Keralam

ശബരിമലയില്‍ കനത്തസുരക്ഷയൊരുക്കി പൊലീസ്; സംശയം തോന്നിയാല്‍ കസ്റ്റഡി; സംഘര്‍ഷമുണ്ടാക്കിയവര്‍ വീണ്ടുമെത്തിയാല്‍ പിടികൂടാന്‍ ഫേസ് ഡിറ്റക്ഷന്‍ ക്യാമറ  

ചിത്തിര ആട്ട വിശേഷത്തിന് നാളെ നടതുറക്കാനിരിക്കേ ശബരിമലയില്‍ കനത്തസുരക്ഷയൊരുക്കി പൊലീസ്. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ പൊലീസ് നിയന്ത്രണത്തിലാണ്. യുവതികള്‍ പ്രവേശിക്കുന്നത് തടയാന്‍ സംഘമായി എത്തുന്നവരെ ആവശ്യമെങ്കില്‍ മുന്‍കരുതലായി കസ്റ്റഡിയിലെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

തുലാമാസപൂജയ്ക്ക് നട തുറന്ന ദിവസങ്ങളില്‍ സംഘര്‍ഷം നടത്തിയ 450 പേരടക്കം 1500 പേരുടെ ചിത്രങ്ങള്‍ പൊലീസിന്റെ 'ഫേസ് ഡിറ്റക്ഷന്‍' സോഫ്റ്റ്‌വെയറില്‍ ഉള്‍പ്പെടുത്തി. നിലയ്ക്കല്‍, പമ്പ, സന്നിധാനം, കാനനപാതം എന്നിവിടങ്ങളിലെ നിരീക്ഷണ ക്യാമറകള്‍ക്കൊപ്പം 12 ഫേസ് ഡിറ്റക്ഷന്‍ ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. സംഘര്‍ഷം സൃഷ്ടിച്ച 1500 പേരില്‍ ആരെങ്കിലും എത്തിയാല്‍ ഈ ക്യാമറകള്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ മുന്നറിയിപ്പ് നല്‍കും. ഇത്തരക്കാരെ ഉടന്‍ കസ്റ്റഡിയിലെടുക്കും. മുഖം മറച്ചെത്തുന്നവരെ പ്രത്യേകം പരിശോധിക്കും.

മാധ്യമപ്രവര്‍ത്തകര്‍ക്ക് പൂര്‍ണവിലക്കാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇലവുങ്കല്‍ കവലയില്‍ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞു. നിലയ്ക്കല്‍ ബേസ് ക്യാമ്പ് വരെ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനമുണ്ടെന്നായിരുന്നു മുമ്പ് അറിയിച്ചിരുന്നത്. മാധ്യമപ്രവര്‍ത്തകര്‍ രണ്ടുകിലോമീറ്റര്‍ അകലെയുള്ള വനത്തില്‍ വരയേ വരാന്‍ പാടുള്ളൂ എന്നാണ് പൊലീസ് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. തിങ്കളാഴ്ച്ച രാവിലെ എട്ട് മണിക്ക് മാത്രമേ ഇവിടെ നിന്ന് മുന്നോട്ട് പോകാന്‍ അനുവദിക്കൂ. സുരക്ഷാവിന്യാസം പൂര്‍ണമാകാത്തതിനാലാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെ നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് മുഖ്യമന്ത്രിയുടെ സെക്രട്ടറി എംവി ജയരാജന്‍ പറഞ്ഞു.

പൊലീസ് വിവിധയിടങ്ങളില്‍ ചുമതലയേല്‍ക്കുന്നത് ഞായറാഴ്ച്ച വൈകുന്നേരമേ പൂര്‍ത്തിയാകൂ. ഇതാണ് തിങ്കളാഴ്ച്ച രാവിലെ മാത്രം എല്ലാവരേയും കടത്തിവിടാനുള്ള തീരുമാനത്തിന് പിന്നില്‍.  
എംവി ജയരാജന്‍  

നിലവില്‍ അട്ടത്തോട് നിവാസികളേയും പമ്പയില്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിനുള്ളവരേയും മാത്രമേ നിലയ്ക്കലിലൂടെ കടത്തി വിടുന്നുള്ളൂ. കണമല, ഇലവുങ്കല്‍, വടശേരിക്കര എന്നിവിടങ്ങള്‍ കനത്ത പൊലീസ് കാവലിലാണ്. പരിശോധനയ്ക്ക് ശേഷമാണ് പൊലീസ് കടത്തിവിടുന്നത്. ശബരിമല സന്നിധാനത്ത് അതിഥി മന്ദിരം, ഡോണര്‍ ഹൗസ് എന്നിവ അനുവദിക്കുന്നത് തിരിച്ചറിയല്‍ കാര്‍ഡ് കണ്ട് വേണമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. സംഘര്‍ഷമുണ്ടാക്കാന്‍ ക്യാംപ് ചെയ്യുന്നത് തടയാന്‍ വേണ്ടിയാണിത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018