Keralam

ശബരിമല രഹസ്യ അജണ്ട നടപ്പാക്കാനുളള സ്ഥലമല്ല; മാധ്യമ വിലക്ക് സര്‍ക്കാരിന് എന്തോ ഒളിക്കാനുളളതു കൊണ്ടെന്ന് ഉമ്മന്‍ചാണ്ടി

ശബരിമലയിലെ മാധ്യമവിലക്കിനെതിരെ ഉമ്മന്‍ചാണ്ടി.എന്തോ ഒളിക്കാനുളളതുകൊണ്ടാണ് സര്‍ക്കാര്‍ മാധ്യമങ്ങളെ ഒഴിവാക്കിയതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. രഹസ്യ അജണ്ട നടപ്പാക്കാനുളള സ്ഥലമല്ല ശബരിമല. ഒരു പാര്‍ട്ടിയുടെ ആശയങ്ങളും നയങ്ങളും അടിച്ചേല്‍പ്പിക്കുകയല്ല ചെയ്യേണ്ടത്. സിപിഐഎമ്മിന്റെ സങ്കുചിത മനസാണ് വെളിവാകുന്നതെന്നും ഉമ്മന്‍ചാണ്ടി. അടിയന്തരാവസ്ഥക്കാലത്ത് മാധ്യമങ്ങളെ വിലക്കിയത് ശരിയായ നടപടി ആയിരുന്നില്ല. സര്‍ക്കാര്‍ വലിയ വില നല്‍കേണ്ടി വരുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ശബരിമലയില്‍ മാധ്യമങ്ങള്‍ക്ക് പൂര്‍ണ്ണ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

നിലയ്ക്കല്‍ ബേസ് ക്യാമ്പ് വരെ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനമുണ്ടെന്നായിരുന്നു മുമ്പ് അറിയിച്ചിരുന്നത്. മാധ്യമപ്രവര്‍ത്തകര്‍ രണ്ടുകിലോമീറ്റര്‍ അകലെയുള്ള വനത്തില്‍ വരയേ വരാന്‍ പാടുള്ളൂ എന്നാണ് പൊലീസ് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. തിങ്കളാഴ്ച്ച രാവിലെ എട്ട് മണിക്ക് മാത്രമേ ഇവിടെ നിന്ന് മുന്നോട്ട് പോകാന്‍ അനുവദിക്കൂ. സുരക്ഷാവിന്യാസം പൂര്‍ണമാകാത്തതിനാലാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെ നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് മുഖ്യമന്ത്രിയുടെ സെക്രട്ടറി എംവി ജയരാജന്‍ പറഞ്ഞു.

FEATURED

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018
ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  
Special Story

ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  

8 Nov, 2018
‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   
Special Story

‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   

31 Oct, 2018
നാഗേശ്വര റാവു:  ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍;  വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍;  സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 
Special Story

നാഗേശ്വര റാവു: ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍; വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍; സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 

28 Oct, 2018
 നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍
Special Story

നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍

14 Oct, 2018