Keralam

‘അമ്മമാരുടെ ആരാധന വിലക്കുന്ന മതം മതമല്ല, സ്ത്രീകള്‍ ആരാധിക്കേണ്ടെന്ന് പറയുന്ന ദൈവം ദൈവവുമല്ല’; ശബരിമലയില്‍ നിലപാട് വ്യക്തമാക്കി പ്രകാശ് രാജ് 

ശബരിമല സ്ത്രീപ്രവേശനത്തില്‍ ശക്തമായ പ്രതികരണവുമായി നടന്‍ പ്രകാശ് രാജ്. സ്ത്രീകള്‍ ആരാധിക്കേണ്ടെന്ന് പറയുന്ന ദൈവങ്ങളൊന്നും തന്റെ ദൈവമല്ലെന്ന പ്രകാശ് രാജ് പറഞ്ഞു.

അമ്മമാരുടെ ആരാധന വിലക്കുന്ന മതം മതമല്ല, അവരെ തടയുന്നവര്‍ ഭക്തരുമല്ല, സ്ത്രീ ആരാധിക്കേണ്ട എന്ന് പറയുന്ന ദൈവം തനിക്ക് ദൈവവുമല്ല
പ്രകാശ് രാജ്

പ്രളയക്കെടുതിയില്‍ സംസ്ഥാനത്തോടുളള കേന്ദ്ര അവഗണനയെയും പ്രകാശ് രാജ് വിമര്‍ശിച്ചു. സ്വന്തം കാലില്‍ നില്‍ക്കാന്‍ ഒരു സംസ്ഥാനം 2000 കോടി ചോദിച്ചപ്പോള്‍ പ്രധാനമന്ത്രി നല്‍കിയത് 500 കോടിയാണ്. കേരളം ചോദിച്ചത് ഭിക്ഷയല്ല നമ്മുടെ നികുതി പണമാണെന്നും അദ്ദേഹം തുറന്നടിച്ചു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില്‍ സംസാരിക്കുകയായിരുന്നു പ്രകാശ് രാജ്‌

പ്രളയക്കെടുതിയില്‍ സംസ്ഥാനത്തോടുളള കേന്ദ്ര അവഗണനയെയും പ്രകാശ് രാജ് വിമര്‍ശിച്ചു. സ്വന്തം കാലില്‍ നില്‍ക്കാന്‍ ഒരു സംസ്ഥാനം 2000 കോടി ചോദിച്ചപ്പോള്‍ പ്രധാനമന്ത്രി നല്‍കിയത് 500 കോടിയാണ്. കേരളം ചോദിച്ചത് ഭിക്ഷയല്ല നമ്മുടെ നികുതി പണമാണെന്നും അദ്ദേഹം തുറന്നടിച്ചു. നമ്മുടെ നികുതി പണമാണ് പ്രതിമ നിര്‍മ്മിക്കാനും മറ്റും ധൂര്‍ത്തടിക്കുന്നതെന്നും ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില്‍ സംസാരിക്കുകയായിരുന്നു പ്രകാശ് രാജ്

ശബരിമല സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ സംഘ്പരിവാര്‍ അനുകൂല സംഘടനകള്‍ പ്രക്ഷോഭം ശക്തമാക്കുന്നതിനിടെയാണ് പ്രകാശ് രാജിന്റെ പ്രതികരണം. ആര്‍എസ്എസിനും ബിജെപിക്കുമെതിരെ മുന്‍പും പ്രകാശ് രാജ് ശക്തമായ നിലപാടുകള്‍ സ്വീകരിച്ചിരുന്നു.

ശബരിമല നട നാളെ തുറക്കുന്ന സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ശബരിമ ലയിലും പരിസരപ്രദേശവും കനത്ത് പൊലീസ് സുരക്ഷയിലാണ്. അക്രമ സംഭവങ്ങളുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് മാധ്യമങ്ങള്‍ക്കും സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.

FEATURED

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018
ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  
Special Story

ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  

8 Nov, 2018
‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   
Special Story

‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   

31 Oct, 2018
നാഗേശ്വര റാവു:  ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍;  വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍;  സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 
Special Story

നാഗേശ്വര റാവു: ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍; വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍; സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 

28 Oct, 2018
 നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍
Special Story

നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍

14 Oct, 2018