകരണം വിശ്വാസ യോഗ്യമല്ലെന്ന് ബിജെപിയും പ്രതികരിച്ചു. യോഗ്യരായവരെ കിട്ടാത്തതു കൊണ്ടാണ് ബന്ധുവിന് നിയമനം നല്‍കിയതെന്ന വാദം കേരളത്തിലെ വിദ്യാസമ്പന്നരായ തൊഴില്‍ രഹിതരെ കളിയാക്കലാണെന്നും ബിജെപി വക്താവ് പറഞ്ഞു. ബന്ധു നിയമനവുമായി ബന്ധപ്പെട്ട് ഇപി ജയരാജന്റെ കാര്യത്തില്‍ കാട്ടിയ മാതൃക മുഖ്യമന്ത്രി സ്വീകരിക്കണമെന്നും ബിജെപി ആവശ്യപ്പെടുന്നു.

ബ്രൂവറി വിവാദത്തിന് പിന്നാലെ സര്‍ക്കാരിനെ അടിക്കാന്‍ പ്രതിപക്ഷത്തിന് വീണുകിട്ടിയ വടിയാണ് ജലീലിന്റെ ബന്ധു നിയമനം. മുന്‍പ് ഇപി ജയരാജന്‍ ബന്ധുനിയമനം നടത്തിയെന്ന ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ രാജി ആവശ്യപ്പെട്ട മുഖ്യമന്ത്രി ജലീലിന്റെ കാര്യത്തില്‍ എന്ത് നിലപാടെടുക്കുമെന്നാണ് ഏവരും ഉറ്റു നോക്കുന്നത്.

ഇപി ജയരാജന്‍ ഒഴികെ സിപിഐഎമ്മിന്റെയോ സര്‍ക്കാരിന്റെയോ ഭാഗത്ത് നിന്ന് ഇതുവരെയും ആരും ജലീലിനെ പിന്തുണച്ച് രംഗത്ത് എത്താത്തതും ജലീലിന്റെ രാജിയുണ്ടാകുമെന്ന സൂചനയാണ് നല്‍കുന്നത്. ജലീലിനെ പിന്തുണച്ച ഇപിയാകട്ടെ സമാന ആരോപണത്തില്‍ മന്ത്രി സഭയില്‍ നിന്ന് പുറത്ത് പോയ വ്യക്തിയാണ്. ജലീലിനെ വ്യക്തിഹത്യ നടത്താന്‍ ശ്രമം നടക്കുന്നുവെന്നും നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നുമാണ് ജയരാജന്‍ പ്രതികരിച്ചത്.

സംസ്ഥാന മൈനോരിറ്റി ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷനില്‍ യോഗ്യതയില്‍ ഇളവ് നല്‍കി മന്ത്രിയുടെ പിതൃസഹോദര പുത്രനായ കെ.ടി അദീപിനെ ജനറല്‍ മാനേജരായി നിയമിച്ചെന്നാണ് ആരോപണം. സര്‍ക്കാര്‍ തസ്തികയില്‍ മന്ത്രി നിയമിച്ച അദീബ് സ്വകാര്യ ബാങ്ക് ജീവനക്കാരനൊണെന്നുും യൂത്ത് ലീഗ് ആരോപിച്ചു.

സാധാരണ ഡെപ്യൂട്ടേഷന്‍ വഴി നികത്തിയിരുന്ന നിയമനമാണ് ഇപ്പോള്‍ നിയമം തെറ്റിച്ച് അദീപിന് നല്‍കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ കെടി ജലീലിനെതിരെ അന്വേഷണം നടത്തണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടിരുന്നു.

FEATURED

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018
ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  
Special Story

ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  

8 Nov, 2018
‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   
Special Story

‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   

31 Oct, 2018
നാഗേശ്വര റാവു:  ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍;  വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍;  സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 
Special Story

നാഗേശ്വര റാവു: ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍; വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍; സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 

28 Oct, 2018
 നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍
Special Story

നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍

14 Oct, 2018