Keralam

‘ഏഴ് അപേക്ഷകരുടെയും യോഗ്യത പുറത്തുവിടണം’; മന്ത്രി ജലീലിനെ വെല്ലുവിളിച്ച് പികെ ഫിറോസ്; രാജിവെയ്ക്കും വരെ യൂത്ത് ലീഗ് സമരത്തിന്

പികെ ഫിറോസ്
പികെ ഫിറോസ്

ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജര്‍ ആയി ബന്ധുവിനെ നിയമിച്ച സംഭവത്തില്‍ മന്ത്രി കെ ടി ജലീലിനെ കടന്നാക്രമിച്ച് മുസ്ലീം ലീഗ്. ജലീലിന്റെ വാദങ്ങള്‍ ബാലിശമാണെന്നും മറുപടി വസ്തുനിഷ്ഠമല്ലെന്നും യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു. സൗത്ത് ഇന്ത്യന്‍ ബാങ്ക് സ്റ്റാറ്റിയൂട്ടറി ബോര്‍ഡാണെന്ന ജലീലിന്റെ വാദം തെറ്റാണ്. യോഗ്യതയുള്ള അപേക്ഷകര്‍ ഇല്ലെന്ന വാദം തെറ്റാണ്. ഏഴ് അപേക്ഷകരുടെയും യോഗ്യത പുറത്തുവിടാന്‍ ജലീല്‍ തയ്യാറാകണം.

അദീബിന്റെ നിയമനത്തിന് വിജിലന്‍സ് അംഗീകാരമുണ്ടോ എന്ന് മന്ത്രി വ്യക്തമാക്കണം. വിജിലന്‍സ് ക്ലിയറന്‍സ് വേണമെന്ന് മന്ത്രിസഭാ തീരുമാനമുണ്ട്. കേരളത്തിലെ ജനങ്ങളെ മന്ത്രി കബളിപ്പിക്കുകയാണ്. കെ ടി ജലീല്‍ രാജി വെയ്ക്കണം. മന്ത്രിയ്‌ക്കെതിരെ യൂത്ത് ലീഗ് നിയമപരമായി നീങ്ങും. വിജിലന്‍സിന്‍ പരാതി കൊടുക്കും. ഗവര്‍ണറെ കാണാന്‍ ശ്രമിക്കുകയാണ്. രാജിവെയ്ക്കും വരെ യൂത്ത് ലീഗ് സമരം ചെയ്യുമെന്നും പി കെ ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ പ്രസ്താവിച്ചു.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018